For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാല്‍സമിക് വിനാഗിരി ആരോഗ്യത്തിന്..

By Sruthi K M
|

ബാല്‍സമിക് വിനാഗിരിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇതും ഒരു വിഭാഗം വിനാഗിരിയാണ്. ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ പറ്റിയ വിനാഗിരി. നിങ്ങളുടെ ഡയറ്റില്‍ ഈ വിനാഗിരി ചേര്‍ക്കുന്നത് പല ഗുണങ്ങളും നല്‍കുമെന്നാണ് പറയുന്നത്. ഇറ്റലിയിലാണ് ഇത് ആദ്യം ഉപയോഗിച്ചു തുടങ്ങിയത്.

നിങ്ങള്‍ കല്ലുപ്പാണോ ഉപയോഗിക്കുന്നത് ?

ഇന്ന് ബാല്‍സമിക് വിനാഗിരി വിപണിയില്‍ സുലഭമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണം നല്‍കും. ദഹനക്കേടിനും നെഞ്ചെരിച്ചലിനും മികച്ച ടോണിക്കാണെന്നും പറയാം. ഇതില്‍ കലോറിയും കുറവാണ്. ഉപ്പിലിടാനും, അച്ചാറിടാനും, സാലഡിനും ഇത് മികച്ച ചേരുവയായി ഉപയോഗിക്കാം. മറ്റ് എന്തൊക്കെ ഗുണങ്ങളാണെന്ന് നോക്കാം..

പോളിഫിനോളിക്

പോളിഫിനോളിക്

ബാല്‍സമിക് വിനാഗിരി പോളിഫിനോളിക് ഘടകം ധാരാളം അടങ്ങിയിട്ടുണ്ട്. ഒരു ആന്റിയോക്‌സിഡന്റാണിത്. ഇത് ശരീരത്തിനുള്ളില്‍ എത്തുന്നതുവഴി രക്തധമനികള്‍ ദൃഡീകരിക്കുകയും കേടുപാടുകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മെലനോയ്ഡിന്‍സ്

മെലനോയ്ഡിന്‍സ്

ബാല്‍സമിക് വിനാഗിരിയില്‍ മെലനോയ്ഡിന്‍സ് അംശവും അടങ്ങിയിട്ടുണ്ട്. ഇതാണ് ഈ വിനാഗിരിയെ ഡാര്‍ക്ക് നിറം നല്‍കുന്നത്. ഇതും ഒരുതരം ആന്റിയോക്‌സിഡന്റാണ്. ദഹനക്കേട് ഇല്ലാതാക്കാന്‍ സഹായിക്കും. സാലഡില്‍ ഈ വിനാഗിരി ഉപയോഗിച്ച് കഴിക്കാം.

അസറ്റിക് ആസിഡ്

അസറ്റിക് ആസിഡ്

കൂടിയതോതില്‍ അസറ്റിക് ആസിഡ് ഈ വിനാഗിരിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് മികച്ച ഗുണം നല്‍കും. ഇത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. പ്രമേഹ രോഗികള്‍ക്കും മികച്ച ഫലം നല്‍കും.

ക്യാന്‍സറിനോട് പോരാടും

ക്യാന്‍സറിനോട് പോരാടും

ബാല്‍സെമിക് വിനാഗിരി ഉണ്ടാക്കാന്‍ ക്യുര്‍സെറ്റിന്‍ ചേര്‍ക്കുന്നുണ്ട്. ഇത് ഒരു ആന്റിയോക്‌സിഡന്റ് ഘടകമാണ്. ഇത് പ്രതിരോധശക്തി നല്‍കുകയും ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.

ഹൃദ്രോഗം

ഹൃദ്രോഗം

കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കാന്‍ കഴിവുള്ള ഇത് ഹൃദ്രോഗ സാധ്യതയെ ചെറുക്കുന്നു. ഹൃദയസംബന്ധമായ എല്ലാ പ്രശ്‌നങ്ങളെയും പരിഹരിക്കും.

ദഹനപ്രക്രിയ

ദഹനപ്രക്രിയ

ഇതിലടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ് ശരീരത്തിന്റെ ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. ഇത് അമിനോ ആസിഡ് ഉത്പാദിപ്പിക്കുന്നത് തടയുന്നു.

എല്ലുകള്‍ക്ക്

എല്ലുകള്‍ക്ക്

എല്ലുകള്‍ക്ക് ബലം നല്‍കാനും ഇത് സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന പെപ്‌സിനും അസറ്റിക് ആസിഡുമാണ് ഇതിന് സഹായിക്കുന്നത്. ഇതില്‍ ധാരാളം കാത്സ്യവും മെഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ വളര്‍ച്ചയ്ക്ക് ഇത് ഉപകാരപ്രദമാകും.

വേദന അകറ്റും

വേദന അകറ്റും

ബാല്‍സമിക് വിനാഗിരിയെ വേദന സംഹാരിയായി ഉപയോഗിക്കാം. നിങ്ങളുടെ ശരീരത്തിനുണ്ടാകുന്ന എല്ലാത്തരം വേദനയെയും സാന്ത്വനപ്പെടുത്താന്‍ കഴിവുണ്ട്. തലവേദനയ്ക്ക് മികച്ച ഗൃഹവൈദ്യമാണിത്.

ആവശ്യമില്ലാത്ത റാഡിക്കലുകള്‍

ആവശ്യമില്ലാത്ത റാഡിക്കലുകള്‍

ആന്റിയോക്‌സിഡന്റ്‌സ് നിറഞ്ഞിരിക്കുന്ന ഈ വിനാഗിരി ശരീരത്തിന് ആവശ്യമില്ലാത്ത റാഡിക്കലുകളെ ഇല്ലാതാക്കും. ശരീരത്തിന് നല്ല ഊര്‍ജ്ജവും നല്‍കുന്നു.

English summary

health benefits of balsamic vinegar

Do you want to have a healthy diet that keeps heart disease and cancer away? include balsamic vinegar in your diet.
Story first published: Wednesday, April 29, 2015, 11:12 [IST]
X
Desktop Bottom Promotion