For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴ പെയ്യുന്നു, കൂടെ രോഗങ്ങളും

By Sruthi K M
|

മഴക്കാലം ശരീരത്തിന് കൂടുതല്‍ കരുതല്‍ കൊടുത്തില്ലെങ്കില്‍ രോഗത്തില്‍ നിങ്ങള്‍ കുളിക്കും. മഴ പെയ്യുന്നതിനൊപ്പം രോഗങ്ങളും പടരുകയാണ്. അല്‍പ്പം ശ്രദ്ധയും മനസുമുണ്ടെങ്കില്‍ സാംക്രമികരോഗങ്ങളെ പടിക്കുപുറത്ത് നിര്‍ത്താം. മഴക്കാലം മനസ്സറിഞ്ഞ് ആഘോഷിക്കുമ്പോള്‍ പക്ഷെ എല്ലാവരും ഏറെ സൂക്ഷിക്കേണ്ട സമയം കൂടിയാണിത്.

കരിമ്പനി മരണത്തിലെത്താതിരിക്കാന്‍..

പനിയായും വയറിനു പ്രശ്‌നങ്ങളായുമെല്ലാം മഴക്കാലം രോഗങ്ങള്‍ വിതയ്ക്കുകയും ചെയ്യും. കൊതുകു പരത്തുന്ന രോഗങ്ങളാണ് ഏറ്റവും അപകടകരമാകുന്നത്. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. നിസാരമെന്ന് കരുതുന്ന പനി പോലും ജീവന് ഭീഷണിയാകും. നിങ്ങള്‍ ചായയ്ക്ക് അടിമയാണോ..?

പുതിയതരം പനികളാണ് എത്തിയിരിക്കുന്നത്. ഓരോ കാലത്തും പല പനികളാണ് പേടിപ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. സാധാരണയുള്ള ജലദോഷ പനിക്ക് പുറമെ വൈറല്‍ പനികളും ഈ കാലത്ത് കൂടും. ടൈഫോയിഡ്, മഞ്ഞപ്പിത്തം, എലിപ്പനി, ഛര്‍ദ്ദി, അതിസാരം, കോളറ, അമീബിയാസിസ് തുടങ്ങി പല പകര്‍ച്ചവ്യാധികളുമുണ്ട്.

എലിപ്പനി

എലിപ്പനി

എലിയുടെയും, വളര്‍ത്തുമൃഗങ്ങളുടെയും മൂത്രം കലര്‍ന്ന ജലത്തിലൂടെയാണ് പനി പടരുന്നത്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കണ്ണിന് ചുവപ്പ് നിറം, ദേഹത്ത് രക്തം പൊടിയുക, തൊലിയില്‍ തിണര്‍പ്പ്, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

ഡെങ്കിപ്പനി

ഡെങ്കിപ്പനി

ഈഡിസ് ഈജിപ്തി എന്ന ഒരുതരം കൊതുകാണ് രോഗകാരണം. വെള്ളക്കെട്ടുകളിലാണ് ഇവ കൂടുതലായുണ്ടാകുന്നത്.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കടുത്തപനി, തലവേദന, പേശിവേദന, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദ്ദി, ക്ഷീണം, തൊണ്ടവേദന, ചുമ, നടുവേദന, കണ്ണിനു പിന്നില്‍ വേദന, ദേഹത്ത് ചുവന്നപാടുകള്‍ എന്നിവ ലക്ഷണങ്ങളാണ്.

വൈറല്‍ ഫീവര്‍

വൈറല്‍ ഫീവര്‍

വായുവില്‍ കൂടിയാണ് ഇത് പടരുന്നത്. വൈറല്‍ ഫീവര്‍ ഉള്ളവര്‍ മറ്റുള്ളവരുമായി അധികം ഇടപഴകാതിരിക്കുക. ഇവര്‍ ഉപയോഗിക്കുന്ന ടൗവല്‍, തോര്‍ത്ത് എന്നിവയെല്ലാം തിളച്ച വെള്ളത്തില്‍ കഴുകുക.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ശരീരവേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണം.

മലമ്പനി

മലമ്പനി

വിറയലോടെയുള്ള പനി, പനി മാറുമ്പോള്‍ വിയര്‍പ്പ്, തലവേദന എന്നിവയാണ് ലക്ഷണങ്ങള്‍.

പന്നിപനി

പന്നിപനി

ഇന്‍ഫഌവന്‍സ എ ഗ്രൂപ്പിലുള്ള വൈറസാണ് ഇതിനു കാരണം. പെട്ടെന്നുണ്ടാകുന്ന പനി, വിറയല്‍, തലവേദന, പേശിവേദന, ക്ഷീണം, ചുമ എന്നിവ ലക്ഷണങ്ങളാണ്.

ബ്രോങ്കൈറ്റീസ്

ബ്രോങ്കൈറ്റീസ്

വൈറല്‍ ഫീവറിന്റെ അതേ ലക്ഷണമാണിതിനും. രോഗം മൂര്‍ചിക്കുന്നതോടെ ചുമയും ശ്വാസം മുട്ടലും കൂടുന്നു.

