For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തലവേദന എങ്ങനെയുണ്ടാകുന്നു, പരിഹാരം എന്താണ്?

By Sruthi K M
|

തിരക്കുപിടിച്ച ജീവിതത്തില്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാന്‍ സാധ്യതയുള്ള ഒരു രോഗമാണ് തലവേദന. അതിനുള്ള ചികിത്സയും ലഭ്യമാണ്. രണ്ട് തരം തലവേദനയാണ് സാധാരണയായി ഉള്ളത്. പ്രൈമറിയും സെക്കന്‍ഡറിയും. നിങ്ങളുടെ ജോലിയുടെ ഭാരം കൂടുമ്പോള്‍ തലച്ചോറിലെ ഞരമ്പുകള്‍ക്ക് പ്രശ്‌നങ്ങള്‍ സംഭവിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന വേദന തലവേദനയായി മാറുന്നു. ഇതാണ് പ്രൈമറി ടൈപ്പ് തലവേദന. ഇത് പാരമ്പര്യമായും ഉണ്ടാകാം. ഇത് മൈഗ്രേന്‍ അസുഖങ്ങള്‍ വരെ ഉണ്ടാക്കുന്നു.

സെക്കന്‍ഡറി തലവേദന ചില രോഗത്തിന്റെ ലക്ഷണം മാത്രമാണ്. അണുബാധ, ബ്രെയിന്‍ ട്യൂമര്‍, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളുടെ ലക്ഷണമാണ് ഇത്തരം തലവേദനകള്‍. തലവേദനകള്‍ ഉണ്ടാകുന്നത് പല കാരണങ്ങള്‍ കൊണ്ടാവാം. ഭക്ഷണം, മാനസിക പിരിമുറുക്കം, വൃത്തിഹീനമായ ചുറ്റുപാട്, കാലാവസ്ഥാ മാറ്റം എന്നിവയൊക്കെ തലവേദനയുണ്ടാക്കുന്നു.

ആദ്യം എന്തൊക്കെ കാര്യങ്ങളാണ് തലവേദനയുണ്ടാക്കുന്നത് എന്നറിയണം. അതറിഞ്ഞാല്‍ മാത്രമേ അതിനെ തടയാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ പറ്റൂ. ആദ്യം എന്താണ് കഴിക്കേണ്ടതെന്നറിയുക, നിങ്ങളുടെ ആരോഗ്യകരമായ പ്രവൃത്തികള്‍ അറിയുക, മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നത് എന്തുകൊണ്ടാമെന്നറിയുക, കാലാവസ്ഥാ മാറ്റങ്ങള്‍ അറിയുക. ഇതൊക്കെ അറിഞ്ഞ് പ്രവൃത്തിച്ചാല്‍ തലവേദന നിങ്ങള്‍ക്കൊരു പ്രശ്‌നമായിരിക്കില്ല...

വെള്ളവും ഭക്ഷണവും കഴിക്കാത്തത്

വെള്ളവും ഭക്ഷണവും കഴിക്കാത്തത്

നിങ്ങള്‍ ധാരാളം വെള്ളം കുടിക്കുന്നില്ലേ? ഭക്ഷണം കഴിക്കാന്‍ മറക്കുന്നുണ്ടോ? അതോ നിങ്ങള്‍ക്ക് ഭക്ഷണം വേണ്ടേ? ഇത് തന്നെയാണ് നിങ്ങളുടെ തലവേദനയുടെ പ്രധാന കാരണം. ഒരു ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കണം. കൃത്യമായി ആഹാരവും കഴിക്കണം. പ്രോട്ടീനും, കാര്‍ബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കും.

