For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വാദിഷ്ഠമായ പനീര്‍ കുല്‍ച്ച തയ്യാറാക്കാം

പനീര്‍ ഇഷ്ടപ്പെടാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ പനീര്‍ കഴിപ്പിക്കാനുള്ള മാര്‍ഗം കൂടിയാണ് ഈ വിഭവം

By Lekhaka
|

വളരെ സ്വാദിഷ്ടമയൊരു റസിപ്പിയാണ് പനീര്‍ കുല്‍ച. ഇത് നിങ്ങള്‍ തീര്‍ച്ചയായും പരീക്ഷിച്ചു നോക്കേണ്ട ഒരു വിഭവം ആണ്. ഈ വിഭവം പറാത്തയില്‍ നിറച്ചാണ് കഴിക്കേണ്ടത്. പനീറും കഷ്ണങ്ങളാക്കിയ പച്ചകറികളും ചേര്‍ത്ത് ഇതൊരു ആകര്‍ഷകരമായ വിഭവമാക്കാവുന്നതാണ്.

പനീര്‍ നിങ്ങളുടെ ആരോഗ്യത്തിനു ഗുണം ചെയ്യും. ഇതില്‍ കാല്‍സ്യം കൂടാതെ മറ്റ് വിറ്റാമിനുകള്‍ , മിനറല്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവം കൂടിയാണ് പനീര്‍ കുല്‍ച.

പനീര്‍ ഇഷ്ടപ്പെടാത്ത കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ പനീര്‍ കഴിപ്പിക്കാനുള്ള മാര്‍ഗം കൂടിയാണ് ഈ വിഭവം. അവര്‍ക്ക് ഇഷിട്ടപ്പെട്ട അച്ചാറോ സോസിനൊപ്പമോ പനീര്‍ കുല്‍ച വിളമ്പാവുന്നതാണ്.

തയ്യാറാക്കാനുള്ള സമയം - 45 മിനിട്ട്
പാകം ചെയ്യാനുള്ള സമയം - 20 മിനിട്ട്

ചേരുവകള്‍

How To Prepare Paneer Kulcha

ശുദ്ധീകരിച്ച ധാന്യമാവ് - 3 കപ്പ്
പഞ്ചസാര - 1 ടീ സ്പൂണ്‍
ബേക്കിങ് പൗഡര്‍ - 1 ടീ സ്പൂണ്‍

ബട്ടര്‍ - 5 ടേബിള്‍ സ്പൂണ്‍

പാല്‍ - 1 കപ്പ്

ഉപ്പ് - ആവിശ്യത്തിന്

How To Prepare Paneer Kulcha

നിറയ്ക്കാന്‍ വേണ്ടി

പനീര്‍ - 200 ഗ്രാം (ചതച്ചത്)
പച്ചമുളക് - 4 (കഷ്ണങ്ങളാക്കിയത്)
ഗരം മസാല - 1 ടീ സ്പൂണ്‍
മല്ലി ഇല - 2 ടീ സ്പൂണ്‍ (കഷ്ണങ്ങളാക്കിയത്)
മുളക് പൊടി - 2 ടീ സ്പൂണ്‍
ചാറ്റ് മസാല - 2 ടീ സ്പൂണ്‍
സവോള - (കഷ്ണങ്ങളാക്കിയത്)

തയ്യാറാക്കുന്ന വിധം

ഒരു പാത്രം എടുത്ത് ബേക്കിങ് പൗഡര്‍, ധാന്യമാവ് എന്നിവ നന്നായ് യോജിപ്പിച്ച് മാറ്റിവെയ്ക്കുക. പാല്‍ , ബട്ടര്‍ , പഞ്ചസാര , ഉപ്പ് എന്നിവ നന്നായ് യോജിപ്പിക്കുക. ഈ പാല്‍ മിക്‌സ് ഒന്നാമത്തെ ചേരുവയിലേക്ക് ചേര്‍ത്ത് കുഴച്ചെടുക്കുക. ഇതിന്റെ മുകളില്‍ ഒരു തുണി വിരിച്ചുവച്ച് 40 മിനിട്ട് മാറ്റി വയ്ക്കുക.

How To Prepare Paneer Kulcha

ഈ സമയം കൊണ്ട് നിറയ്ക്കാനുള്ള കൂട്ട് തയ്യാറാക്കുക. ഒരു പാത്രം എടുത്ത് ഇതിലേക്ക് ചതച്ചെടുത്ത പനീര്‍ , സവോള , മല്ലി ഇല , പച്ചമുളക് , ഉപ്പ് , ഗരം മസാല , മുളക് പൊടി , ചാറ്റ് മസാല എന്നിവ ഇട്ട് യോജിപ്പിക്കുക. ഇത് ഒരു സൈഡിലേക്ക് മാറ്റി വയ്ക്കുക. നിറയ്ക്കാനുള്ള പനീര്‍ കുല്‍ച തയ്യാറായി.

How To Prepare Paneer Kulcha

കുഴച്ചെടുത്ത മാവ് വൃത്താകൃതിയില്‍ പരത്തിയെടുക്കുക അധികം വലുതാക്കാതെ. ഇതില്‍ പനീര്‍ കുല്‍ച നിറച്ച് മടക്കി , കൂട്ട് പുറത്തേക്ക് വരാത്ത വിധം സൈഡ് ഒട്ടിക്കുക.

How To Prepare Paneer Kulcha

ഒരു ഓവന്‍ ട്രെ എടുത്ത് എണ്ണ പുരട്ടിയശേഷം കുല്‍ച അടുക്കി വയ്ക്കുക. 200 ഡിഗ്രി ചൂടില്‍ 10-15 മിനിട്ട് ബേക്ക് ചെയ്യുക. ബട്ടര്‍ പുരട്ടി ഇഷ്ടമുള്ള ചട്‌നിയോടൊപ്പം കഴിക്കാവുന്നതാണ്.

How To Prepare Paneer Kulcha

English summary

How To Prepare Paneer Kulcha

Read to know how to prepare easy paneer kulcha recipe. This is the most simplest and easy recipe that you can prepare today.
X
Desktop Bottom Promotion