അമ്മയാകാന്‍ പോകുന്നയാള്‍ക്ക് ഇങ്ങനെയൊരു മാറ്റം?

കരീന കപൂര്‍ തന്റെ വ്യത്യസ്ത ലുക്കില്‍ എത്തിയപ്പോള്‍

Posted By:
Subscribe to Boldsky

മാതൃത്വത്തിന്റെ ഓരോ ഘട്ടങ്ങളും ആഘോഷമാക്കുകയാണ് കരീന കപൂര്‍. എന്നാല്‍ അമ്മയാകാന്‍ പോകുകയാണെങ്കിലും തന്റെ ഫാഷന്‍ സെന്‍സിന് ഒരു കുറവും കരീന വരുത്തിയിട്ടില്ല. പ്രത്യേകിച്ച് എന്തെങ്കിലും ഫംഗ്ഷനു പോകുകയാണെങ്കില്‍ വസ്ത്രധാരണത്തില്‍ അതീവ ശ്രദ്ധാലുവായിരിക്കും ഇവര്‍.

കരീന കപൂര്‍ അമ്മയാവാന്‍ പോകുന്നുവെന്ന വാര്‍ത്ത ബോളിവുഡും ആഘോഷമാക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇവിടെ ചര്‍ച്ചയാവുന്നത് കരീന ഗര്‍ഭിണിയാണെന്ന വാര്‍ത്ത മാത്രമല്ല കരീനയുടെ വസ്ത്രധാരണ രീതി കൂടിയാണ്.

കംഫര്‍ട്ടബിളായ വസ്ത്രം

നാം ധരിയ്ക്കുന്ന വസ്ത്രം ഏതുമായിക്കൊള്ളട്ടെ, അത് കംഫര്‍ട്ടബിള്‍ ആയിരിക്കണം എന്നതാണ് ആദ്യം വേണ്ട കാര്യം. കരീന ഇക്കാര്യത്തില്‍ അല്‍പം കൂടുതല്‍ കണിശക്കാരിയാണെന്ന് കൂട്ടിക്കോളൂ.

ചെക്ക് മാക്‌സി ഡ്രസ്സ്

സ്റ്റൈലിഷ് തന്നെയാണ് കരീനയുടെ വസ്ത്രം. ചെക്ക് മാക്‌സി ഡ്രസ്സ് ധരിച്ച് വരുന്ന കരീന കുഞ്ഞിന്റെ ആരോഗ്യത്തിന് എത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ടെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

ലോംഗ് ജാക്കറ്റോട് കൂടിയ വസ്ത്രം

ലോംഗ് ജാക്കറ്റോട് കൂടിയ ഈ വസ്ത്രവും കരീനയിലെ ഫാഷന്‍ സെന്‍സ് ഒട്ടും ചോര്‍ത്തിക്കളഞ്ഞിട്ടില്ല. മാത്രമല്ല കരീനയുടെ ഈ വസ്ത്രധാരണം എല്ലാം അമ്മമാര്‍ക്കും പരീക്ഷിക്കാവുന്നതുമാണ്.

മെറ്റേണിറ്റി വസ്ത്രങ്ങള്‍

ഗര്‍ഭകാലത്ത് ധരിയ്ക്കാവുന്ന മെറ്റേണിറ്റി വസ്ത്രങ്ങള്‍ക്ക് തന്നെയാണ് കരീന പ്രാധാന്യം നല്‍കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനു തെളിവാണ് ഈ ചിത്രങ്ങള്‍.

മേക്കപ് വേണ്ട

സിനിമാ നടികള്‍ ഏത് ഫംഗ്ഷനു പോകുമ്പോളും മേക്കപ് ഒഴിവാക്കാന്‍ മടിയ്ക്കുന്നവരാണ്. എന്നാല്‍ കരീന ഇതില്‍ നിന്നും വ്യത്യസ്തയാണ്. മേക്കപ്പില്ലാതെ കരീനയെ കണ്ടു നോക്കൂ.

ചന്ദനനിറമുള്ള ഗൗണ്‍

ചന്ദന നിറമുള്ള ഗൗണ്‍ ധരിച്ച് കരീനയെ നോക്കൂ. ലിപ്സ്റ്റിക് ഉണ്ടെന്നതൊഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മേക്കപ്പും ഇവര്‍ ഉപയോഗിച്ചിട്ടില്ല.

Story first published: Wednesday, November 2, 2016, 15:08 [IST]
English summary

Mommy-to-be Kareena Kapoor On Point Once Again

Steal your travel maternity style from the latest look of mommy to be Kareena Kapoor Khan.
Please Wait while comments are loading...
Subscribe Newsletter