For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിപിംള്‍ പരിപ്പു കറി, സിന്ധി സ്റ്റൈല്‍

|

പരിപ്പ് ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലേയും ആളുകള്‍ ഉപയോഗിയ്ക്കുന്ന ഒരു ഭക്ഷണവസ്തുവാണെന്നു പറയാം.

പരിപ്പു പ്രധാനമായും ചേരുവയായുമെല്ലാം ഭക്ഷണങ്ങളുണ്ടാക്കാം. പരിപ്പു കറി തന്നെ വ്യത്യസ്ത രീതികളില്‍ വയ്ക്കുകയുമാകാം.

സിന്ധി സ്റ്റൈലില്‍ ലളിതമായ ഒരു പരിപ്പു കറി ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കൂ,

Dal Curry

ചെറുപയര്‍ പരിപ്പ്-2 കപ്പ്
പച്ചമുളക്-2
ഇഞ്ചി-ചെറിയ കഷ്ണം
തക്കാളി അരച്ചത്-മുക്കാല്‍ കപ്പ്
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മല്ലിയില
ഉപ്പ്

വറുത്തിടാന്‍

എണ്ണ
കറിവേപ്പില
ജീരകം-1 ടീസ്പൂണ്‍
കായപ്പൊടി-1 നുള്ള്

പരിപ്പ് അല്‍പനേരം കുതിര്‍ത്ത് കഴുകിയെടുത്തു പ്രഷര്‍ കുക്കറിലിടുക. ഇതിനൊപ്പം ഇഞ്ചി അരിഞ്ഞത്, പച്ചമുളക്, മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തു വേവിയ്ക്കുക.

വെന്ത പരിപ്പു നല്ലപോലെ ഉടച്ച ശേഷം തക്കാളി അരച്ചതു ചേര്‍ത്തിളക്കണം. ഇത് ഒരു മിനിറ്റു വേവിച്ച ശേഷം വറുത്തിടുക.

പിന്നീട് മല്ലിയില ചേര്‍ത്തു വാങ്ങി വയ്ക്കാം.

Read more about: veg curry വെജ് കറി
English summary

Sindhi Style Simple Moong Dal Recipe

This afternoon why don't you try out this yummy Sindhi moong dal. This recipe is loaded with proteins. Take a look.
Story first published: Wednesday, November 12, 2014, 15:19 [IST]
X
Desktop Bottom Promotion