For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉള്ളിപൊറോട്ട തയ്യാറാക്കാം എളുപ്പത്തില്‍

വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഉള്ളിപ്പൊറോട്ട. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

|

മലയാളികളുടെ ദേശീയ ഭക്ഷണം എന്ന നിലയ്ക്കാണ് ഇപ്പോള്‍ പൊറോട്ടയുടെ പ്രസക്തി. കാരണം അത്രയേറെയാണ് പൊറോട്ടപ്രിയര്‍ നമുക്കിടയില്‍. എന്നാല്‍ എന്നും ഒരേ രീതിയിലുള്ള പൊറോട്ട കഴിച്ച് മടുത്തുവോ? എങ്കില്‍ അല്‍പം വ്യത്യസ്തത പരീക്ഷിക്കാം.

ഉള്ളി പൊറോട്ട എന്ന് കേട്ടിട്ടുണ്ടോ? പലപ്പോഴും സാധാരണ പൊറോട്ട കഴിച്ചു മടുത്ത നിങ്ങള്‍ക്ക് ഇനി ഉള്ളിപൊറോട്ട വളരെ എളുപ്പത്തില്‍ തയ്യാറാക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇത്രയേ ഉള്ളൂ. അതെന്തൊക്കെയെന്ന് നോക്കാം.

 recipe of onion paratha

ആവശ്യമുള്ള സാധനങ്ങള്‍

ഗോതമ്പ് പൊടി- രണ്ട് കപ്പ്
ഉപ്പ്- ആവശ്യത്തിന്
വെള്ളം- ആവശ്യത്തിന്
എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
നെയ്യ്- ആവശ്യത്തിന്

അകത്ത് നിറയ്ക്കുന്നതിന്

ഉള്ളി- ഒന്ന്
പച്ചമുളക്- ഒന്ന്
മുളക് പൊടി- 1 ടീസ്പൂണ്‍
ഗരം മസാല- 1 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
ജീരകം- അര ടീസ്പൂണ്‍
മല്ലി- ഒരു ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തില്‍ ഗോതമ്പ് പൊടിയും ഉപ്പും എടുത്ത് നല്ലതു പോലെ മിക്‌സ് ചെയ്യുക. ഇത് ചപ്പാത്തി മാവിന്റെ പരുവത്തില്‍ കുഴച്ചെടുക്കാം. ഇതിനു മുകളില്‍ അല്‍പം എണ്ണയൊഴിച്ച് മാവിന്റെ എല്ലാ ഭാഗത്തും ആക്കി അല്‍പസമയം വെറുതേ വെ
യ്ക്കുക.

അകത്ത് നിറയ്ക്കാനായി വേണ്ട സാധനങ്ങള്‍ ഒരു പാത്രത്തില്‍ മിക്‌സ് ചെയ്ത് മാറ്റി വെയ്ക്കാം. ശേഷം മാവ് എടുത്ത് ഉരുളയാക്കി പരത്തിയതിനു ശേഷം ഇതിന്റെ നടുവില്‍ ഫില്ലിംഗ് ഇടുക. ശേഷം ഇതല്‍പം കട്ടിയില്‍ പരത്തിയെടുക്കാം. ഇത് ചപ്പാത്തിക്കല്ലിലിട്ട് തിരിച്ചും മറിച്ചും ചെറുതീയ്യില്‍ വേവിച്ചെടുക്കാം.

English summary

recipe of onion paratha

onion paratha an easy, quick, crispy paratha made with less oil.
Story first published: Wednesday, December 7, 2016, 17:00 [IST]
X
Desktop Bottom Promotion