For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൗരുഷം വീണ്ടെടുക്കാന്‍..

By Sruthi K M
|

പുരുഷന്മാര്‍ക്ക നേരിടുന്ന പ്രധാന പ്രശ്‌നമാണ് വൃഷണവീക്കം. പുരുഷ ലൈംഗികാവയവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായതിനാല്‍ പൗരുഷം തന്നെ തകര്‍ക്കപ്പെടുന്ന ഒരു പ്രശ്‌നമാണിത്. പലതരത്തിലുള്ള ചെറിയ പ്രശ്‌നങ്ങള്‍പോലും വൃഷണങ്ങളെ ബാധിക്കാറുണ്ട്. എന്നാല്‍ നിങ്ങള്‍ ഇതിനെ നിസാര പ്രശ്‌നമായി തള്ളി കളയരുത്.

ലൈംഗികത വെറുക്കപ്പെടേണ്ട പദമല്ല..

വൃഷണങ്ങളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്. വൃഷണങ്ങള്‍ കാണാതിരിക്കുന്നതിനും ഒന്നു മാത്രമായിരിക്കുന്നതിനും കാരണം വൃഷണങ്ങള്‍ സഞ്ചിയിലേക്ക് ഇറങ്ങി എത്താത്തതാണ്. അങ്ങനെ ഉണ്ടെങ്കില്‍ അത് മനസ്സിലാക്കി ചികിത്സ തേടേണ്ടതാണ്.

ഒരു വൃഷണമായാല്‍

ഒരു വൃഷണമായാല്‍

ഒരു വൃഷണമാണെങ്കില്‍ പ്രവര്‍ത്തനശേഷിയുണ്ടെങ്കില്‍ ആവശ്യത്തിന് ഹോര്‍മോണും ബീജങ്ങളും ഉത്പാദിപ്പിക്കും.

ഒരു വൃഷണമായാല്‍

ഒരു വൃഷണമായാല്‍

എന്നാല്‍ ഈ വൃഷണം സഞ്ചിയിലേക്കിറങ്ങാതെ ഉള്ളിലിരിക്കുന്നത് അപകടമാണ്. ഇത് കേടുവരാനും അണുബാധകളും മറ്റ് പ്രശ്‌നങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട്.

വൃഷണവീക്കം

വൃഷണവീക്കം

വൃഷണസഞ്ചിയില്‍ ലിംഫ് ദ്രവം കെട്ടിക്കിടന്ന് സഞ്ചി വീര്‍ത്ത് വലുതാകുന്ന അവസ്ഥയാണിത്. തുടക്കത്തില്‍ ഇത് വേദനയോ അസ്വസ്ഥതകളോ ഉണ്ടാക്കില്ല.

വൃഷണവീക്കം

വൃഷണവീക്കം

വലിപ്പം കൂടി വരുമ്പോള്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നത്. വൃഷണവീക്കം പ്രത്യുത്പാദനശേഷിയെ തന്നെ ബാധിക്കും. ഇത് ലൈംഗികജീവിതത്തെ താറുമാറാക്കാം.

വൃഷണവീക്കം

വൃഷണവീക്കം

ബീജസംഖ്യ കുറയാനും ഇത് കാരണമാക്കാം. ചെറിയ ശസ്ത്രക്രിയയിലൂടെ ഈ രോഗം മാറ്റിയെടുക്കാന്‍ കഴിയും.

വൃഷണവേദന

വൃഷണവേദന

പല കാരണങ്ങള്‍ കൊണ്ടും വൃഷണവേദന വരാം. കൂടുതല്‍ സമയം ലൈംഗികോദ്ധാരണം ഉണ്ടാവുകയും എന്നാല്‍ സ്ഖലനം നടക്കാതിരിക്കുകയും ചെയ്യുന്നത് വേദനയുണ്ടാക്കാം.

വൃഷണവേദന

വൃഷണവേദന

ഉദ്ധാരണമുണ്ടാകുമ്പോള്‍ ശുക്ലവും ബീജവും ഉത്പാദിപ്പിക്കപ്പെടുകയും സ്ഖലനം നടന്ന് പുറത്തുപോകാതിരിക്കുകയും ചെയ്യുമ്പോഴാണ് വേദന ഉണ്ടാകുന്നത്.

വൃഷണവേദന

വൃഷണവേദന

അടുത്തടുത്ത് പലതവണ സ്ഖലനം ഉണ്ടാകുന്നതും വൃഷണവേദനയുണ്ടാക്കാം.

വൃഷണവേദന

വൃഷണവേദന

ചിലര്‍ക്ക് വൃഷണങ്ങളില്‍ തൊടുന്നത് അസ്വസ്ഥതയുണ്ടാക്കാം. വൃഷണസഞ്ചിയുടെ പ്രശ്‌നങ്ങളാണ് ഇതിനു കാരണം.

വൃഷണവേദന

വൃഷണവേദന

വൃക്കയിലെ കല്ല്, വൃക്ക രോഗങ്ങള്‍, മൂത്രശയക്കല്ല്, മൂത്രാശയ അണുബാധ തുടങ്ങിയ കാരണങ്ങളും വേദനയുണ്ടാക്കാം.

വൃഷണവേദന

വൃഷണവേദന

ഓര്‍ക്കൈറ്റിസ്, ഫൈലേറിയ തുടങ്ങിയ ചില രോഗങ്ങള്‍ കാരണവും വൃഷണവേദനയുണ്ടാകാം.

ചികിത്സ

ചികിത്സ

വേദനയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തി ചികിത്സിക്കണം. വിദഗ്ധ യൂറോളജിസ്റ്റിന് ഇത്തരം പ്രശ്‌നം എളുപ്പം പരിഹരിക്കാനാവും.

English summary

Care guide for Hydrocele possible causes, signs and symptoms

So you must urge your husband to get this problem checked by a doctor. The most common cause of a painless swelling in the scrotum is a hydrocele.
Story first published: Thursday, May 28, 2015, 11:13 [IST]
X
Desktop Bottom Promotion