For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സണ്‍ഗ്ലാസ് അള്‍ട്രാവയലറ്റ് സംരക്ഷണത്തിന്

By ഡോ ആഷ്‌ലി മുളമൂട്ടില്‍
|

Sunglass
സൂര്യപ്രകാശത്തിലേക്കിറങ്ങുമ്പോള്‍ സണ്‍ഗ്ലാസ് വയ്ക്കുന്നത് പലരുടേയും പതിവാണ്. ചിലര്‍ക്കിത് ഫാഷന്റെ ഭാഗവും. എന്നാല്‍ സൂര്യപ്രകാശത്തിലേക്കിറങ്ങുമ്പോള്‍ കണ്ണിന് സംരക്ഷണം നല്‍കുന്ന സണ്‍ഗ്ലാസ് ധരിക്കുകയെന്നത് പ്രധാനമാണ്. കണ്ണിന് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കേണ്ടത് കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.

കണ്ണിലെ കൃഷ്ണമണിയാണ് കണ്ണിലേക്കുള്ള ലൈറ്റ് നിയന്ത്രിക്കുന്നത്. ഇതിന് 3-5 മില്ലീമീറ്റര്‍ വ്യാസമുണ്ട്. കണ്ണിലേക്ക് ശക്തിയായ പ്രകാശമടിക്കുമ്പോള്‍ കൃഷ്ണമണി ചുരുങ്ങുകയും കണ്ണിലേക്കു കടക്കുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യും. കൃഷ്ണമണി ഏകദേശം രണ്ടു മില്ലീമീറ്റര്‍ ചെറുതാവുകയാണ് ചെയ്യുന്നത്. പ്രകാശം കുറഞ്ഞ മുറിയിലേക്കു കടക്കുമ്പോള്‍ കൃഷ്ണമണി 5-6 മില്ലീമീറ്റര്‍ വരെ വലുതാവുന്നു. കൂടുതല്‍ വ്യക്തമായി കാണാനാണിത്.

സണ്‍ഗ്ലാസ് വച്ച് പുറത്തിറങ്ങുമ്പോള്‍ കണ്ണിലേക്കു കടക്കുന്ന പ്രകാശത്തിന്റെ അളവ് ഗ്ലാസ് നിയന്ത്രിക്കുകയും അതുവഴി കൃഷ്ണമണിയെ സംരക്ഷിക്കുകയുമാണ് ചെയ്യുന്നത്. ഇതുവഴി കൃഷ്ണമണിക്ക് വ്യക്തമായി കാണാന്‍ സാധിക്കുകയും ചെയ്യുന്നു.

ഇത്തരം സണ്‍ഗ്ലാസുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ തടുത്തു നിര്‍ത്താന്‍ സാധിക്കുന്ന ഗ്ലാസുകള്‍ തെരഞ്ഞെടുക്കുകയാണ് നല്ലത്. അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണിന് തിമിരം, മാക്യുലാര്‍ ഹോള്‍, മാക്യുലാര്‍ ഡിജെനറേഷന്‍ തുടങ്ങിയവ വരുത്തുവാന്‍ സാധ്യത കൂടുതലാണ്.

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന ഗ്ലാസുകളല്ലെങ്കില്‍ സണ്‍ഗ്ലാസ് ധരിക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. മാത്രമല്ലാ, നിലവാരം കുറഞ്ഞ ഗ്ലാസുകളാണെങ്കില്‍ കണ്ണിന് അവ ദോഷം വരുത്തുകയും ചെയ്യും. അതുകൊണ്ട് സണ്‍ഗ്ലാസുകള്‍ തെഞ്ഞെടുക്കുമ്പോള്‍ വിദഗ്ധനായ ഒരു ഡോക്ടറുടെ നിര്‍ദേശം തേടുന്നത് നന്നായിരിക്കും.

കോഴഞ്ചേരിയിലെ മുളമൂട്ടില്‍ ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ ചീഫ് സര്‍ജനും മെഡിയ്ക്കല്‍ ഡയറക്ടറുമാണ് ഡോ. ആഷ്‌ലി മുളമൂട്ടില്‍. ഡോക്ടറുടെ ഫേസ് ബുക്ക് പേജ്.

English summary

Eye, Health, Dr. Ashley Mulamoottil, കണ്ണ്, ആരോഗ്യം, ഡോ ആഷ്‌ലി മുളമൂട്ടില്‍

Most often, people buy Sunglasses without a cursory examination of its certification.Does a simple thing such as wearing dark glasses while out in the sun require thought?To understand this, we need to look at how our eye responds to different light conditions.
Story first published: Friday, January 27, 2012, 8:53 [IST]
X
Desktop Bottom Promotion