For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടൊമാറ്റോ ഗാര്‍ളിക്ക് ചട്‌നി

ടൊമാറ്റോ ഗാര്‍ളിക്ക് ചട്‌നി സ്വാദിഷ്ടവും ഇത് എല്ലാവിധ ഫ്രൈഡ്‌സിന്റെ കൂടെ വിളമ്പാവുന്നതുമാണ്

By Lekhaka
|

നിങ്ങള്‍ പക്കോടയോ ബജികളോ ഉണ്ടാക്കിയാല്‍ അത് കൂടുതല്‍ രുചികരമാക്കണമെങ്കില്‍ അതിനൊരു സൈഡ് ഡിഷ് അനിവാര്യം തന്നെ. സാധാരണ നിങ്ങള്‍ സൈഡ് ഡിഷ് ആയി തിരഞ്ഞെടുക്കുന്നത് സോസോ മയോണീസോ അങ്ങനെ എന്തെങ്കിലും അല്ലേ. എന്നാല്‍ ഇന്ന് നിങ്ങള്‍ ഒരു ചട്‌നി പരീക്ഷിച്ചു നോക്കൂ.. ഇത് മറ്റെന്തിനേക്കാളും രുചികരമായിരിക്കും.

സമൂസയുടെ കൂടെ തക്കാളി സോസോ , മല്ലിയില ചട്‌നിയോ , പുതിന ചട്‌നിയോ ആയിരിക്കും സൈഡ് ഡിഷ് ആയി നിങ്ങള്‍ ഉപയോഗിക്കുക. എന്നാല്‍ ടൊമാറ്റോ ഗാര്‍ളിക്ക് ചട്‌നി സ്വാദിഷ്ടവും ഇത് എല്ലാവിധ ഫ്രൈഡ്‌സിന്റെ കൂടെയും പക്കോടയുടെ കൂടെയും വിളമ്പാവുന്നതുമാണ്. ഇവിടെ ടൊമാറ്റോ ഗാര്‍ളിക്ക് ചട്‌നി തയ്യാറാക്കാനുള്ള ചേരുവകകളും തയ്യാറാക്കുന്ന വിധവും പറയുന്നു.

Spicy Tomato Garlic Chutney Recipe

തയ്യാറാക്കാനുള്ള സമയം 10 മിനിട്ട്

പാകം ചെയ്യാനുള്ള സമയം 15 മിനിട്ട്

ചേരുവകള്‍

തക്കാളി - 1 കപ്പ് (കഷ്ണങ്ങളാക്കിയത്)
വെളുത്തുള്ളി - 1 ടേബിള്‍ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
ഓയില്‍ - 1 ടീ സ്പൂണ്‍
സ്പ്രിംഗ് ഓനിയന്‍ (വൈറ്റ്) - കാല്‍ കപ്പ് (കഷ്ണങ്ങളാക്കിയത്)
കാശ്മീരി മുളക് - 2 (വെള്ളത്തില്‍ കുതിര്‍ത്ത് - കഷ്ണങ്ങളാക്കിയത്)
ടൊമാറ്റോ കെച്ചപ്പ് - 1 ടേബിള്‍ സ്പൂണ്‍
സ്പ്രിംഗ് ഓനിയന്‍ (ഗ്രീന്‍) 1 ടേബിള്‍ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
മല്ലിയില - 1 ടേബിള്‍ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
ഉപ്പ് - ആവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാനില്‍ എണ്ണയൊഴിച്ച് സ്പ്രിംഗ് ഓനിയന്‍ (വൈറ്റ്) ഇതിലേക്ക് ഇടുക , ഇത് നന്നായി വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി ചേര്‍ത്ത് വഴറ്റുക. ഇത് ഫ്രൈ ചെയ്യാന്‍ പാടില്ല. ഫ്രൈ ചെയ്യ്താല്‍ ചട്‌നിയുടെ രുചി മാറും. ഇതിലേക്ക് കുതിര്‍ത്ത മുളക് ചേര്‍ത്ത് യോജിപ്പിക്കുക. പാനിലേക്ക് തക്കാളി ചേര്‍ത്ത് പാകം ചെയ്യുക. വെള്ളം ആവിശ്യമെങ്കില്‍ കുറച്ച് വെള്ളം ഒഴിച്ച് ഉയര്‍ന്ന താപത്തില്‍ പാകം ചെയ്യുക.

തക്കാളി നന്നായി ഉടച്ച് കൊടുക്കുക. ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പ് , ഉപ്പ് എന്നിവ ചേര്‍ക്കുക. ടൊമാറ്റോ കെച്ചപ്പ് ചട്‌നിക്ക് അല്‍പ്പം മധുരും പുളിപ്പും നല്‍കുന്നതാണ്. ഇവയെല്ലാം നന്നായി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക. തണുത്തതിനു ശേഷം ഇതിലേക്ക് സ്പ്രിംഗ് ഓനിയന്‍ (ഗ്രീന്‍) മല്ലിയില എന്നിവ ചേര്‍ക്കുക. നിങ്ങളുടെ ടൊമാറ്റോ ഗാര്‍ളിക്ക് ചട്‌നി തയ്യാര്‍

Read more about: vegetarian recipe പാചകം
English summary

Spicy Tomato Garlic Chutney Recipe

One of the best chutney recipes is the tomato garlic chutney. Read to know how to prepare this delicious tomato garlic chutney.
X
Desktop Bottom Promotion