ഐസ്‌ക്രീം

ഐസ്‌ക്രീം

നാഡികള്‍ക്ക് പെട്ടെന്ന് തണുപ്പേല്‍ക്കുമ്പോള്‍ തലവേദനയുണ്ടാകും. ഐസ്‌ക്രീം അമിതമായി കഴിക്കുന്നവര്‍ക്ക് തലവേദന ഇടയ്ക്കിടെ അനുഭവപ്പെടാം

മാനസികപിരിമുറുക്കം

മാനസികപിരിമുറുക്കം

മാനസിക പിരിമുറുക്കം തലവേദനയുടെ പ്രധാന കാരണമാണ്. വിശ്രമം ആരോഗ്യത്തിന് ആവശ്യമാണ്. അമിതമായ ജോലിഭാരം ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ഇത്തരം സമയം ശരീരത്തില്‍നിന്നും കോര്‍ട്ടിസോളിന്റെ അളവ് കുറയുന്നു. അപ്പോഴാണ് തലവേദനയുണ്ടാകുന്നത്. തലവേദനയുള്ളപ്പോള്‍ കുറച്ചുനേരം വിശ്രമിക്കുക.

ദഹനം സംബന്ധമായ പ്രശ്‌നം

ദഹനം സംബന്ധമായ പ്രശ്‌നം

ശരീരത്തില്‍ ശരീയായ രീതിയില്‍ ദഹനപ്രക്രിയ നടന്നില്ലെങ്കിലും തലവേദന വരാം. ഭക്ഷണത്തിലെ പ്രശ്‌നങ്ങളാണ് വയറിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കണം.

വ്യായാമം

വ്യായാമം

ശരിയായ രീതിയില്‍ വ്യായാമം നടക്കുന്നില്ല. എന്തെങ്കിലും തിരക്കുള്ള കാരണങ്ങള്‍ കൊണ്ട് വ്യായാമം ചെയ്യാന്‍ മറക്കുന്നുണ്ടോ. ഇതും തലവേദനയുണ്ടാക്കും. നടക്കുന്നത് തലവേദനയ്ക്ക നല്ലതാണ്.

ഫുഡ് അലര്‍ജി

ഫുഡ് അലര്‍ജി

ഭക്ഷണത്തില്‍ നിന്നുണ്ടാകുന്ന ചില അലര്‍ജികള്‍ തലവേദനയ്ക്ക് കാരണമാകും. കൃത്രിമമായി കളര്‍ ചേര്‍ത്ത വിഭവങ്ങള്‍, പാല്‍ ഉല്‍പ്പന്നങ്ങല്‍, മുട്ട, ഗോതമ്പ്, ചീസ്, കഫീന്‍, പ്രൊസസ്ഡ് ആഹാരം എന്നിവയൊക്കെ അലര്‍ജിക്ക് കാരണമാകുന്നു. എന്താണ് നിങ്ങളുടെ ആരോഗ്യത്തിന് നല്ലത് എന്ന് അറിഞ്ഞതിനുശേഷം കഴിക്കുക.

മലിനീകരണം

മലിനീകരണം

വൃത്തിഹീനമായ ചുറ്റുപാടും നിങ്ങളില്‍ തലവേദനയുണ്ടാക്കാം. പുകവലി, പ്ലാസ്റ്റിക്, സുഗന്ധദ്രവ്യങ്ങള്‍, ക്ലോറിന്‍, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവയൊക്കെ ശ്വസിക്കുന്നത് മൂലവും തലവേദനയുണ്ടാക്കുന്നു. ശുദ്ധമായ അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം ചിലവഴിക്കുക.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ശരിയായ രീതിയില്‍ ഉറക്കം കിട്ടിയില്ലെങ്കിലും തലവേദന അനുഭവപ്പെടാം. എട്ടു മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് പറയുന്നത്.

നിങ്ങളുടെ ഇരിപ്പ്

നിങ്ങളുടെ ഇരിപ്പ്

നിങ്ങളുടെ ഇരിപ്പ് ശരിയില്ലെങ്കിലും തലവേദനയുണ്ടാകാം. ഒരേയിരിപ്പ് ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് കഴുത്ത് വേദനയും തലവേദനയും ഉണ്ടാകാം. അതുകൊണ്ട് ശരിയായ രീതിയില്‍ പുറവും ഷോള്‍ഡറിനും താങ്ങു കിട്ടുന്ന കസേര ഉപയോഗിക്കുക.

