For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഠണ്ടായി നല്‍കും ആരോഗ്യ ഗുണങ്ങള്‍

By Super
|

ഉന്മേഷം നല്‍കുന്ന പാല്‍ അധിഷ്‌ഠിത പാനീയമാണ്‌ ഠണ്ടായി. ഹോളി ആഘോഷത്തോട ബന്ധപ്പെട്ടിരിക്കുന്ന പാനീയം കൂടിയാണിത്‌. ചൂടുള്ള വേനല്‍ക്കാലത്ത്‌ ഠണ്ടായി നിങ്ങളെ തണുപ്പിക്കും . കൂടാതെ ഇതിന്‌ നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്‌.

കൊടും വേനലില്‍ ക്ഷണ നേരം കൊണ്ട്‌ ഊര്‍ജം നല്‍കുന്ന പാനീയമാണിത്‌. ഠണ്ടായിയ്‌ക്ക്‌ ഭാങ്ങുമായി വളരെ അടുത്ത ബന്ധമുണ്ട്‌. ഹോളി സമയത്ത്‌ ഠണ്ടായി ഭാങ്ങിനൊപ്പം നല്‍കാറുണ്ട്‌.പാനീയത്തെ വിഷവിമുക്തമാക്കാന്‍ വേണ്ടിയാണിത്‌.

ഠണ്ടായിയില്‍ അടങ്ങിയിട്ടുള്ള ചേരുവകള്‍ക്ക്‌ നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്‌. മുംബൈയിലെ ന്യൂട്രീഷണിസ്‌റ്റും കണ്‍സള്‍ട്ടന്റും ന്യൂട്രീ ലൈഫ്‌ ഹെല്‍ത്ത്‌ മാനേജ്‌മെന്റിന്റെ സ്ഥാപകയുമായ ശില്‍പയുടെ സഹായത്തോടെ ഠണ്ടായിയുടെ ആരോഗ്യ ഗുണങ്ങള്‍ മനസ്സിലാക്കാം. മല്ലിപ്പൊടി നല്‍കും ആരോഗ്യം

ഠണ്ടായി ചേരുവകളുടെ ആരോഗ്യ ഗുണങ്ങള്‍

പെരുഞ്ചീരകം

പെരുഞ്ചീരകം

പെരുഞ്ചീരകത്തില്‍ വിവിധതരം എണ്ണകള്‍ അടങ്ങിയിട്ടുണ്ട്‌. ആന്റി ഓക്‌സിഡന്റ്‌സ്‌ അടങ്ങിയിട്ടുള്ള ഇവ വായുക്ഷോഭത്തെ പ്രതിരോധിക്കുകയും തണുപ്പ്‌ നല്‍കുകയും ചെയ്യും.

 കുരുമുളക്‌

കുരുമുളക്‌

പലവ്യജ്ഞനങ്ങളിലെ രാജാവായിട്ടാണ്‌ കുരുമുളകിനെ കണക്കാക്കുന്നത്‌. പെപെരിന്‍ അടങ്ങിയിട്ടുള്ള ഇവയ്‌ക്ക്‌ നിരവധി ഔഷധ ഗുണങ്ങള്‍ ഉണ്ട്‌. മാംഗനീസ്‌, സിങ്ക്‌, കാല്‍സ്യം, ഇരുമ്പ്‌, വിറ്റാമിന്‍ എ തുടങ്ങി നിരവധി ധാതുക്കള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്‌.

 തണ്ണിമത്തന്‍ കുരു

തണ്ണിമത്തന്‍ കുരു

ഊര്‍ജം, പ്രോട്ടീന്‍, ഇരുമ്പ്‌ എന്നവയുടെ മികച്ച സ്രോതസ്സാണിവ.

 റോസ ദളങ്ങള്‍

റോസ ദളങ്ങള്‍

ദഹന പ്രശ്‌നങ്ങള്‍ക്കും ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കും റോസ ദളങ്ങള്‍ മികച്ചതാണ്‌.

ബദാം

ബദാം

ബദാമില്‍ ആരോഗ്യദായകങ്ങളായ കൊഴുപ്പ്‌ അടങ്ങിയിട്ടുണ്ട്‌.കൂടാതെ വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയിട്ടുണ്ട്‌.ഇവ ആന്റി ഓക്‌സിഡന്റിന്റെ ഫലം ചെയ്യും.

 കുങ്കുമപ്പൂ

കുങ്കുമപ്പൂ

വിവിധ ഔഷധങ്ങളില്‍ അണുനാശിനിയായും ആന്റി ഓക്‌സിഡന്റായും പ്രവര്‍ത്തിക്കുന്ന ഇവയില്‍ വിഷാദത്തെ പ്രതിരോധിക്കാനും ദഹനം മെച്ചപ്പെടുത്താനും,അപസ്‌മാരത്തെ പ്രതിരോധിക്കാനും കഴിവുള്ള പല ഘടങ്ങള്‍ അടങ്ങിയിട്ടുണ്ട്‌്‌.

 പാല്‍

പാല്‍

പാല്‍ ഒരു സമ്പൂര്‍ണ ആഹാരമാണ്‌( ഇരുമ്പും വിറ്റാമിന്‍ സിയും ഒഴികെ) സസ്യാഹാരികളെ സംബന്ധിച്ച്‌ കാത്സ്യത്തിന്റെയും പ്രോട്ടീന്റെയും മികച്ച സ്‌ത്രോതസ്സാണിത്‌. സിങ്ക്‌, ഫോസ്‌ഫറസ്‌ എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്‌. അന്റാസിഡായി അറിയപ്പെടുന്ന തണുത്ത പാല്‍ ശരീത്തെ തണുപ്പിക്കും.

മത്തങ്ങ ക്കുരു

മത്തങ്ങ ക്കുരു

ഒമേഗ 3 ഫാറ്റി ആസിഡ്‌ ധാരാളം അടങ്ങിയിട്ടുള്ള മത്തങ്ങക്കുരുവില്‍ ഹൃദയത്തെ സംരക്ഷിക്കുന്ന ധാതുവായ മഗ്നീഷ്യവും ധാരാളം അടങ്ങിയിട്ടുണ്ട്‌. പ്രകൃതിയുടെ സ്വാഭാവിക ആശ്വാസദായകരാണിവ.


Read more about: health ആരോഗ്യം
English summary

Health Benefits Of Thandai

Here are some of the health benefits of thandai. Read more to know about this summer drink,
X
Desktop Bottom Promotion