നാളെ നവവധുവാവാന്‍ തയ്യാറെടുക്കുകയാണോ?

വിവാഹത്തിന്‌ ശേഷമുള്ള ആദ്യ ദിനം എന്ത്‌ ധരിക്കണം എന്ന്‌ മുന്‍ കൂട്ടി തീരുമാനിച്ച്‌

Subscribe to Boldsky

നവവധുവിനെ സംബന്ധിച്ച്‌ വസ്‌ത്രധാരണം വളരെ പ്രധാനമാണ്‌. വിവാഹദിനത്തിലേക്ക്‌ വേണ്ട കാര്യങ്ങളുടെ പട്ടിക മാസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ തയ്യാറാക്കി ക്രമീകരിക്കുന്ന വധുവായിരിക്കാം നിങ്ങള്‍. എന്നാല്‍ വിവാഹം കഴിഞ്ഞുള്ള ആദ്യ ദിനത്തിലേക്ക്‌ വേണ്ട കാര്യങ്ങള്‍ക്ക്‌ നിങ്ങള്‍ ശ്രദ്ധ നല്‍കാറുണ്ടോ?

വിവാഹത്തിന്‌ മുമ്പുള്ള ചടങ്ങുകളില്‍ ധരിക്കേണ്ട വസ്‌ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധ കാണിക്കുന്ന നമ്മള്‍ പലപ്പോഴും വിവാഹത്തിന്‌ ശേഷം വേണ്ട വസ്‌ത്രങ്ങളെ കുറിച്ച്‌ ഓര്‍ക്കാറില്ല. വിവാഹത്തിന്‌ ശേഷമുള്ള ആദ്യ ദിനം നമ്മുടെ പരിഗണനയില്‍ പലപ്പോഴും വരാറില്ല.

വിവാഹത്തിന്‌ ശേഷം ഇനി എന്ത്‌ ധരിക്കും എന്ന്‌ ആലോചിച്ച്‌ നമ്മള്‍ അലമാരയില്‍ തിരയാറുണ്ട്‌. അവസാന നിമിഷത്തിലെ ഇത്തരം തിരക്കുകളും ആശയകുഴപ്പങ്ങളും ഒഴിവാക്കുന്നതിന്‌ വിവാഹത്തിന്‌ ശേഷമുള്ള ആദ്യ ദിനം എന്ത്‌ ധരിക്കണം എന്ന്‌ മുന്‍ കൂട്ടി തീരുമാനിച്ച്‌ ഇഷ്ടപ്പെട്ടത്‌ തിരഞ്ഞെടുക്കുക.

ചുവന്ന സാരി

വിവാഹത്തിന്‌ ശേഷമുള്ള ആദ്യ ദിനം ധരിക്കാന്‍ പലരും തിരഞ്ഞെടുക്കുന്ന ഒന്നാണ്‌ ചുവന്ന സാരി. വിവാഹത്തിന്‌ ശേഷം ചുവന്ന സാരി ധരിക്കുന്നത്‌ ശുഭകരമാണന്നാണ്‌ പലരുടെയും വിശ്വാസം. പരമ്പരാഗതരീതി പിന്തുടരാനാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍ ബനാറസി പ്രിന്‍ുള്ള ചുവന്ന സാരിയും അതിനിണങ്ങുന്ന വലിയ നെക്ലസും തിരഞ്ഞെടുക്കുക. മൊട്ടു കമ്മലുകളായിരിക്കും ഇതിന്‌ ഇണങ്ങുക. നിങ്ങള്‍ സിന്ദൂരം തൊടുന്നുണ്ടെങ്കില്‍ മുടി താഴ്‌ത്തി കെട്ടിവയ്‌ക്കുക.

പരമ്പരാഗത വധു

വിവാഹത്തിന്‌ ശേഷമുള്ള ആദ്യ ദിനം ചുവന്ന വസ്‌ത്രം ധരിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ ഓറഞ്ച്‌ നിറം പരീക്ഷിച്ച്‌ നോക്കാം. കടും ഓറഞ്ച്‌ നിറത്തിലുള്ള സാരിയും അതിനിണങ്ങുന്ന ദുപ്പട്ടയും തിരഞ്ഞെടുക്കുക. പരമ്പരാഗത രാജസ്ഥാനി വേഷമാണിത്‌. കട്ടിയുള്ള വളകളും നെറ്റി ചുട്ടിയും ധരിച്ച്‌ ചുവന്ന വട്ട പൊട്ട്‌ തൊടുക. മേക്‌ അപ്‌ കുറച്ച്‌ രൂപം ലളിതമാക്കുക.

ആധുനീക വധു

വലിയ അരികോടു കൂടിയ ലളിതമായ സാരി ധരിക്കുക. മോടിപിടിപ്പിച്ച അരികോട്‌ കൂടിയ വെള്ള സാരി ഇത്തരത്തില്‍ ഒന്നാണ്‌. ചെറുപ്പം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന വധുവിന്‌ ഇത്തരം വസ്‌ത്ര ധാരണം യോജിക്കും. മുടി അഴിച്ചിടുക. മുടി അല്‍പം പറന്ന്‌ കിടക്കുന്നത്‌ നല്ലതായിരിക്കും. ചുവന്ന പൊട്ടും വലിയ കമ്മലും വളകളുമാണ്‌ ഇതിന്‌ ചേകരുക. നിങ്ങള്‍ക്ക്‌ കൂടുതല്‍ ആകര്‍ഷണീയത തോന്നാന്‍ ഈ വസ്‌ത്രധാരണം മികച്ചതാണ്‌.

ആധികാരികമായ വേഷം

കുറച്ച്‌ കൂടി ആഡംബരം വേണമെന്നുണ്ടെങ്കില്‍ ഈ രീതി മികച്ചതാണ്‌. കടും നിറത്തിലുള്ള പ്രിന്റ്‌ഡ്‌ ബ്ലൗസും ഇളം നിറത്തിലുള്ള സാരിയും തിരഞ്ഞെടുക്കുക. വസ്‌ത്രങ്ങള്‍ക്കിണങ്ങുന്ന നെറ്റിചുട്ടി, മുക്കൂത്തി, കമ്മല്‍, നെക്ലസ്‌ എന്നിവ ധരിക്കുക.

ബോങ്‌ വധു

ബോങ്‌ ഫാഷന്‍ ഇഷ്ടമാണെങ്കില്‍ വെളുപ്പും ചുവപ്പും കലര്‍ന്ന സാരികള്‍ ധരിക്കാം. മുടി രണ്ടായി പകുത്ത്‌ പകുതി കെട്ടുക. ചുവന്ന പൊട്ടും മുക്കൂത്തിയും കമ്മലുകളും നിങ്ങടെ അഴക്‌ കൂട്ടും

ദക്ഷിണേന്ത്യന്‍ വധു

ദക്ഷിണേന്ത്യന്‍ വധുവിന്റെ ശൈലിയാണ്‌ ഇഷ്ടമെങ്കില്‍ കാഞ്ചീവരം സില്‍ക്ക്‌ സാരിയാണ്‌ ഏറ്റവും ഉചിതം. സ്വര്‍ണ്ണാഭരണങ്ങളും മുല്ലപ്പൂവും ഒഴിവാക്കരുത്‌. ഇവയെല്ലാം ഒരുമിച്ച്‌ വരുമ്പോള്‍ ഏറെ ആകര്‍ഷകമായിരിക്കും.

English summary

bridal fashion what to wear on first after wedding

Newlywed Bridal Lookbooks To Try On The First Day After The Wedding.
Please Wait while comments are loading...
Subscribe Newsletter