For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പനീര്‍- ക്യാപ്‌സിക്കം ബുര്‍ജി തയ്യാറാക്കാം

|

പനീര്‍, ക്യാപ്‌സിക്കം എന്നിവ ആരോഗ്യദായകങ്ങളായ ഭക്ഷണങ്ങളുടെ ലിസ്റ്റില്‍ പെടുന്നവയാണ്. ഇവ വെവ്വേറെയും ഒരുമിച്ചും സ്വാദിഷ്ടമായ പല വിഭവങ്ങളും തയ്യാറാക്കാന്‍ ഉപയോഗിയ്ക്കുകയും ചെയ്യാം.

ദഹി ചിക്കന്‍ തയ്യാറാക്കാം

പനീര്‍, ക്യാപ്‌സിക്കം എന്നിവ ഉപയോഗിച്ച് പനീര്‍-ക്യാപ്‌സിക്കം ബുര്‍ജി തയ്യാറാക്കാം.

Paneer Capsicum Burji

പനീര്‍-200 ഗ്രാം
ക്യാപ്‌സിക്കം-2
തക്കാളി-2
സവാള-1

Paneer Capsicum Burji

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
പച്ചമുളക്-2
ജീരകപ്പൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

Paneer Capsicum Burji

മുളകുപൊടി-1 ടീസ്പൂണ്‍
ചാട്ട് മസാല-1 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
എണ്ണ

Paneer Capsicum Burji

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേയ്ക്ക് ജീരകം ചേര്‍ത്തു പൊട്ടിയ്ക്കുക.

സവാള ചേര്‍ത്തിളക്കണം. ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ജീരകപ്പൊടി എന്നിവ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് തക്കാളി ചേര്‍ത്തിളക്കണം. പാകത്തിന് ഉപ്പും ചേര്‍ത്തിളക്കണം.

ഇതില്‍ ചാട്ട് മസാല ചേര്‍ത്തിളക്കണം. ക്യാപ്‌സിക്കം ചേര്‍ത്ത് അല്‍പനേരം വേവിയ്ക്കുക.

Paneer Capsicum Burji

പിന്നീട് പനീര്‍ പൊടിച്ചിടുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിയ്ക്കുക. വേണമെങ്കില്‍ അല്‍പം വെള്ളം തളിച്ചു കൊടുക്കാം.

ഇത് വെന്തു പാകമാകുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഇളക്കണം.

പനീര്‍-ക്യാപ്‌സിക്കം ബുര്‍ജി, പാചകം, വെജ്, സ്വാദ്

Read more about: veg വെജ്
English summary

Paneer Capsicum Burji

Take a look at this quick and easy paneer capsicum bhurji recipe and do give it a try. Since capsicum is in season at this time of the year, you can make this dish whenever you want,
Story first published: Thursday, January 22, 2015, 13:17 [IST]
X
Desktop Bottom Promotion