For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചത്തക്കാളി- വെള്ളരിയ്ക്കാ കിച്ചടി

|

ഈ ഓണത്തിന് ഒരു വ്യത്യസ്തമായ കിച്ചടി പരീക്ഷിച്ചാലോ, ഉണ്ടാക്കാന്‍ ഏറെ എളുപ്പമുള്ളതും എന്നാല്‍ ആരോഗ്യദായകവുമായ ഈ കിച്ചടി ഓണത്തെ വ്യത്യസ്തമാക്കും.

ഓണത്തിന് എന്തെങ്കിലും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് നമ്മള്‍ മലയാളികള്‍. ഓണക്കോടിയുടെ കാര്യത്തിലാവട്ടെ, ഓണസദ്യയുടെ കാര്യത്തിലാവട്ടെ എവിടെയെങ്കിലും നമ്മള്‍ ഒരു വ്യത്യസ്തത കൊണ്ടു വരാന്‍ ശ്രമിക്കും. ഓണത്തിന് മത്തങ്ങ കൂട്ടുകറി

ഓണസദ്യയില്‍ ഒഴിച്ചു നിര്‍ത്താന്‍ പറ്റാത്ത ചില വിഭവങ്ങളുണ്ട്. ഇവയില്‍ പ്രധാനമാണ് കിച്ചടി. എന്നാല്‍ ഇപ്രാവശ്യം വ്യത്യസ്തമായൊരു കിച്ചടി പരീക്ഷിച്ചാലോ? ഓണത്തിന് പച്ചത്തക്കാളി- വെള്ളരിയ്ക്കാ കിച്ചടി ഉണ്ടാക്കി നോക്കൂ. സ്വാദിനൊപ്പം ആരോഗ്യവും ഇത് നല്‍കും.

tomato kichadi

ആവശ്യമായ സാധനങ്ങള്‍

പച്ചത്തക്കാളി- 50 ഗ്രാം
വെള്ളരിക്ക - 50 ഗ്രാം
തൈര്- ഒരു കപ്പ്
ഉപ്പ്- പാകത്തിന്
പച്ചമുളക്- 3 എണ്ണം
തേങ്ങാ ചിരകിയത്- ഒരു കപ്പ്
കടുക്, ജീരകം- കാല്‍ടീസ്പൂണ്‍ വീതം
ഉണക്കമുളക്- രണ്ടെണ്ണം
കടുക്, ഉലുവച വറുത്തിടാന്‍
എണ്ണ- ഒരു ടീസ്പൂണ്‍,
കറിവേപ്പില- ഒരു തണ്ട്

തയ്യാറാക്കുന്ന വിധം
പച്ചത്തക്കാളിയും വെള്ളരിക്കയും തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞ് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിക്കുക. അരപ്പിനുള്ളവ അരച്ചെടുത്ത് തൈരുമായി യോജിപ്പിച്ച് വെന്ത കഷ്ണത്തിലേക്ക് ചേര്‍ത്തിളക്കുക.

എണ്ണ ചൂടാക്കി അതിലേക്ക് കടുക്, ഉലുവ, ഉണക്കമുളക്, കറിവേപ്പില എന്നിവയിട്ട് വറുത്ത് കടുക് പൊട്ടുമ്പോള്‍ കറി ഇതിലേക്ക് ഒഴിച്ച് തിളച്ചയുടന്‍ വാങ്ങുക. കിച്ചടി റെഡി.

English summary

Onam Special Tomato- Cucumber Kichadi

Cucumber-tomato kichadi is a delicious Indian recipe served as a side dish. It is one of the best dish in Onam sadya.
X
Desktop Bottom Promotion