For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചാബി ദാല്‍ തഡ്ക

|

രുചിഭേദങ്ങളില്‍ പഞ്ചാബി രുചികള്‍ പുറകിലല്ല. വൈവിധ്യമുള്ള പലതരം വിഭവങ്ങളും പഞ്ചാബി രുചികളില്‍ ഉള്‍പ്പെടുകയും ചെയ്യുന്നു.

പരിപ്പ് ഭക്ഷ്യവിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. വിവിധ രുചികളില്‍ ഇതു പാകം ചെയ്യുകയും ചെയ്യാം.

ഇതാ, പഞ്ചാബി ദാല്‍ തഡ്ക, സ്വാദിഷ്ടമായ പഞ്ചാബി സ്റ്റൈല്‍ പരിപ്പു കറി.

Punjabi Dal Tadka

മസൂര്‍ ദാല്‍ (ചുവന്ന പരിപ്പ്)-അരക്കപ്പ്
സാമ്പാര്‍ പരിപ്പ്-1 കപ്പ
തക്കാളി-2
സവാള-1
മഞ്ഞള്‍പ്പൊടി-ഒരു നുള്ള്
പച്ചമുളക്-2
ഇഞ്ചി-1 കഷ്ണം
ചുവന്ന മുളക്-2
കായം-ഒരു നുള്ള്
വയനയില-1
ജീരകം-1 ടീസ്പൂണ്‍
കടുക്- അര ടീസ്പൂണ്‍
നെയ്യ്-3 ടേബിള്‍ സ്പൂണ്‍
എണ്ണ
മല്ലിയില
ഉപ്പ്

ഒരു പ്രഷര്‍ കുക്കറില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്കു സവാള ചേര്‍ത്തു വഴറ്റുക. അല്‍പം കഴിഞ്ഞ് ഇഞ്ചി ചേര്‍ക്കണം.

ഇതിലേയ്ക്കു തക്കാളി മുറിച്ചു ചേര്‍ത്തിളക്കുക. ഇത് മൂന്നുനാലു മിനിറ്റു ഇളക്കിയ ശേഷം കഴുകിയ പരിപ്പുകള്‍ ചേര്‍ത്തിളക്കണം.

ഇതിലേയ്ക്ക് മഞ്ഞള്‍പ്പൊടിയും ഉപ്പും മൂന്നു കപ്പു വെള്ളവും ചേര്‍ത്ത് മൂന്നു വിസില്‍ വരുന്ന വരെ വേവിയ്ക്കുക.

ഒരു പാനില്‍ നെയ്യു ചൂടാക്കുക. ഇതിലേയ്ക്ക് ജീരകം, കടുക്, കായപ്പൊടി, ചുവന്ന മുളക്, വയനയില എന്നിവ ചേര്‍ത്തിളക്കണം.

ഇതിലേയ്ക്ക്ു വേവിച്ചു വച്ചിരിയ്ക്കുന്ന പരിപ്പു ചേര്‍ത്തിളക്കുക. ഇത് അല്‍നേരം വേവിയ്ക്കണം. മല്ലിയില ചേര്‍ത്ത് വാങ്ങാം.

കൂടുതല്‍ വിഭവങ്ങള്‍ക്ക് പാചകം പേജിലേയ്ക്കു പോകൂ

Read more about: veg curry വെജ് കറി
English summary

Punjabi Dal Tadka

Punjabi dal tadka is delicious recipe that is popular in Northern India. This dal tadka recipe is a very simple one. To try it, read on,
Story first published: Thursday, October 16, 2014, 12:39 [IST]
X
Desktop Bottom Promotion