For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില്ലി ഓയില്‍ ആരോഗ്യത്തിന്..

By Sruthi K M
|

ചില്ലി ഓയില്‍ ആരോഗ്യത്തിന് ഗുണകരമാണെന്ന് നിങ്ങള്‍ക്ക് അറിവുണ്ടോ? ആഹാരം പാകം ചെയ്യുമ്പോള്‍ രുചിക്കും മണത്തിനും മാത്രമാണോ നിങ്ങള്‍ ചില്ലി ഓയില്‍ ചേര്‍ക്കാറുള്ളത്.. ചുവന്ന മുളകില്‍ നിന്ന് ഉണ്ടാക്കിയെടുക്കുന്ന എണ്ണയാണിത്. ചുവന്ന മുളക് പല രോഗങ്ങള്‍ക്കും മികച്ച മരുന്നാണെന്ന് അറിയാം. അതുപോലെ ഇതിന്റെ എണ്ണയും മികച്ചതാണ്.

<strong>വായ്‌നാറ്റം പല രോഗങ്ങളുടെയും ലക്ഷണം</strong>വായ്‌നാറ്റം പല രോഗങ്ങളുടെയും ലക്ഷണം

പ്രോട്ടീനും വൈറ്റമിന്‍സും അയേണും അടങ്ങിയ ഈ എണ്ണ ഹൃദയത്തെ സംരക്ഷിച്ചു നിര്‍ത്താന്‍ ശേഷിയുള്ളതാണ്. ചില്ലി
ഓയില്‍ നിങ്ങള്‍ക്ക് വീട്ടില്‍ നിന്നുണ്ടാക്കിയെടുക്കാം. ചുവന്ന മുളക് മാത്രം ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ എണ്ണ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കില്ല. മറ്റ് എണ്ണകളും ഇതില്‍ ചേര്‍ക്കേണ്ടതായുണ്ട്. ചില്ലി ഓയിലിന്റെ ഗുണങ്ങള്‍ തിരിച്ചറിയാം..

ചില്ലി ഓയില്‍ ഉണ്ടാക്കാം

ചില്ലി ഓയില്‍ ഉണ്ടാക്കാം

നിലക്കടലയെണ്ണ, ബദാം ഓയില്‍, എള്ളെണ്ണ എന്നിവ തുല്യ അളവില്‍ എടുക്കാം. ഇത് ഒരു പാനില്‍ ചൂടാക്കാന്‍ ഒഴിക്കാം. ഇതിലേക്ക് നീളത്തില്‍ അരിഞ്ഞ് വച്ചിരിക്കുന്ന ചുവന്ന മുളക് കുരു അടക്കം ചേര്‍ക്കാം. എട്ട് മിനിട്ട് ഇത് വറുത്തെടുക്കാം. അതിനുശേഷം ഈ ഓയില്‍ തണുക്കാന്‍ പുറത്ത് വയ്ക്കാം. ഇങ്ങനെ എളുപ്പം ചിലി ഓയില്‍ നിങ്ങള്‍ക്ക് ഉണ്ടാക്കാം.

പ്രോട്ടീന്റെ കേന്ദ്രം

പ്രോട്ടീന്റെ കേന്ദ്രം

100 ഗ്രാം ചുവന്ന മുളകില്‍ ഒരു ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതിന്റെ എണ്ണ നിങ്ങളുടെ ശരീരത്തില്‍ എത്തിയാല്‍ മസിലുകള്‍ക്കും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കും ശ്വാസനേന്ദ്രിയങ്ങള്‍ക്കും ഉപകാരപ്രദമാകും. ഈ പ്രോട്ടീന്‍ രക്തത്തിലെ ഓക്‌സിജന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു.

വൈറ്റമിന്‍ ഡി

വൈറ്റമിന്‍ ഡി

പോഷകങ്ങള്‍ കൂടിയതോതില്‍ അടങ്ങിയിരിക്കുന്ന എണ്ണയാണിത്. വൈറ്റമിന്‍ ഡി അടങ്ങിയിരിക്കുന്ന ഈ എണ്ണ അല്‍ഷിമേഴ്‌സ് പോലുള്ള രോഗത്തില്‍ നിന്നും സംരക്ഷിക്കുന്നു.

എല്ലുകള്‍ക്ക്

എല്ലുകള്‍ക്ക്

വൈറ്റമിന്‍ ഡി കൂടിയതോതില്‍ അടങ്ങിയ ഈ എണ്ണ ശരീരത്തില്‍ എത്തുന്നതുവഴി എല്ലുകള്‍ ബലപ്പെടുന്നു.

ക്യാന്‍സര്‍

ക്യാന്‍സര്‍

വൈറ്റമിനും മിനറല്‍സും അടങ്ങിയിട്ടുള്ളതിനാല്‍ ക്യാന്‍സര്‍ എന്ന മാരകരോഗത്തിന്റെ സാധ്യത കുറയ്ക്കുന്നു.

വൈറ്റമിന്‍ എ,ഇ,കെ

വൈറ്റമിന്‍ എ,ഇ,കെ

ചിലി ഓയിലില്‍ വൈറ്റമിന്‍ എ, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല ഗുണങ്ങളും ശരീരത്തിന് നല്‍കുന്നു. എല്ലുകളുടെ വളര്‍ച്ച, പ്രതിരോധശേഷി, പുതിയ കോശങ്ങളുടെ ഉത്പാദനം എന്നിവ നടത്തിതരുന്നു.

പല്ലുകള്‍ക്ക്

പല്ലുകള്‍ക്ക്

ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയതിനാല്‍ പല്ലുകളെ സംരക്ഷിച്ചു നിര്‍ത്താന്‍ കഴിവുണ്ട്.

രക്തം കട്ടപിടിക്കുന്നത്

രക്തം കട്ടപിടിക്കുന്നത്

വൈറ്റമിന്‍ കെ ഉള്ളതിനാല്‍ രക്തം കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കും.

അയേണ്‍

അയേണ്‍

അയേണും ചിലി ഓയിലില്‍ അടങ്ങിയിട്ടുണ്ട്. ഈ എണ്ണ ഉപയോഗിച്ച് ആഹാരം കഴിക്കുന്നത് പല അസുഖങ്ങളും ഭേദമാക്കും. റിലാക്‌സിംഗ് മൂഡ് നല്‍കും. തളര്‍ച്ച, അനീമിയ,ചുമ, ഡയാലിസിസ് എന്നീ രോഗങ്ങള്‍ ഭേദമാക്കും.

ഹൃദയത്തിന്

ഹൃദയത്തിന്

കാര്‍ഡിയോവാസ്‌ക്യുലാര്‍ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി തരും എന്നതാണ് മറ്റൊരു ഗുണം. ഇത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയത്തെ സംരക്ഷിച്ചു നിര്‍ത്തും.

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി

വൈറ്റമിന്‍ സി ഉള്ളതിനാല്‍ സ്‌ട്രോക്ക്, കൊറോണറി ഹൃദയരോഗം, കാര്‍ഡിയോവാസ്‌ക്യുലാര്‍ രോഗം എന്നിവയെ തടഞ്ഞുനിര്‍ത്തും. ജലദോഷം മാറ്റി തരാനും ഇതിന് കഴിവുണ്ട്.

English summary

health benefits of chili pepper oil

Have you ever heard of one oil that can both be used as a sauce for your dishes and as a base to cook something delicious?This oil also comes with a host of benefits and uses.
X
Desktop Bottom Promotion