For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണസദ്യയ്ക്ക് വിളമ്പാന്‍ നാരങ്ങാക്കറി

|

പറഞ്ഞ് പറഞ്ഞ് ഓണമിങ്ങെത്തി, ഓണത്തിന് നമ്മുടെ ഇലകളില്‍ സ്ഥാനം പിടിയ്ക്കുന്ന ചില വിഭവങ്ങളുണ്ട്. സ്ഥിരമായി ഇവയെല്ലാം അവിടെ ഉണ്ടാവും. ഇത്തരത്തില്‍ ഓണസദ്യയില്‍ ഒഴിച്ചു കൂടാനാവാത്ത ഒരു കറിയാണ് നാരങ്ങക്കറി. നാരങ്ങാക്കറി ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്.

ഓണസദ്യക്ക് വിളമ്പാനുള്ള നാരങ്ങക്കറി എളുപ്പത്തില്‍ തയ്യാറാക്കി എളുപ്പത്തില്‍ വിളമ്പാവുന്ന വിഭവങ്ങളുടെ കൂട്ടത്തില്‍ പ്രധാനിയാണ് നാരങ്ങാക്കറി. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ഓണത്തിന്റെ പായസമേള

Naranga curry recipe

ആവശ്യമുള്ള സാധനങ്ങള്‍

വടുകപ്പുളിയന്‍ നാരങ്ങ- 1
പച്ചമുളക്-12 എണ്ണം
വാളന്‍ പുളി- നെല്ലിക്കവലിപ്പത്തില്‍ പിഴിഞ്ഞത്
നല്ലെണ്ണ- അരക്കപ്പ്
കടുക്- 1 ടീസ്പൂണ്‍
കായപ്പൊടി-ഒരു നുള്ള്
ഉലുവാപ്പൊടി- ഒരു നുള്ള്
മഞ്ഞള്‍പ്പൊടി- കാല്‍ ടീസ്പൂണ്‍
അച്ചാര്‍ പൊടി- 2 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

നാരങ്ങ തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് അല്‍പം ഉപ്പും മമഞ്ഞളും ഇട്ടു വെയ്ക്കുക. പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് ഒരു ചീനച്ചട്ടിയില്‍ കടുക് പൊട്ടിച്ച് വഴറ്റുക. ഇതിലേക്ക് ഉലുവപ്പൊടിയും കായപ്പൊടിയും ചേര്‍ത്ത് ഇളക്കുക.

നല്ലതു പോലെ വഴറ്റിയതിനു ശേഷം നാരങ്ങ ഇട്ട് മൂത്ത് വരുമ്പോള്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക. ഒന്ന് തിളച്ച് വരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി അച്ചാര്‍ പൊടി ചേര്‍ത്ത് ഇളക്കുക. ആവശ്യമെങ്കില്‍ ഉപ്പിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

English summary

Naranga curry recipe

Take a look how to prepare naranga curry, read to know how to make it.
Story first published: Thursday, September 8, 2016, 11:50 [IST]
X
Desktop Bottom Promotion