For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യശീലം, 60 സെക്കന്റില്‍

By Super
|

ആരോഗ്യം നേടാന്‍ ഏറെ സമയമെടുക്കും എന്നാണോ നിങ്ങള്‍ കരുതുന്നത്.

സീറ്റ് ബെല്‍റ്റിടുന്നതും, കൈ കഴുകുന്നതുമൊക്കെ കുറഞ്ഞ സമയമേ എടുക്കുകയുള്ളുവെങ്കിലും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്ന ശീലങ്ങളാണ്. ദിവസവും ഇത്തരം അനേകം നെഗറ്റിവും പോസിറ്റിവുമായ കാര്യങ്ങള്‍ നിങ്ങള്‍ തെരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ അറുപത് സെക്കന്‍ഡിനുള്ളില്‍ ചെയ്യാവുന്ന ആരോഗ്യകരമായ ശീലങ്ങളാണ് ഇനി പറയുന്നത്.

പാദരക്ഷകള്‍ വാതിലിന് പുറത്ത്

പാദരക്ഷകള്‍ വാതിലിന് പുറത്ത്

പുറമേ ഉപയോഗിച്ച് ശേഷം വീട്ടിലേക്ക് കടക്കുമ്പോള്‍ പാദരക്ഷകള്‍ പുറത്ത് ഊരിയിടുക. ഇത് വഴി പൊടിയും, അഴുക്കും, അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കളും വീടിനുള്ളില്‍ കടക്കുന്നത് തടയാം. പഴയ കാലത്തെ ഒരു രീതിയുടെ തുടര്‍ച്ച എന്നതിനപ്പുറം ഈ നടപടി വഴി വീട് വൃത്തിയായും, മാലിന്യമില്ലാതെയുമിരിക്കാന്‍ സഹായിക്കും.

തുമ്മല്‍ കൈകൊണ്ട് മറയ്ക്കുക

തുമ്മല്‍ കൈകൊണ്ട് മറയ്ക്കുക

നിങ്ങള്‍ തുമ്മുമ്പോള്‍ കയ്യില്‍ ടിഷ്യുപേപ്പറോ, തൂവാലയോ ഇല്ലെങ്കില്‍ കൈ മുട്ടുകൊണ്ട് കൊണ്ട് മറയ്ക്കുക. കൈപ്പത്തി ഇതിനുപയോഗിക്കാത്തത് എളുപ്പത്തില്‍ രോഗാണുക്കള്‍ പരക്കാന്‍ ഇടയാകും എന്നതിനാലാണ്. മൂക്ക് തൂവാലകൊണ്ട് മറയ്ക്കുന്നത് വഴി അണുക്കള്‍ അന്തരീക്ഷത്തില്‍ പരക്കുന്നതും മറ്റുള്ളവരിലേക്ക് പടരുന്നതും ഒഴിവാക്കാം.

കണ്ണിന് വിശ്രമം

കണ്ണിന് വിശ്രമം

ഓഫിസുകളില്‍ ജോലി ചെയ്യുന്നവരും കുട്ടികളുമൊക്കെ ഏറെ നേരം കംപ്യൂട്ടറിന് മുന്നില്‍ ഇരിക്കുന്നവരാകും. ശരിയല്ലാത്ത ഇരിപ്പും, വെളിച്ചക്രമീകരണത്തിന്‍റെ തകരാറും കണ്ണിന് ഏറെ ബുദ്ധിമുട്ടുണ്ടാക്കും. ഇത് കണ്ണ് വേദനയും, തലവേദനയും ഉണ്ടാകാനിടയാകും. തുടര്‍ച്ചയായി കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഇടക്ക് കണ്ണിന് വിശ്രമം നല്കുക. നേത്രരോഗ വിദഗ്ദര്‍ ശുപാര്‍ശ ചെയ്യുന്നത് 20-20-20 എന്ന രീതിയാണ്.

സണ്‍സ്ക്രീന്‍

സണ്‍സ്ക്രീന്‍

സൂര്യപ്രകാശത്തില്‍ നിന്ന് രക്ഷപെടാന്‍ പുറത്തിറങ്ങുമ്പോള്‍ സ്ഥിരമായി സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. ഇത് ചര്‍മ്മത്തിന് പ്രായാധിക്യം തോന്നുന്നതും, നിറം മാറ്റം ഉണ്ടാവുന്നതും തടയുകയും ചര്‍മ്മത്തിലുണ്ടാകുന്ന കാന്‍സര്‍ ബാധയുടെ സാധ്യത കുറയ്ക്കുകയും ചെയ്യും. മഴയായാലും, വെയിലായാലും സണ്‍സ്ക്രീന്‍ ഉപയോഗിക്കുന്നത് ശീലമാക്കുക.

