For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളസ്‌ട്രോള്‍ കുറയ്ക്കും കാന്താരിമുളക്

By Sruthi K M
|

ഫാസ്റ്റ് ഫുഡിനെയാണ് മിക്കവരും ഇന്ന് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ കൂടെപ്പിറപ്പായി ഉണ്ട്. കൊളസ്‌ട്രോള്‍ മാറ്റാന്‍ നിങ്ങളുടെ വീട്ടുവളപ്പിലെ ഭക്ഷ്യവസ്തുക്കള്‍ തന്നെ സഹായിക്കും. കാന്താരി മുളക് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ മാറുമെന്ന് അറിയാമോ?

ആവകാഡോ കഴിച്ച് കൊളസ്‌ട്രോള്‍ കുറയ്ക്കാം.

ഇതുപോലെ നിങ്ങള്‍ അറിയാത്ത പല ചേരുവകളും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും. കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ തയ്യാറാക്കുമ്പോള്‍ ഈ ഔഷധങ്ങള്‍ ചേര്‍ത്ത് പാകം ചെയ്യുന്നത് ഉപകാരപ്രദമാകും. അല്ലാതെ ഇവ നേരിട്ട് കഴിച്ചും കൊളസ്‌ട്രോള്‍ പോലുള്ള രോഗത്തോട് പൊരുതാം..

കാന്താരി മുളക്

കാന്താരി മുളക്

ദിവസവും അഞ്ച് കാന്താരി മുളക് കഴിക്കുന്നത് കൊളസ്‌ട്രോള്‍ നിയന്ത്രിക്കും. എരിവ് അധികമായതിനാല്‍ ആഹാരത്തിനുശേഷം കഴിച്ച് ധാരാളം വെള്ളം കുടിച്ചാല്‍ മതി.

കാന്താരി മുളക്

കാന്താരി മുളക്

കൊഴുപ്പ് കൂടിയ ഭക്ഷണത്തില്‍ കാന്താരി മുളക് ചേര്‍ത്ത് പാകം ചെയ്യുന്നതും കൊളസ്‌ട്രോള്‍ നിയന്ത്രിക്കും.

ഇലുമ്പി പുളി

ഇലുമ്പി പുളി

ദിവസവും ഭക്ഷണത്തില്‍ ഇലുമ്പി പുളി ചേര്‍ത്താല്‍ കൊളസ്‌ട്രോളിന് നല്ലതാണ്. ഇലുമ്പി അച്ചാറായും കറിയായും പച്ചയ്ക്കും കഴിക്കാം.

കറിവേപ്പില

കറിവേപ്പില

കറിവേപ്പില ഭക്ഷണത്തില്‍ ചേര്‍ത്താലും അത് എടുത്ത് കളയുന്ന ശീലമാണ് എല്ലാവര്‍ക്കും ഉള്ളത്. കറിവേപ്പില പച്ചയ്ക്ക് ചവച്ചരച്ച് തിന്നുന്നത് കൊളസ്‌ട്രോളിന് നല്ലതാണ്.

ഇഞ്ചി

ഇഞ്ചി

ചമ്മന്തി അരച്ചും, വെള്ളത്തില്‍ കലക്കിയും, ചായയില്‍ ചേര്‍ത്തും ഇഞ്ചി ഉപയോഗിക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ വെളുത്തുള്ളി ഉപയോഗത്തിന്റെ അളവ് കൂട്ടിയാല്‍ മതിയാകും.

മോര്

മോര്

പാട നീക്കിയ മോര് നല്ല ഒരു മാര്‍ഗമാണ്. പച്ചയായും കാച്ചിയും മോര് ഉപയോഗിക്കാം. മോര് കാച്ചുമ്പോള്‍ കറിവേപ്പിലയും ഉലുവയും വെളുത്തുള്ളിയും ഇടണം.

English summary

Its a very good food item to control the cholesterol.

Its a very good food item to control the cholesterol. Bird's eye chili aka Kanthari mulaku can control the cholesterol.
Story first published: Tuesday, April 28, 2015, 17:12 [IST]
X
Desktop Bottom Promotion