വാട്ടര്‍ ചെസ്‌നട്ട് ആന്‍ഡ് മഷ്‌റും ഫ്രൈ

ഈ ഡിഷ് നിങ്ങള്‍ക്ക് ചില്ലിചിക്കന് പകരം ഫ്രൈഡ്‌റൈസിനൊപ്പം വിളമ്പാവുന്നതാണ്,

Subscribe to Boldsky

നിങ്ങള്‍ വീക്കെന്റില്‍ വ്യത്യസ്ഥമായ എന്തെങ്കിലും പാകം ചെയ്യാന്‍ ആലോചിക്കാറുണ്ടോ , ആരോഗ്യകരമായതുമായ ഭക്ഷണം നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുമ്പത്തിനും മുന്നില്‍ സമ്മാനിക്കേണമെന്നാഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഈ ഡിഷ് പരീക്ഷിക്കാവുന്നതാണ്. ഇത് ഒരു വെജിറ്റേറിയന്‍ ഡിഷ് ആണെന്നതും ഇതിന്റെ പ്രത്യേകതയാണ്.

ഈ ഡിഷ് നിങ്ങള്‍ക്ക് ചില്ലിചിക്കന് പകരം ഫ്രൈഡ്‌റൈസിനൊപ്പം വിളമ്പാവുന്നതാണ്, നോണ്‍ വെജിറ്റേറിയനായവര്‍വരെ ഈ ഡിഷ് കഴിച്ചാല്‍ വീണ്ടും കഴിക്കാന്‍ ആഗ്രഹിക്കുന്നതാണ്.

Water Chestnut and Mushroom Fry

ഈ ഡിഷ് പാകം ചെയ്യാന്‍ വളരെ എളുപ്പവും ആവിശ്യമായ ചേരുവകള്‍ ഏതൊരു സൂപ്പര്‍മാര്‍ക്കറ്റിലും ലഭിക്കുന്നതുമാണ്. അതിനാല്‍ തന്നെ ഈ ഞാറാഴ്ച പുതുമയുള്ള ഈ ഡിഷ് ഒന്നു പരീക്ഷിച്ചു നോക്കുമല്ലോ , നിങ്ങളുടെ ഫാമിലിക്ക് ഇതൊരു ആശ്ചര്യമാവട്ടേ.

Water Chestnut and Mushroom Fry

ചേരുവകള്‍

വാട്ടര്‍ ചെസ്‌നട്ട് - 1 കപ്പ്
ബട്ടന്‍ മഷ്‌റും - 1 കപ്പ്
പച്ചമുളക് - 2-3 (കഷ്ണങ്ങളാക്കിയത്)
ഇഞ്ചി - 1 ഇഞ്ച്‌ (കഷ്ണങ്ങളാക്കിയത്)
വെളുത്തുള്ളി 10 അല്ലി (കഷ്ണങ്ങളാക്കിയത്)
സവോള - 1 മീഡീയം സൈസ്‌
യോസ്റ്റര്‍ സോസ് - 1 ടേബിള്‍ സ്പൂണ്‍
സോയ സോസ് - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - ആവിശ്യത്തിന്
പഞ്ചസാര - ഒരു നുള്ള്
എണ്ണ
ഉണങ്ങിയ കുരുമുളക് - 1 ടീ സ്പൂണ്‍ (ചതച്ചത്)
വിനാഗിര്‍ - 1 ടീ സ്പൂണ്‍
കോണ്‍ ഫ്‌ളോര്‍ - 2 ടേബിള്‍ സ്പൂണ്‍

പാര്‍സ്ലി- ഒരുപിടി - (കഷ്ണങ്ങളാക്കിയത്)

Water Chestnut and Mushroom Fry

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി എണ്ണ ഒഴിക്കുക. ഇതിലേക്ക് വെളുത്തുള്ളി , ഇഞ്ചി, പച്ചമുളക് എത്തിവ ഇട്ട് വഴറ്റുക. ഇതിലേക്ക സവോള ചേര്‍ത്ത് വഴറ്റുക. ശേഷം ഈ പാനിലേക്ക് കൂണ്‍ , ഉപ്പ് എന്നിവ ചേര്‍ക്കുക. ഇവയെല്ലാം നന്നായ് മ്ക്‌സ് ചെയ്യുക. കൂണിലെ ഈര്‍പ്പം മാറിയ ശേഷം വാട്ടര്‍ ചെസ്‌നട്ട് ചേര്‍ത്ത് മ്ക്‌സ് ചെയ്യുക. ശേഷം യോസ്റ്റര്‍ സോസ് , സോയ സോസ ഒരു നുള്ള് പഞ്ചസാര ചേര്‍ക്കുക.

Water Chestnut and Mushroom Fry

ഒരു പാത്രത്തില്‍ വെള്ളം എടുത്ത് കോണ്‍ഫ്‌ളോര്‍ മിക്‌സ് ചെയ്യുക. ഈ മിശ്രിതം തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ടിലേക്ക് ഒഴിച്ച് മിക്‌സ് ചെയ്യുക. കഷ്ണങ്ങളാക്കിവച്ച പാര്‍സ്ലി ഇതിലേക്ക്ചേര്‍ക്കുക. ശേഷം ഗ്യാസ് ഓഫ് ചെയ്യുക. ഇതിലേക്ക് 1 ടീ സ്പൂണ്‍ വിനാഗിര്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്ത് മിക്‌സ്ചെ യ്യുക. ഒരു പാത്രത്തിലേക്ക് മാറ്റി വിളമ്പാവുന്നതാണ്.

Water Chestnut and Mushroom Fry

Story first published: Wednesday, November 23, 2016, 16:42 [IST]
English summary

Water Chestnut and Mushroom Fry

Have you ever tried to prepare water chesnut and mushroom fry. As this is the simple and quick recipe that you can prepare. This can be served as a gravy
Please Wait while comments are loading...
Subscribe Newsletter
X