For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വജൈനല്‍ അണുബാധ തടയാം

By Sruthi K M
|

കാന്‍ഡിഡ അല്‍ബ്ലിക്കന്‍സ് എന്ന ഒരുതരം ഫംഗസ് ജീവിതത്തെ രസം കെടുത്തുന്നുണ്ടോ. അണുബാധയാണ് ഇപ്പോള്‍ പലരുടെയും രസം കൊല്ലികള്‍. കാന്‍ഡിഡാ അല്‍ബിക്കന്‍സ് യീസ്റ്റ് ചര്‍മ്മത്തെയും ദഹനത്തെയും യോനീനാളത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാന്‍ഡിഡാസിസ് നിങ്ങളുടെ ശരീരത്തിലും വായിലും തൊണ്ടയിലും ജനനേന്ദ്രിയത്തിലും ആമാശയത്തിലും രക്തത്തിലും ബാധിക്കുന്നു.

പ്രധാനമായും ശരീരത്തിലെ ജലാംശം കുറയുന്നതും വൃത്തിക്കുറവുമാണ് ഇത്തരം അണുബാധയ്ക്ക് കാരണമാകുന്നത്. പുരുഷുന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് യീസ്റ്റ് അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതല്‍. ചില സമയത്ത് യീസ്റ്റ് ബാക്ടീരിയകള്‍ കൂടുതല്‍ വളരുന്നു. അപ്പോഴാണ് അണുബാധയുണ്ടാകുന്നത്. അണുബാധ ഇല്ലാതാക്കാന്‍ വിപണിയില്‍ നിരവധി ക്രീമുകളും മരുന്നുകളും സുലഭമാണ്.

എന്നാല്‍ ഇതിന്റെയൊന്നും ആവശ്യമില്ല, ഡയറ്റ് ശരിയായ രീതിയില്‍ ആയാല്‍ നിങ്ങള്‍ക്ക് ഇതില്‍ നിന്നും മുക്തിനേടാം. നിങ്ങളുടെ ഭക്ഷണങ്ങള്‍, ജീവിത രീതികള്‍ എല്ലാം മാറ്റേണ്ടിയിരിക്കുന്നു. ഫംഗസ് അണുബാധയെ തടഞ്ഞു നിര്‍ത്താന്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റം കൊണ്ടുവരണം എന്നു നോക്കാം..

കാരറ്റും ബീറ്റ്‌റൂട്ടും ഒഴിവാക്കാം

കാരറ്റും ബീറ്റ്‌റൂട്ടും ഒഴിവാക്കാം

അണുബാധയില്‍ നിന്നും ഒരു പരിധിവരെ രക്ഷനേടാന്‍ കാരറ്റും ബീറ്റ്‌റൂട്ടും ആഹാരത്തില്‍ ഉള്‍പ്പെടുത്താതിരിക്കാം. ചൂടുവെള്ളവും, പ്രകൃതിദത്ത ജ്യൂസുകളും, ബാര്‍ളി വെള്ളവും കുടിക്കാം. ഇത് കാന്‍ഡിഡ അണുബാധയെ നീക്കം ചെയ്യാന്‍ സഹായിക്കും.

പ്രോബയോട്ടിക്‌സ്

പ്രോബയോട്ടിക്‌സ്

പ്രോബയോട്ടിക്‌സ് അടങ്ങിയ ഭക്ഷണങ്ങളാണ് മറ്റൊരു വഴി. ഇത് യീസ്റ്റ് അണുബാധയെ പെട്ടെന്ന് ഇല്ലാതാക്കുന്നു. തൈര് ഒരു മികച്ച പ്രോബയോട്ടിക്‌സാണ്. ഇത് ശരീരത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ബാക്ടീരിയകളെ സ്ഥിരപ്പെടുത്തുന്നു. ഇത്തരം ബാക്ടീരിയകള്‍ യീസ്റ്റ് വരാതെ തടഞ്ഞുനിര്‍ത്തുന്നു.

ഡയറ്റ് ശ്രദ്ധിക്കുക

ഡയറ്റ് ശ്രദ്ധിക്കുക

ഭക്ഷണത്തില്‍ കൂടുതല്‍ പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് കാന്‍ഡിഡ ബാക്ടീരിയ കൂടുതല്‍ വളരാന്‍ കാരണമാകും.

ആപ്പിള്‍ വിനാഗിരി

ആപ്പിള്‍ വിനാഗിരി

യീസ്റ്റ് ഇന്‍ഫെക്ഷനെ തടയാന്‍ ആപ്പിള്‍ വിനാഗിരി അത്യുത്തമമാണ്. ഒന്നോ രണ്ടോ സ്പൂണ്‍ ആപ്പിള്‍ വിനാഗിരി ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കാം. ഒരു ദിവസം മൂന്നു തവണയെങ്കിലും ഇത് ചെയ്യാം. ശരീരത്തിലെ ചൊറിച്ചലിന് ഒരു കപ്പ് ആപ്പിള്‍ വിനാഗിരി കുളിക്കുന്ന വെള്ളത്തില്‍ ഒഴിച്ച് കുളിക്കാം.

