For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് ശ്രമിച്ച് നോക്കാവുന്ന ആലിയ ഭട്ടിന്‍റെ ഹെയര്‍സ്റ്റൈലുകള്‍

ആലിയ ഭട്ടിന്‍റെ ചില ഹെയര്‍ സ്റ്റൈലുകള്‍ ഏതൊക്കെയെന്ന് നോക്കാം.

By Lekhaka
|

മികച്ച നടി എന്നതിനൊപ്പം അഭിനയിക്കുന്ന ഓരോ സിനിമയിലും ഫാഷനില്‍ തന്‍റേതായ പുതിയ ശൈലി സൃഷ്ട്ടിക്കുന്നതിലും പേരെടുത്ത നടിയാണ് ആലിയ ഭട്ട്. അവരുടെ ഓരോ പുതിയ സിനിമ വരുമ്പോഴും അതിലെ അവരുടെ സ്റ്റൈല്‍ എന്താണെന്ന് നോക്കുകയും അത് അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരുപാട് കൗമാരക്കാരികളും യുവതികളും നമുക്കിടയിലുണ്ട്. അതില്‍ പ്രധാനം അവരുടെ വ്യത്യസ്തങ്ങളായ കേശാലങ്കാര ശൈലികളാണ്. നമുക്ക് പ്രിയപ്പെട്ട ആലിയ ഭട്ടിന്‍റെ 8 വ്യത്യസ്ത ഹെയര്‍ സ്റ്റൈലുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ആലിയ ഭട്ടിന്‍റെ ഫാഷന്‍ സ്റ്റൈല്‍ പുതുമയുള്ളതും പ്രസരിപ്പ് നിറഞ്ഞതുമായതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല. കാരണം, അവരുടെ ആദ്യ ചലച്ചിത്രമായ "സ്റ്റുഡന്റ് ഓഫ് ദി ഇയര്‍" തന്നെ ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും സ്റ്റൈലിഷായ സിനിമകളില്‍ ഒന്നായിരുന്നു. കാഷ്വല്‍ വസ്ത്രങ്ങള്‍, ഫോര്‍മല്‍ വസ്ത്രങ്ങള്‍, ഡിസൈനര്‍ വസ്ത്രങ്ങള്‍ എന്ന് വേണ്ട, ഒട്ടുമിക്ക സ്റ്റൈലുകളിലുള്ള വസ്ത്രങ്ങള്‍ ഒരുപോലെ ഇണങ്ങുന്ന ചുരുക്കം ചില നടിമാരിലൊരാളാണ് ആലിയ.

കൗമാരക്കാര്‍ക്കിടയില്‍ ആലിയക്ക് ഇത്ര സ്വീകാര്യത ലഭിച്ചതിന്‍റെ ഒരു പ്രധാന കാരണവും അവരുടെ പുതുമയും യുവത്വം തുളുമ്പുന്നതുമായ സ്റ്റൈലുകളാണ്. സാധാരണ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ പോലും ആലിയയെ വ്യത്യസ്തയാക്കുന്നത് അവരുടെ ആകര്‍ഷകങ്ങളായ ഹെയര്‍സ്റ്റൈലുകളാണ്. അതില്‍ പ്രധാനം വിചിത്രവും സമാനതകളില്ലാത്തതുമായ രീതിയിലുള്ള മുടിയുടെ പിന്നിക്കെട്ടാണ്.

"ഗോസിപ്പ് ഗേള്‍"എന്ന പ്രശസ്ത അമേരിക്കന്‍ ടിവി സീരീസിലെ ബ്ലെയര്‍ വാള്‍ഡോര്‍ഫില്‍ നിന്ന് ആലിയ ഭട്ട് പ്രചോദനം ഉള്‍ക്കൊള്ളുന്നുണ്ടോ എന്നും നമുക്ക് ഇത് കാണുമ്പോള്‍ തോന്നിപ്പോകും. എന്തായാലും നമ്മളെ വിസ്മയിപ്പിക്കുയും അനുകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആലിയ ഭട്ടിന്‍റെ ചില ഹെയര്‍ സ്റ്റൈലുകള്‍ ഏതൊക്കെയെന്ന് നോക്കാം.

ആലിയ ഭട്ടിന്‍റെ ഹെയര്‍സ്റ്റൈലുകള്‍

ആലിയ ഭട്ടിന്‍റെ ഹെയര്‍സ്റ്റൈലുകള്‍

‘ബൗഫാന്റ് അപ്ഡു' എന്ന ഈ ശൈലിയില്‍ തലയുടെ നടുഭാഗത്ത് മുടി പൊക്കി കെട്ടുകയും ഇരു വശങ്ങളിലേക്കും നീണ്ട് അറ്റത്ത് ചുരുണ്ടതുമായ രീതിയിലാണ് മുടി അലങ്കരിച്ചിരിക്കുന്നത്.

