For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാരിയുടുത്താല്‍ തടി കുറയ്ക്കാം, പക്ഷേ എങ്ങനെ?

|

തടി കുറയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി, എന്നിട്ടും കുറഞ്ഞില്ല. എന്നാല്‍ പിന്നെ വരുന്നിടത്തു വെച്ചു കാണാം എന്ന മനോഭാവമായി പോയോ നിങ്ങള്‍ക്ക്. എന്നാല്‍ തടി അവിടെ നില്‍ക്കട്ടെ നമ്മുടെ വസ്ത്രധാരണത്തില്‍ അല്‍പം മാറ്റം വരുത്തിയാല്‍ മതി. സ്ത്രീകളുടെ കാര്യമാണ് പറഞ്ഞു വരുന്നത്.

തടി കൂടുതലാണെന്നു കരുതി ഇനി സങ്കടപ്പെട്ട് നടക്കേണ്ട. കാരണം സാരിയുടുത്ത് തടി കുറയ്ക്കാം എന്നതാണ് കാര്യം. എത്ര തടി കൂടുതലുള്ളവരും സാരി ഉടുത്താല്‍ മെലിഞ്ഞതായാണ് കാണപ്പെടുക. സാരിയില്‍ മെലിഞ്ഞിരിക്കാന്‍ ചില ട്രിക്കുകളുണ്ട്. എന്താണെന്ന് നോക്കാം.

വൃത്തിയായി പിന്‍ ചെയ്യുക

വൃത്തിയായി പിന്‍ ചെയ്യുക

സാരി ഉടുക്കുന്നതിലെ ഏറ്റവും വലിയ പ്രശ്‌നമാണ് ഇത്. വൃത്തിയായി പിന്‍ ചെയ്ത് സാരി ഉടുക്കാന്‍ പലരും ശ്രമിക്കാറില്ല. എന്നാല്‍ ഞൊറിവെല്ലാം കൃത്യമായി എടുത്ത് പിന്‍ ചെയ്താല്‍ സാരി ഉടുത്ത ഭംഗി അതൊന്ന് വേറെ തന്നെയാണ്.

ഫുള്‍ സ്ലീവ് ബ്ലൗസ്

ഫുള്‍ സ്ലീവ് ബ്ലൗസ്

സാരിയുടെ കാര്യത്തില്‍ മാത്രമല്ല ബ്ലൗസിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധ കൊടുക്കാം. ഫുള്‍സ്ലീവ് ബ്ലൗസ് ഇടുമ്പോള്‍ നമ്മള്‍ തടി കുറഞ്ഞതായി കാണപ്പെടും.

 സാരിയുടെ തുണിത്തരം

സാരിയുടെ തുണിത്തരം

ഏത് തരത്തിലുള്ള സാരിയാണെന്നതാണ് മറ്റൊരു പ്രശ്‌നം. അധികം തടി തോന്നിപ്പിക്കുന്ന തരത്തിലുള്ള കോട്ടണ്‍, സില്‍ക്ക് സാരികള്‍ ഉടുക്കാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഒഴുകിയിറങ്ങുന്ന തരത്തിലുള്ള സാരികളാണ് നല്ലത്.

 സാരി ബോര്‍ഡര്‍ ചെറുതായിരിക്കണം

സാരി ബോര്‍ഡര്‍ ചെറുതായിരിക്കണം

കട്ടി കുറഞ്ഞ ബോര്‍ഡറോട് കൂടിയ സാരിയുടുക്കന്നതാണ് ഏറ്റവും നല്ലത്. കട്ടിയേറിയ ബോര്‍ഡറോട് കൂടിയ സാരി ഉടുക്കുന്നത് അമിതവണ്ണം തോന്നിക്കാന്‍ കാരണമാകും എന്നതാണ് കാര്യം.

അരപ്പട്ട കെട്ടുന്നത് നല്ലത്

അരപ്പട്ട കെട്ടുന്നത് നല്ലത്

ഇന്നത്തെ കാലത്ത് ഇതൊരു ട്രെന്‍ഡായി മാറിയിരിക്കുകയാണ്. ഇത്തരത്തില്‍ അരപ്പട്ട കെട്ടുന്നതിലൂടെ നമ്മുടെ കുടവയര്‍ വരെ ഒതുങ്ങിപ്പോകുന്നു.

ഫിഷ്‌കട്ട് അടിപ്പാവാട

ഫിഷ്‌കട്ട് അടിപ്പാവാട

സാരി ഉടുക്കുന്നതില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോര, അടിപ്പാവാടയുടെ കാര്യത്തിലും ശ്രദ്ധിക്കേണ്ടതാണ്. അധികം വിവില്ലാത്ത ഫിഷ്‌കട്ട് രീതിയിലുള്ള അടിപ്പാവാടയാണ് ഉപയോഗിക്കേണ്ടത്. ഇത് നമ്മുടെ വയറിനേയും അരക്കെട്ടിനേയും ഒതുക്കുന്നു.

 ഇരുണ്ട നിറമുള്ള സാരികള്‍

ഇരുണ്ട നിറമുള്ള സാരികള്‍

വണ്ണമുള്ളവര്‍ സാരി വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഇരുണ്ട നിറമുള്ള സാരി വാങ്ങിക്കാനാണ്. കറുപ്പ, ചുവപ്പ, മെറൂണ്‍ എന്നിവയാണ് ഇത്തരക്കാര്‍ക്ക് ചേരുന്നത്.

English summary

how to wear saree to look slim 7 saree hacks that will help you alot

How to wear saree to look slim. Try these simple and doable 7 saree hacks and trick people with your slimmer self.
Story first published: Friday, May 27, 2016, 16:39 [IST]
X
Desktop Bottom Promotion