ഇന്‍ഫഌവന്‍സ

ഇന്‍ഫഌവന്‍സ

മലക്കാല രോഗങ്ങളില്‍ എടുത്തു പറയാനുള്ളത് ഇന്‍ഫഌവന്‍സയാണ്. ആഹാരം മിതമായി കഴിക്കുക. ചുക്കുകാപ്പി, കുരുമുളക് കാപ്പി തുടങ്ങിയവ ചെറിയ ചൂടോടെ കുടിക്കുക. വിശ്രമമാണ് ആവശ്യം.

ടൈഫോയ്ഡ്

ടൈഫോയ്ഡ്

വ്യാപകമായി കാണുന്ന മറ്റൊരു രോഗമാണിത്. വെള്ളത്തില്‍നിന്നും പഴകിയ ആഹാരത്തില്‍നിന്നും പടരുന്നു. തുടര്‍ച്ചയായ പനി, തലവേദന എന്നിവ പ്രധാന ലക്ഷണം.

കോളറ

കോളറ

വൃത്തികെട്ട ജലത്തിലൂടെയും, വൃത്തിഹീനമായ പരിസരം, ഭക്ഷണം എന്നിവ മൂലമാണ് കോളറ ഉണ്ടാകുന്നത്.

ആസ്തമ

ആസ്തമ

മഴക്കാലം ആകുന്നതോടെ നമ്മുടെ പ്രതിരോധശേഷി കുറയുകയും തുടര്‍ന്ന് ശരീരം ദുര്‍ബലമാകുകയും ചെയ്യുന്നതോടെ ചുമയും കഫവും വര്‍ദ്ധച്ച് ആസ്തമ ഉണ്ടാകുന്നു.

ന്യുമോണിയ

ന്യുമോണിയ

ആസ്ത തന്നെയാണ് ന്യുമോണിയ ഉണ്ടാകുന്നതിനും കാരണമാകുന്നത്. നെഞ്ച് വേദന, കുളിര്, ശ്വാസം മുട്ടല്‍, വിറയല്‍, ചുമ, കഫക്കെട്ട് എന്നിവയാണ് ലക്ഷണങ്ങള്‍.

വയറിളക്കവും, ഛര്‍ദ്ദിയും

വയറിളക്കവും, ഛര്‍ദ്ദിയും

മഴക്കാലത്ത് ശുചിത്വം പാലിച്ചില്ലെങ്കില്‍ രോഗങ്ങള്‍ പല തരത്തിലെത്തും. വയറിന് നല്ല തണുപ്പേല്‍ക്കുന്നതും പഴയ ആഹാരം കഴിക്കുന്നതും മലിനമായ വെള്ളം കുടിക്കുന്നതും ഇത്തരം അവസ്ഥകള്‍ ഉണ്ടാക്കാം. മാംസഭക്ഷണവും കുപ്പിയിലടച്ച് വാങ്ങുന്ന ജ്യൂസുകളും പരമാവധി ഒഴിവാക്കണം.

പുഴുക്കടി

പുഴുക്കടി

മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്ന രോഗമാണിത്. ഇതൊരു ഫംഗസ് രോഗമാണ്. ശരീരത്തോട് ചേര്‍ന്നു നില്‍ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും ഈര്‍പ്പം മാറാത്ത അടിവസ്ത്രം ധരിക്കുന്നവരിലും പുഴുക്കടി ഉണ്ടാകാം.

പുഴുക്കടി

പുഴുക്കടി

അരക്കെട്ടിലും, തുടയിലും, കക്ഷത്തിലും ചൊറിച്ചിലോടു കൂടി ചുവന്ന തടിപ്പായി പ്രത്യക്ഷപ്പെടുന്നതാണ് ഈ രോഗം.

വളംകടി

വളംകടി

കാല്‍വിരലിനടിയിലുണ്ടാകുന്ന പൂപ്പല്‍ രോഗമാണിത്. ഷൂസും സോക്‌സും പതിവായി ഇടുന്നവര്‍ക്ക് ഉണ്ടാകാം. ചെളിവെള്ളത്തില്‍ കൂടി നടക്കുന്നവര്‍ക്കും വരാം.

പ്രതിവിധി

പ്രതിവിധി

രാത്രി കിടക്കുന്നതിനുമുന്‍പ് ഇളംചൂടുവെള്ളത്തില്‍ ഉപ്പിട്ട് കാലുകള്‍ കഴുകി നന്നായി തുടച്ചു വൃത്തിയാക്കുക.

കരിമ്പനി

കരിമ്പനി

ഏറ്റവും ഒടുവില്‍ എത്തിയ പനിയാണിത്. മണലീച്ച എന്നറിയപ്പെടുന്ന സാന്‍ഡ് ഫ്‌ളൈ പകര്‍ത്തുന്ന മാരകരോഗമാണിത്. പട്ടി, പൂച്ച, കറുക്കന്‍ എന്നീ മൃഗങ്ങളില്‍ നിന്നും രോഗം പടരാം. ത്വക്കിന് കറുപ്പ് നിറം ബാധിക്കുന്നതിനാലാണ് കരിമ്പനി എന്നറിയപ്പെടുന്നത്.

English summary

prevention and cure of common disease during rainy season

Among the waterborne diseases, dysentery is the biggest problem. Hepatitis, cholera, polio, typhoid etc also pose serious health threats during the rainy season.
Story first published: Tuesday, June 30, 2015, 11:52 [IST]
X
Desktop Bottom Promotion