ആലിയ ഭട്ടിന്‍റെ ഹെയര്‍സ്റ്റൈലുകള്‍

ആലിയ ഭട്ടിന്‍റെ ഹെയര്‍സ്റ്റൈലുകള്‍

ആലിയയുടെ പിന്നിക്കെട്ട് ശൈലിയിലുള്ള ഹെയര്‍സ്റ്റൈലുകളില്‍ ഏറ്റവും ആകര്‍ഷകമായതും നിങ്ങള്‍ ഉറപ്പായും പരീക്ഷിച്ചുനോക്കേണ്ടതുമാണ് ഇത്. മുന്‍വശത്ത് നിന്ന് കാണുമ്പോള്‍ സാധാരണ പോലെ തോന്നുമെങ്കിലും പുറകിലേക്ക് വൃത്തിയായി പിന്നിക്കെട്ടിയ രീതിയിലാണ് ഈ ഹെയര്‍സ്റ്റൈല്‍.

ഭംഗിയുള്ള ഹെയര്‍സ്റ്റൈലുകളിലൊന്നാണ്

ഭംഗിയുള്ള ഹെയര്‍സ്റ്റൈലുകളിലൊന്നാണ്

ആലിയുടെ ഏറ്റവും ഭംഗിയുള്ള ഹെയര്‍സ്റ്റൈലുകളിലൊന്നാണ് ഇത്. നീണ്ട മുടിയുടെ മുന്‍വശത്തായി ഹെയര്‍ബാന്‍ഡ് പോലെ റിബണ്‍ കെട്ടിയ രീതിയിലുള്ള ഈ സ്റ്റൈല്‍ യുവത്വവും ഭംഗിയും കൂടിച്ചേര്‍ന്നതാണ്.

വെസ്റ്റേണ്‍ വസ്ത്രങ്ങളുടെ കൂടെയും

വെസ്റ്റേണ്‍ വസ്ത്രങ്ങളുടെ കൂടെയും

ഇന്ത്യന്‍ വസ്ത്രങ്ങളുടെ കൂടെയും വെസ്റ്റേണ്‍ വസ്ത്രങ്ങളുടെ കൂടെയും ഒരുപോലെ ഇണങ്ങുന്ന ഹെയര്‍സ്റ്റൈലാണിത്. മുന്‍വശത്തെ രണ്ട് പിന്നിക്കെട്ടലുകള്‍ കഴുത്തിന്‍റെ പിന്‍വശം വരെ നീണ്ട് കിടക്കുന്ന രീതിയിലാണുള്ളത്.

ലളിതമായ ഈ ഹെയര്‍സ്റ്റൈലില്‍

ലളിതമായ ഈ ഹെയര്‍സ്റ്റൈലില്‍

ആലിയ ഭട്ടിന്‍റെ പിന്നിക്കെട്ട് രീതിയിലുള്ള ഹെയര്‍സ്റ്റൈലുകളില്‍ ഒന്ന്. ലളിതമായ ഈ ഹെയര്‍സ്റ്റൈലില്‍ മുടിയുടെ മുന്‍വശത്തായി ഒരു പിന്നിക്കെട്ട് മാത്രമേയുള്ളൂ.

പാറിപ്പറക്കുന്ന ഹെയര്‍സ്റ്റൈലാണ്

പാറിപ്പറക്കുന്ന ഹെയര്‍സ്റ്റൈലാണ്

ഏത് ഹെയര്‍സ്റ്റൈല്‍ വേണം എന്ന് സംശയിച്ച് നില്‍ക്കുന്ന സമയമാണെങ്കില്‍ ഇങ്ങനെ അഴിച്ചിട്ട് പാറിപ്പറക്കുന്ന ഹെയര്‍സ്റ്റൈലാണ് ഏറ്റവും നല്ലത്. നിങ്ങളുടെ മുഖസൗന്ദര്യവും എടുത്ത് കാണിക്കും.

ഹൃദയത്തിന്‍റെ ആകൃതിയില്‍

ഹൃദയത്തിന്‍റെ ആകൃതിയില്‍

ആലിയ ഭട്ടിന്‍റെ ഏറ്റവും ആകര്‍ഷകവും അസാധാരണവുമായ ഹെയര്‍സ്റ്റൈലുകളില്‍ പ്രധാനമാണ് മുടിക്ക് പുറകില്‍ ഹൃദയത്തിന്‍റെ ആകൃതിയില്‍ പിന്നിക്കെട്ടിയിരിക്കുന്ന രീതിയിലുള്ള ഈ സ്റ്റൈല്‍.

പിന്നിക്കെട്ടിയിരിക്കുന്നതുമായ രീതി

പിന്നിക്കെട്ടിയിരിക്കുന്നതുമായ രീതി

മുന്‍വശത്ത് നിന്ന് നോക്കുമ്പോള്‍ സാധാരണവും പിന്‍വശത്ത് വൃത്തിയായി പിന്നിക്കെട്ടിയിരിക്കുന്നതുമായ രീതിയിലുള്ള മറ്റൊരു ഹെയര്‍സ്റ്റൈലാണിത്.

English summary

Chic Alia Bhatt Hairstyles You've Got To Try

Here are a few of Alia Bhatts best hairstyles you should try.
X
Desktop Bottom Promotion