മൈഗ്രേന്‍

മൈഗ്രേന്‍

മൈഗ്രേന്‍ നല്ല രീതിയില്‍ വേദനയുണ്ടാക്കുന്ന ഒന്നാണ്. കണ്ണിന് മങ്ങലിപ്പും ഛര്‍ദ്ദിയും മൈഗ്രേന്‍ ഉള്ളവര്‍ക്ക് അനുഭവപ്പെടാം. തലയുടെ ഒരു ഭാഗത്താണ് വേദന ഉണ്ടാകുക. പല കാരണങ്ങള്‍ കൊണ്ടും മൈഗ്രേന്‍ വരാം. പാരമ്പര്യമായും പകര്‍ന്നുകിട്ടാം. ശരിയായ രീതിയിലുള്ള വ്യായാമം, വിശ്രമം, അമിതമായ സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ മൈഗ്രേന്‍ ഒഴിവാക്കാം.

ഹോര്‍മോണിന്റെ പ്രശ്‌നം

ഹോര്‍മോണിന്റെ പ്രശ്‌നം

ഹോര്‍മോണിന്റെ ഏറ്റക്കുറച്ചില്‍ കൊണ്ടും തലവേദനയുണ്ടാകാം. നിങ്ങളുടെ ശരീരത്തില്‍ ഈസ്ട്രജന്റെ അളവ് കുറയുന്നതാണ് പ്രശ്‌നം. അടുത്തുള്ള ഡോക്ടറോട് ചോദിച്ച് ഇതിനുള്ള പരിഹാരങ്ങള്‍ അറിയുക.

അമിത മരുന്ന് ഉപയോഗം

അമിത മരുന്ന് ഉപയോഗം

അമിതമായി മരുന്ന് ഉപയോഗിക്കുന്നതും തലവേദനയ്ക്ക് കാരണമാകാം. തലവേദന വരുമ്പോള്‍ വേദന മാറ്റാനുള്ള ഗുണികകള്‍ കഴിക്കുന്നത് നല്ലതല്ല. ഇത് അപ്പോഴത്തെ വേദനയ്ക്ക് സുഖം തരുമെന്നു മാത്രം. ഒരു അളവില്‍ കൂടുതല്‍ മരുന്നു ശരീരത്തില്‍ പ്രവേശിക്കുന്നത് വിട്ടു മാറാത്ത തലവേദനയ്ക്ക് കാരണം ഉണ്ടാക്കും.

കാലാവസ്ഥാ മാറ്റം

കാലാവസ്ഥാ മാറ്റം

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളും തലവേദനയുണ്ടാക്കാന്‍ കാരണമാകുന്നു. ചൂടുകാലമാണ് കൂടുതല്‍ പ്രശ്‌നം ഉണ്ടാക്കുന്നത്. കാറില്‍ സണ്‍ ഗ്ലാസ് ഉപയോഗിക്കുന്നത് നല്ലതാണ്.ധാരാളം വെള്ളവും കുടിക്കുക.

പുകവലി

പുകവലി

പുകവലിയും തലവേദനയുണ്ടാക്കും. തലവേദന ഒഴിവാക്കാന്‍ പുകവലിക്കുന്നവരുണ്ട്. എന്നാല്‍ ഇത് തലവേദന കൂട്ടുകയേയുള്ളൂ. നിക്കോട്ടിന്‍ എന്ന പുകയില വിഷം തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് കോട്ടം തട്ടിക്കുന്നു. ഇത് കഠിനമായ തലവേദനയ്ക്ക് കാരണമാക്കുന്നു.

English summary

fourteen causes of headaches and some remedies

some top Causes of Headache and their remedies. Have a look at some reasons of headache everyday.
Story first published: Wednesday, February 25, 2015, 15:20 [IST]
X
Desktop Bottom Promotion