For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മദ്യപാനവും പുകവലിയും ഗ്ലൂക്കോമക്കു കാരണമാകാം

By ഡോ. ആഷ്‌ലി മുളമൂട്ടില്‍
|

Eye
'ഡോക്ടര്‍, എന്റെ മകന്‍ പുകവലിക്കുകയോ മദ്യപിക്കുകയോ ഇല്ല. എന്നിട്ടും ഇത്ര ചെറുപ്പത്തിലേ അവന് ഇത്തരമൊരു രോഗം എങ്ങനെ വന്നു'? ചെറുപ്പക്കാരനായ മകന് ഗ്ലൂക്കോമയാണെന്നറിഞ്ഞ മാതാപിതാക്കളുടെ ആശങ്കയാണിത്.

കണ്ണിന്റെ കാഴ്ച സാവധാനത്തില്‍ നഷ്ടപ്പെടുന്ന രോഗമാണ് ഗ്ലൂക്കോമ. കണ്ണിന്റെ ഞരമ്പിനെയാണ് ഇത് ബാധിക്കുന്നത്. ഗ്ലൂക്കോമ സാധാരണ ചെറുപ്പക്കാര്‍ക്കിടയിലില്‍ കണ്ടുവരുന്ന അസുഖമല്ല. എന്നാല്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഈ രോഗം വര്‍ദ്ധിച്ചു വരുന്ന ഒരു പ്രവണത ഇപ്പോള്‍ കണ്ടുവരുന്നുമുണ്ട്.

ഒപ്റ്റിക് ഡിസ്‌കിലുണ്ടാകുന്ന ചില മാറ്റങ്ങളാണ് ഗ്ലൂക്കോമയ്ക്കു കാരണം. ഇന്‍ട്രാ ഓസ്‌കുലാര്‍ പ്രഷര്‍ വര്‍ദ്ധിക്കുന്നതാണ് ഇതിന് പ്രധാന കാരണം. ഇതിന് ചികിത്സയയുണ്ട്. എന്നാല്‍ മറ്റു കാരണങ്ങളാലും ഗ്ലൂക്കോമ വരാറുണ്ട്. ഇവ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാനാവുമോയെന്ന് പറയാനാവില്ല.

പ്രായാധിക്യം കാരണമുള്ള പ്രശ്‌നങ്ങള്‍, ഒപ്റ്റിക് ന്യൂറോണിലേക്കുള്ള രക്തപ്രവാഹം, ഓക്‌സിഡന്റ് നശിക്കുന്നത് തുടങ്ങിയ നിരവധി കാരണങ്ങള്‍ കാരണവും ഗ്ലൂക്കോമയുണ്ടാകാം. ഇതു കൂടാതെ ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ഹൈപ്പര്‍ ലിപിഡീമിയ തുടങ്ങിയ രോഗങ്ങളും ഗ്ലൂക്കോമയുണ്ടാക്കും. പ്രശ്‌നങ്ങളെന്തൊക്കെയാണെങ്കിലും ഇന്‍ട്രാ വാസ്‌കുലാര്‍ പ്രഷര്‍ കൂട്ടുകയെന്നതാണ് ഇതിനുള്ള പരിഹാരം. നിക്കോട്ടില്‍, ആല്‍ക്കഹോള്‍ എന്നിവയും ഗ്ലൂക്കോമയുണ്ടാക്കും.

ഇന്‍ട്രാ വാസ്‌കുലാര്‍ പ്രഷര്‍ വര്‍ദ്ധിപ്പിക്കാന്‍ ട്രാവാപ്രോസ്റ്റ്, ലാറ്റനോപ്രോസ്റ്റ് തുടങ്ങിയ നിരവധി മരുന്നുകള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ഈ മരുന്നുകളെല്ലാം തന്നെ പാശ്ചാത്യരാജ്യങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചവയാണ്. ശസ്ത്രക്രിയകളും ഗ്ലൂക്കോമക്ക് പരിഹാരമായി കണ്ടുവരുന്നുണ്ട്.

വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന ഇത്തരം മാര്‍ഗങ്ങള്‍ കൊണ്ടു മാത്രം ഗ്ലൂക്കോമ പരിഹരിക്കാനാവില്ലെന്ന അവസ്ഥയാണ് ഇന്നുള്ളത്. ഇവ പ്രധാനമായും ഇന്‍ട്രാവാസ്‌കുലാര്‍ പ്രഷര്‍ വര്‍ദ്ധിപ്പിക്കാന്‍ മാത്രം സഹായിക്കുന്നവയാണ്. മറ്റു കാരണങ്ങളും ഈ രോഗത്തിനുള്ളതു കൊണ്ട് ഇവയ്ക്കുള്ള പരിഹാരവും കണ്ടുപിടിക്കേണ്ടതാണ്.

ഗ്ലൂക്കോമയുടെ കാരണം കണ്ടുപിടിക്കാനും ചികിത്സിക്കാനും ഏറ്റവും കൂടുതല്‍ സഹായിക്കാനാവുക ഡോക്ടര്‍ക്ക് തന്നെയാണ്. ഈ രോഗം വരാന്‍ കാരണമെന്തെന്ന് ആദ്യം കണ്ടെത്തണം. ഇത് ചികിത്സ എളുപ്പമാക്കും.

ഇപ്പോഴത്തെ ജീവിതശൈലിയും ഒരു പരിധി വരെ ഈ രോഗത്തിന് കാരണമാകുന്നുണ്ട്. ആരോഗ്യകരമായ ഡയറ്റും റിലാക്‌സേഷനും ഈ രോഗാവസ്ഥ കുറയ്ക്കുവാന്‍ സഹായിക്കും. രോഗിയുടെ ജീവിത്തിന്റെ നല്ല വശങ്ങളെ ബാധിക്കാതെയായിരിക്കണം ചികിത്സയെന്നത് പ്രധാനമാണ്.

കോഴഞ്ചേരിയിലെ മുളമൂട്ടില്‍ ഐ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ ചീഫ് സര്‍ജനും മെഡിയ്ക്കല്‍ ഡയറക്ടറുമാണ് ഡോക്ടര്‍ ആഷ്‍ലി മുളമൂട്ടില്‍. ഡോക്ടറുടെ ഫേസ് ബുക്ക് പേജ്.

English summary

Glaucoma, Eye, Blind, Alcohol, Diabetes, Hypertenion, Dr Ashley Mulamoottil, Diet, കണ്ണ്, ഗ്ലൂക്കോമ, ഡോ ആഷ്‌ലി മുളമൂട്ടില്‍, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, ആല്‍ക്കഹോള്‍, ഡയറ്റ്

My son does not drink or smoke and I cannot believe he does that. I checked on the internet and saw that smoking is not a cause for glaucoma. Why did our nephew get glaucoma at a young age? Can his nerves be brought back to normal? Will medication help? Should we consult another doctor?
Story first published: Wednesday, November 30, 2011, 13:35 [IST]
X
Desktop Bottom Promotion