For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷാഹി മഷ്‌റൂം മസാല തയ്യാറാക്കാം

|

മഷ്‌റൂം എന്നറിയപ്പെടുന്ന കൂണ്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. നോണ്‍ വെജിറ്റേറിയന്‍ ഗുണങ്ങള്‍ നല്‍കുന്ന വെജിറ്റേറിയന്‍ ഭക്ഷണമെന്നു പറയാം.

കൂണ്‍ കൊണ്ട് സ്വാദേറും പല വിഭവങ്ങളുമുണ്ടാക്കാം. ഷാഹി മഷ്‌റൂം മസാല ഇതിലൊന്നാണ്.

ഷാഹി മഷ്‌റൂം മസാല എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

കൂണ്‍-അരക്കിലോ

പുരട്ടി വയ്ക്കാന്‍

തൈര്-അരക്കപ്പ്
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
ഉപ്പ്

ചാറു തയ്യാറാക്കാന്‍

സവാള-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
തക്കാളി-2
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-2 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
കസൂരി മേത്തി-1 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
വയനയില-1
എണ്ണ

ഷാഹി മഷ്‌റൂം മസാല

ഷാഹി മഷ്‌റൂം മസാല

കൂണ്‍ നല്ലപോലെ കഴുകിയെടുക്കുക. ഇതില്‍ പുരട്ടി വയ്ക്കാനുള്ള ചേരുവകള്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.

ഷാഹി മഷ്‌റൂം മസാല

ഷാഹി മഷ്‌റൂം മസാല

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ജീരകം പൊട്ടിച്ച് വയനയിലയിട്ട് സവാളയിട്ട് വഴറ്റുക.

ഷാഹി മഷ്‌റൂം മസാല

ഷാഹി മഷ്‌റൂം മസാല

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, ജീരകപ്പൊടി, മല്ലിപ്പൊടി, തക്കാളി എന്നിവ ചേര്‍ത്തിളക്കണം.

ഷാഹി മഷ്‌റൂം മസാല

ഷാഹി മഷ്‌റൂം മസാല

ഇതിലേയ്ക്ക് കൂണ്‍ ചേര്‍ത്തിളക്കുക. ഇത് മൂന്നു നാലു മിനിറ്റ് കുറഞ്ഞ തീയില്‍ വേവിയ്ക്കണം.

ഷാഹി മഷ്‌റൂം മസാല

ഷാഹി മഷ്‌റൂം മസാല

ഗരം മസാല പൗഡറും അല്‍പം വെള്ളവും ഇതിലേയ്ക്കു ചേര്‍ത്തിളക്കുക.

ഷാഹി മഷ്‌റൂം മസാല

ഷാഹി മഷ്‌റൂം മസാല

പിന്നീട് കസൂരി മേത്തി ചേര്‍ത്തിളക്കണം.

ഷാഹി മഷ്‌റൂം മസാല

ഷാഹി മഷ്‌റൂം മസാല

ഇത് രണ്ടുമൂന്നു മിനിറ്റ് വേവിയ്ക്കുക.

ഷാഹി മഷ്‌റൂം മസാല

ഷാഹി മഷ്‌റൂം മസാല

കറി കുറുകിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

ഷാഹി മഷ്‌റൂം മസാല

ഷാഹി മഷ്‌റൂം മസാല

ഇത് ചോറിനൊപ്പമോ ചപ്പാത്തിയ്‌ക്കൊപ്പമോ കഴിയ്ക്കാം.

Read more about: veg curry പാചകം കറി
English summary

Shahi Mushroom Masala

So, here is the step-by-step recipe for shahi mushroom masala. Take a look and enjoy this royal delight with family and friends.
Story first published: Tuesday, September 23, 2014, 13:35 [IST]
X
Desktop Bottom Promotion