For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കായ ഫ്രൈ തയ്യാറാക്കാം

|

ബജിക്കായ അഥവാ പൊന്തന്‍ കായ കൊണ്ട് സ്വാദേറിയ ഒരു വിഭവം പരീക്ഷിച്ചു നോക്കൂ. നേന്ത്രക്കായയും വേണമെങ്കില്‍ പരീക്ഷിയ്ക്കാം. വേവാന്‍ അല്‍പം കൂടുതല്‍ സമയം വേണ്ടി വരുമെന്നു മാത്രം.

ഉണ്ടാക്കാന്‍ വളരെ എളുപ്പമായ ഇത് ചോറിനൊപ്പം തോരനായും ഉപയോഗിയ്ക്കാം.

കായ-3
സവാള-1
തേങ്ങ ചിരകിയത്-അര കപ്പ്
മുളകുപൊടി-1 ടീസ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
ഉഴുന്ന-1 ടീസ്പൂണ്‍
കായം-അര ടീസ്പൂണ്‍
ഉപ്പ്
എണ്ണ
കറിവേപ്പില

കായയുടെ തൊലി കളഞ്ഞ് നാലാക്കി ചെറുതായി നുറുക്കുക. ഇതില്‍ മുളകുപൊടി, ഉപ്പ് എന്നിവ പുരട്ടി വയ്ക്കുക.

സവാള ചെറുതായി അരിയണം.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് ഉഴുന്ന്, കടുക്, ജീരകം എന്നിവയിട്ടു മൂപ്പിയ്ക്കുക. പിന്നീട് സവാള ചേര്‍ത്ത് വറ്റണം. കായപ്പൊടിയും ചേര്‍ക്കുക.

ഇതിലേയ്ക്ക് കായ ചേര്‍ത്ത് ഇളക്കുക. കറിവേപ്പിലയും ചേര്‍ക്കണം.വെന്തു വരുമ്പോള്‍ തേങ്ങ ചേര്‍ത്തിളക്കണം.

ചൂടോടെ ഉപയോഗിയ്ക്കാം.

കായ ഫ്രൈ, പാചകം, വെജ്, കറി, സ്വാദ്

Read more about: veg വെജ്
English summary

Tasty Plantain Fry Recipe Video

Plantain Fry is tasty dish. Here is a simple and easy recipe for making plantain fry,
Story first published: Wednesday, June 25, 2014, 13:49 [IST]
X
Desktop Bottom Promotion