വെള്ളം കുടിക്കുക

വെള്ളം കുടിക്കുക

ദിവസവും എട്ട് ഗ്ലാസെങ്കിലും വെള്ളം കുടിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. എങ്കിലും അതിന്‍റെ എണ്ണം കൂടുന്നതുകൊണ്ട് കുഴപ്പമില്ല. ശരീരത്തിന്‍റെ 70 ശതമാനവും ജലമാണ്. ദഹനം, ചംക്രമണം, ഉമിനീരുത്പാദനം, പോഷകങ്ങളുടെ ഗതി, ശരീരത്തിന്‍റെ താപനില എന്നിവയൊക്കെ നിയന്ത്രിക്കുന്നത് ജലമാണ്. ശരീരത്തില്‍ ധാരാളമായി ജലം ചെല്ലുന്നത് കുടലിനെ സജീവമായി നിര്‍ത്തുകയും മലബന്ധമുണ്ടാകുന്നത് തടയുകയും ചെയ്യും. ശരീരത്തില്‍ ആവശ്യത്തിന് ജലം ലഭിക്കാതിരുന്നാല്‍ കുടലിലെ ഭക്ഷണാവശിഷ്ടങ്ങളില്‍ നിന്ന് ജലാംശം ആഗിരണം ചെയ്യപ്പെടുകയും മലബന്ധമുണ്ടാവുകയും ചെയ്യും.

കിച്ചണ്‍ സ്പോഞ്ച്

കിച്ചണ്‍ സ്പോഞ്ച്

കക്കൂസിലാണ് ഏറ്റവുമധികം രോഗാണുക്കളുണ്ടാവുക എന്നാണ് സാധാരണ ചിന്തിക്കുക. എന്നാല്‍ അതിനേക്കാളുള്ള ഒന്നാണ് അടുക്കളിയില്‍ വ്യത്തിയാക്കാനുപയോഗിക്കുന്ന സ്പോഞ്ച്. മാലിന്യങ്ങള്‍ തുടക്കാനുപയോഗിക്കുന്ന ഇതില്‍ ബാക്ടീരിയകളും, പൂപ്പലുമുണ്ടാകും. ഇതില്‍ നിന്നുള്ള അണുബാധ തടയാന്‍ ദിവസവും വൈകുന്നേരം മൈക്രോവേവ് ഓവനില്‍ 45 സെക്കന്‍ഡ് സ്പോഞ്ച് ചൂടാക്കുക.

നാക്ക് വൃത്തിയാക്കുക

നാക്ക് വൃത്തിയാക്കുക

പല്ലിന് കേടുണ്ടാവുന്നത് തടയാന്‍ ദിവസേന പല്ല് തേക്കാറുണ്ടല്ലോ. എന്നാല്‍ പല്ലിനൊപ്പം നാവും വൃത്തിയാക്കേണ്ടതുണ്ട്. പഠനങ്ങളനുസരിച്ച് വായിലുണ്ടാകുന്ന രോഗങ്ങള്‍ വായില്‍ മാത്രമല്ല ശരീരത്തിനാകെ ഭീഷണിയായി മാറും.

കോപം നിയന്ത്രിക്കുക

കോപം നിയന്ത്രിക്കുക

നിങ്ങള്‍ക്ക് കോപം നിയന്ത്രിക്കാനാവാത്ത അവസ്ഥ വരുമ്പോള്‍ ഒന്നുമുതല്‍ ഇരുപത് വരെ ദീര്‍ഘമായ ശ്വാസോഛാസത്തോടെ എണ്ണുക. ഈ ലളിതമായ പരിപാടി കോപം തണുപ്പിക്കുകയും നിങ്ങളുടെ ഞരമ്പുകളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ക്ക് സ്വാസ്ഥ്യവും ലഭിക്കും.


Read more about: health ആരോഗ്യം
English summary

Healthy Habits You Can Acquire In 60 Seconds

From buckling your seat belt and washing your hands, getting healthier may take less time than you think. Both, the positive and negative choices you make every day factor in. Here are eight good habits that will help you achieve optimum health.
X
Desktop Bottom Promotion