For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ശ്വാസകോശം സ്‌പോഞ്ചു പോലെയാണ്..'

By Sruthi K M
|

'നിങ്ങളുടെ ശ്വാസകോശം ഒരു സ്‌പോഞ്ചുപോലെയാണ്. ഒരു ശരാശരി പുകവലിക്കാരന്റെ ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന പുക പുറത്തെടുത്താല്‍ ഇത്രത്തോളം വരും. നിങ്ങളെ രോഗിയാക്കാന്‍ അത് മതി. വലിയ രോഗി...' ഈ പരസ്യം നിങ്ങള്‍ കേട്ടിട്ടില്ലേ. എല്ലാവരും ഇപ്പോള്‍ ചിരിച്ചു തള്ളുകയാണ് ഈ പരസ്യം കണ്ട്. എന്നാല്‍ നിങ്ങളുടെ ശ്വാസകോശം നിങ്ങള്‍ ചെയ്യുന്ന പല പ്രവര്‍ത്തനങ്ങളിലൂടെയും കേടായി കൊണ്ടിരിക്കുകയാണ്.

പുകവലിക്കുന്നവര്‍ക്കാണ് ശ്വാസകോശ രോഗങ്ങള്‍ പെട്ടെന്ന് പിടിപ്പെടുന്നത്. വൃത്തിഹീനമായ ചുറ്റുപാടില്‍ ജോലി ചെയ്യുന്നതും കെമിക്കല്‍ അടങ്ങിയ വസ്തുക്കള്‍ ഉപയോഗിക്കുന്നതും, സ്‌പ്രെ പെയിന്റിന്റെ മണം ശ്വസിക്കുന്നതിലൂടെയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ പിടിപ്പെടുന്നു.

മതിയായ ശ്രദ്ധ കൊടുത്താല്‍ ജീവിതകാലം മുഴുവന്‍ ശ്വാസകോശത്തെ കുഴപ്പങ്ങളില്ലാതെ കൊണ്ടുപോകാന്‍ പറ്റും. ശ്വാസകോശത്തെ വിഷവിമുക്തമാക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് അറിഞ്ഞിരിക്കാം. എങ്ങനെ ശ്വാസകോശത്തെ വൃത്തിയായി സൂക്ഷിക്കാം.

ശ്വാസകോശ വ്യായാമം

ശ്വാസകോശ വ്യായാമം

വായുമലിനീകരണമാണ് ശ്വാസകോശ രോഗങ്ങളെ പ്രധാനമായും ഉണ്ടാക്കുന്നത്. നല്ല രീതിയിലുള്ള വ്യായാമത്തിലൂടെ ഇതിനുള്ള പരിഹാരം കണ്ടെത്താം. ആസ്ത പോലുള്ള അസുഖങ്ങള്‍ക്ക് പുറമെ മരണത്തിനും വായുമലിനീകരണം കാരണമാകും. നിങ്ങളുടെ ശ്വാസകോശത്തിന്റെ ഫിറ്റ്‌നെസ്സിന് അനുസരിച്ച് ഹൃദയത്തിലേക്കും മസിലുകളിലേക്കുമുള്ള ഓക്‌സിജന്‍ എത്തിക്കുന്നതിന് വ്യായാമം നല്ല മാര്‍ഗമാണ്. തീവൃമായ ശ്വാസകോശരോഗമുള്ളവര്‍ക്ക് വ്യായാമം പ്രധാനമാണ്.

ഡയറ്റ്

ഡയറ്റ്

ആരോഗ്യകരമായ ഭക്ഷണക്രമം ശ്വാസകോശത്തിന് ഉത്തമമാണ്. പ്രോട്ടീനുകളും വൈറ്റമിനുകളും അടങ്ങിയ ഭക്ഷണങ്ങള്‍ ശ്വാസകോശത്തിനുള്ളിലെ വിഷാംശത്തെ പുറംതള്ളുന്നു. വെള്ളം നന്നായി കുടിക്കുക. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുക. മുന്തിരി ജ്യൂസ് നന്നായി കഴിക്കാം.

മുന്തിരി

മുന്തിരി

ശ്വാസകോശത്തില്‍ അടിഞ്ഞു കൂടുന്ന വിഷത്തെ നീക്കം ചെയ്യാന്‍ മുന്തിരി നല്ലതാണെന്നാണ് പറയുന്നത്.

പിസ്ത

പിസ്ത

ശ്വസകോശത്തിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ് പിസ്ത. ശ്വാസകോശപരമായ ക്യാന്‍സറിന് തടയുന്ന ഒരുതരം ഗാമാ ടോക്കോഫെറോള്‍ എന്ന വൈറ്റമിന്‍ ഇ പിസ്തയില്‍ അടങ്ങിയിട്ടുണ്ട്.

വാഴ ഇല

വാഴ ഇല

ഭക്ഷണ വിഭവങ്ങള്‍ വാഴ ഇല ഉപയോഗിച്ച് പൊതിഞ്ഞു വെക്കുന്നതും ചൂടാക്കുന്നതും നല്ലതാണ്. ഇതിന്റെ മണം ഭക്ഷണത്തിന് നല്ല രുചി നല്‍കുന്നു. പ്രൊസസ്ഡ് ഫുഡുകള്‍ ഒഴിവാക്കണം

ചുവന്ന മുളക് പൊടി

ചുവന്ന മുളക് പൊടി

ഭക്ഷണത്തില്‍ ചുവന്ന മുളകിന്റെ പൊടി ഉപയോഗിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ശ്വാസകോശ സംബന്ധമായ രോഗത്തിന് ഉത്തമമാണ്.

ഉള്ളി

ഉള്ളി

പച്ചക്കറിയിലെ ഉള്ളി ഒട്ടേറെ പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. വൈറ്റമിന്‍ സി, ഫോളിക് ആസിഡ്, ബി-6 എന്നീ പോഷക മൂല്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇത് രക്തം കട്ടപിടിക്കുന്നതിനെ നീക്കം ചെയ്യും. ഇത് ലുക്കീമിയ രോഗം തടയാന്‍ സഹായിക്കും.

പാല്‍ ഉല്‍പ്പന്നങ്ങള്‍

പാല്‍ ഉല്‍പ്പന്നങ്ങള്‍

കൊഴുപ്പടങ്ങിയ പാല്‍ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് ശ്വാസ തടസ്സം ഉണ്ടാക്കാന്‍ കാരണമാകുന്നു. ചീസ്, ബട്ടര്‍, കൊഴുപ്പടങ്ങിയ പാല്‍ വിഭവങ്ങള്‍ എന്നിവ ഒഴിവാക്കാം.

English summary

how to detoxify your lungs

The lungs function best when they are clean and healthy and periodically detoxing them will keep them this way.
Story first published: Thursday, February 19, 2015, 17:38 [IST]
X
Desktop Bottom Promotion