For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌പൈസി ചില്ലി പനീര്‍ തയ്യാറാക്കാം

|

പാലിന്റെ വകഭേദമായതു കൊണ്ടുതന്നെ പനീര്‍ ആരോഗ്യത്തിന് ഉത്തമമായ ഒരു ഭക്ഷണമാണ്. പനീര്‍ കൊണ്ട് സ്വാദിഷ്ടമായ പല വിഭവങ്ങളും ഉണ്ടാക്കുകയും ചെയ്യാം.

സ്‌പൈസി ചില്ലി പനീര്‍ ഒരു ചൈനീസ് റെസിപ്പിയാണ്. മസാലകള്‍ കലര്‍ത്തി സോസില്‍ തയ്യാറാക്കുന്ന ഒരു വിഭവം. അല്‍പം ചാറോടെ തയ്യാറാക്കിയാല്‍ ചപ്പാത്തിയ്‌ക്കോ ചോറിനോ ഉള്ള കറിയായോ ചാറില്ലാതെ തയ്യാറാക്കിയാല്‍ സൈസഡ് ഡിഷായും ഉപയോഗിയ്ക്കാവുന്ന ഒരു വിഭവം.

ബഗര എഗ് മസാല തയ്യാറാക്കാംബഗര എഗ് മസാല തയ്യാറാക്കാം

ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.

Chilly Paneer

പനീര്‍-അരക്കിലോ
കോണ്‍ഫ്‌ളോര്‍-2 ടീസ്പൂണ്‍
ക്യാപ്‌സിക്കം-2
സവാള-2
വെളുത്തുളളി-5 അല്ലി
കുരുമുളകുപൊടി-അര ടീസ്പൂണ്‍
പച്ചമുളക്-4
വെജിറ്റബിള്‍ സ്റ്റോക്-അര കപ്പ്
സോയാസോസ്-2 ടീസ്പൂണ്‍
ചില്ലി സോസ്-1 ടീസ്പൂണ്‍
ടൊമാറ്റോ സോസ്-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില

പനീര്‍ ചെറിയ കഷ്ണങ്ങളായി നുറുക്കുക.

കോണ്‍ഫ്‌ളോര്‍, കുരുമുളകുപൊടി, ഉപ്പ്, വെള്ളം എന്നിവ കലര്‍ത്തി പേസ്റ്റാക്കുക.

പനീര്‍ കഷ്ണങ്ങള്‍ ഇതില്‍ മുക്കി വറുക്കുക. ഇളംബ്രൗണ്‍ ആകുന്നതു വരെ വറുക്കണം.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ വെളുത്തുള്ളി ചതച്ചിട്ട് മൂപ്പിച്ചെടുക്കുക. ഇതിലേയ്ക്ക് സവാള അരിഞ്ഞത്, ക്യാപ്‌സിക്കം അരിഞ്ഞത് എന്നിവ ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് പച്ചമുളക് അരിഞ്ഞത്, വെജിറ്റബില്‍ സ്റ്റോക്, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. എല്ലാ സോസുകളും ചേര്‍ക്കണം.

ഒരു ടീസ്പൂണ്‍ കോണ്‍ഫ്‌ളോര്‍ കാല്‍കപ്പ് വെള്ളത്തില്‍ കലത്തി ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. ഇതു തിളയ്ക്കുമ്പോള്‍ വറുത്തു വച്ചിരിയ്ക്കുന്ന പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം.

ഗ്രേവി കുറുകി പനീരില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിയ്ക്കാം.

Read more about: veg paneer പനീര്‍
English summary

Spicy Chilly Paneer Recipe

Check out the recipe for hot and spicy chilli paneer and give it a try. It's simple, quick and fiery!
Story first published: Friday, May 23, 2014, 13:38 [IST]
X
Desktop Bottom Promotion