For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലച്ചോര്‍ ഭക്ഷിച്ചാല്‍ മറവിരോഗം മാറ്റാം

By Sruthi K M
|

മറവി രോഗം മാറ്റാന്‍ പുതിയ കണ്ടുപിടിത്തം. മരിച്ച ബന്ധുക്കളുടെ തലച്ചോര്‍ ഭക്ഷിക്കുന്നതിലൂടെ ഡിമെന്‍ഷ്യ പോലുള്ള മറവിരോഗം ഇല്ലാതാക്കാമെന്നാണ് പുതിയ കണ്ടെത്തല്‍. കേള്‍ക്കുമ്പോള്‍ ഓക്കാനം വരുന്ന വാര്‍ത്തയാണെങ്കിലും സംഭവം യാഥാര്‍ത്ഥ്യമാണ്.

പാപ്പുവ ന്യൂഗിനിയയിലെ ഫോറെ ഗോത്രത്തിന് മറവിരോഗം പോലെയുള്ള തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങളെ ഇതുവഴി അതിജീവിക്കാനായെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നത്. ഗോത്രക്കാര്‍ക്ക് കുറു പ്രിയോണ്‍ എന്ന ശക്തമായ മറവിരോഗത്തിനെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടായി.

brain

കിഴക്കന്‍ പാപ്പുവ ന്യൂഗിനിയയിലെ ഫോറെ ഗോത്രക്കാര്‍ ശവസംസ്‌കാര ചടങ്ങുകളില്‍ ബന്ധുക്കളുടെ ശരീരഭാഗങ്ങള്‍ ഭക്ഷിക്കുന്നവരായിരുന്നു. സ്ത്രീകളും കുട്ടികളും മരിച്ചവരോടുള്ള ആദരസൂചകമായി അവരുടെ തലച്ചോറായിരുന്നു ഭക്ഷണമാക്കിയിരുന്നത്.

രക്തസമ്മര്‍ദ്ദം തടയാന്‍ ആയുര്‍വ്വേദം

ഇതുവഴി തലച്ചോറില്‍ നിന്ന് മാരകമായ ഒരുതരം തന്‍മാത്രകള്‍ മറ്റുള്ളവരുടെ ശരീരത്തില്‍ എത്താനും കുറു എന്ന രോഗത്തിനു കാരണമാവാനും ഇടയായി. ഇങ്ങനെ കുറേ പേര്‍ മരണപ്പെട്ടു. ഈ ആചാരം 1950കളില്‍ നിരോധിച്ചു. എന്നാല്‍, വര്‍ഷങ്ങളായി തലച്ചോര്‍ ഭക്ഷിച്ച ഗോത്രക്കാരില്‍ ചിലര്‍ക്ക് കുറുവിനെയും ഭ്രാന്തിപ്പശു രോഗത്തിനെയും പാര്‍ക്കിന്‍സണിനെയും മറ്റും അതിജീവിക്കാനുള്ള ജനിതകശേഷി നേടിയെന്നാണ് പറയുന്നത്.

brain4

പുതിയ ജീനിനെ കണ്ടെത്താനായത് മറവിരോഗം, ഇന്‍സോമ്‌നിയ തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

English summary

human brain eating cannibals could hold key to dementia cure

Key to curing dementia is eating your dead relative's brain.
Story first published: Monday, June 29, 2015, 14:14 [IST]
X
Desktop Bottom Promotion