കോഡ് ഫിഷ് ഓയില്‍

കോഡ് ഫിഷ് ഓയില്‍

കോഡ് മത്സ്യത്തിന്റെ കരളും ഓയിലും അണുബാധയ്ക്ക് നല്ലതാണ്. ഒലിവ് ഓയില്‍ ഒഴിവാക്കുന്നതാണ് ഉത്തമം. ഇത് യീസ്റ്റ് അണുബാധയ്ക്കുള്ള മറ്റൊരു മികച്ച ചികിത്സയാണ്.

ശുദ്ധ വെളിച്ചെണ്ണയിലെ കാപ്രിലിക് ആസിഡ്

ശുദ്ധ വെളിച്ചെണ്ണയിലെ കാപ്രിലിക് ആസിഡ്

വെളിച്ചെണ്ണയില്‍ നിന്നുണ്ടാകുന്ന കാപ്രിലിക് ആസിഡ് യീസ്റ്റ് അണുബാധയ്ക്ക് നല്ല ഫലം തരുന്നതാണ്. ഇത് നിങ്ങളുടെ സൂക്ഷ്മ ദ്വാരങ്ങളില്‍ പ്രവേശിച്ച് യീസ്റ്റിനെ നശിപ്പിക്കുന്നു. ഗര്‍ഭിണഇകള്‍ക്ക് ഉണ്ടാകുന്ന അണുബാധയ്ക്ക് മികച്ച പരിഹാരമാണ് ഇത്.

ഓറെഗനോ ഓയില്‍(പനികൂര്‍ക്ക)

ഓറെഗനോ ഓയില്‍(പനികൂര്‍ക്ക)

പനികൂര്‍ക്കയുടെ ഓയില്‍ യീസ്റ്റ് ഇന്‍ഫെക്ഷന് ഉത്തമമാണ്. ഇത് കാന്‍ഡിഡ ബാക്ടീരിയയെ നശിപ്പിക്കും. ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പം ഓറെഗനോ ഓയില്‍ ഒഴിച്ചു കുടിക്കുക. അധികമാകരുത്, അധികമായാല്‍ ദഹനത്തെ തടസ്സപ്പെടുത്തും.

ഗര്‍ഭനിരോധന ഗുളിക ഒഴിവാക്കാം.

ഗര്‍ഭനിരോധന ഗുളിക ഒഴിവാക്കാം.

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കരുത്. ഇത് പല അണുബാധകളും ഉണ്ടാകാന്‍ കാരണമാകുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

ഫംഗസില്‍ നിന്നും മുക്തി നേടണമെങ്കില്‍ വെളുത്തുള്ളി കഴിക്കാം. ഭക്ഷണത്തില്‍ വെളുത്തുള്ളി നന്നായി ചേര്‍ത്ത് കഴിക്കാം.

കൊളോയിഡല്‍ സില്‍വര്‍

കൊളോയിഡല്‍ സില്‍വര്‍

സില്‍വല്‍ അടങ്ങിയ പദാര്‍ത്ഥങ്ങള്‍ കാന്‍ഡിഡ ബാക്ടീരിയയെ വളരാന്‍ അനുവദിക്കില്ല. അണുബാധ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ബെന്‍ഡോണൈറ്റ് ക്ലേ

ബെന്‍ഡോണൈറ്റ് ക്ലേ

ഒരുതരം പൊടിയാണ് ബെന്‍ഡോണൈറ്റ്. ഇത് കാന്‍ഡിഡയെ നശിപ്പിക്കാന്‍ സഹായിക്കും. നല്ല ദഹനം ലഭിക്കാനും സഹായിക്കും.

വീര്യം കൂടിയ സോപ്പ്

വീര്യം കൂടിയ സോപ്പ്

വീര്യം കൂടിയ സോപ്പ്, ബോഡി വാഷ് ലോഷനുകള്‍ എന്നിവയും അണുബാധയ്ക്ക് പ്രധാന കാരണമാണ്. വീര്യം കുറഞ്ഞ ഉല്‍പന്നങ്ങള്‍ മാത്രം ഉപയോഗിക്കാം.

മാനസിക പിരിമുറുക്കം ഒഴിവാക്കാം

മാനസിക പിരിമുറുക്കം ഒഴിവാക്കാം

മാനസിക പിരിമുറുക്കം നിങ്ങളുടെ പ്രതിരോധശേഷിയെ കാര്യമായി ബാധിക്കും. ഇത് പല അണുബാധയ്ക്കും കാരണമാകും. അത് ഒഴിവാക്കാന്‍ യോഗകളും ബ്രീത്തിങ് വ്യായാമങ്ങളും ചെയ്യാം.

നല്ല ആരോഗ്യപരിപാലനം

നല്ല ആരോഗ്യപരിപാലനം

നിങ്ങളുടെ ശരീരം എന്നും വൃത്തിയുള്ളതും മൃദുവായതും ആക്കിവെയ്ക്കാം. ശരീരം വരണ്ടു പോകരുത്. കോട്ടന്‍ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക. യോനീഭാഗം നനവില്ലാതെ വൃത്തിയായി സൂക്ഷിക്കുക.

English summary

fourteen home remedies for yeast infection

Important tips and home remedies to treat yeast infection.
X
Desktop Bottom Promotion