For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഷ്‌റൂം ഫ്രൈ തയ്യാറാക്കാം

|

കൂണ്‍ അഥവാ മഷ്‌റൂം ആരോഗ്യത്തിന് വളരെ നല്ല ഒരു വിഭവമാണ്. നോണ്‍ വെജിറ്റേറിയന്‍ ഗുണങ്ങളുള്ള വെജിറ്റേറിയന്‍ ഭക്ഷണമെന്നു വേണമെങ്കില്‍ പറയാം.

സ്വാദിഷ്ടമായ വിഭവങ്ങള്‍ കൂണ്‍ ഉപയോഗിച്ചുണ്ടാക്കാം. സൈഡ് ഡിഷായി ഉപയോഗിയ്ക്കാവുന്ന മഷ്‌റൂം ഫ്രൈ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Mushroom Fry

മഷ്‌റൂം-400 ഗ്രാം
സവാള-ഒന്നര
പഞ്ചസാര-1 ടീസ്പൂണ്‍
കുരുമുളകുപൊടി-ഒന്നര ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍-1 ടീസ്പൂണ്‍
സോയാസോസ്-2 ടീസ്പൂണ്‍
വെളുത്തുള്ളി-6
എണ്ണ
മല്ലിയില

കൂണ്‍ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കുക. സവാള നീളത്തില്‍ അരിയണം.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് സവാള ചേര്‍ത്തിളക്കണം. വെളുത്തുള്ളിയും ചേര്‍ത്തു വഴറ്റുക.

ഇതിലേയ്ക്ക് കൂണ്‍ കഷ്ണങ്ങള്‍ ചേര്‍ത്തു വഴറ്റുക. പിന്നീട് ഇതിലേയ്ക്ക് പഞ്ചസാര, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് അല്‍പം കഴിയുമ്പോള്‍ സോയാസോസ് ചേര്‍ത്തിളക്കണം.

പിന്നീട് കോണ്‍ഫ്‌ളോര്‍ ചേര്‍ത്തിളക്കുക.

ഇത് നല്ലപോലെ വെന്തു കുറുകുമ്പോള്‍ വാങ്ങി വയക്കാം.

മല്ലിയില ചേര്‍ത്ത് ഉപയോഗിയ്ക്കാം.

Read more about: veg വെജ്
English summary

Mushroom Fry Recipe

Mushroom is a food item which gives non vegetarian nutrition. Here is a tasty and easy recipe of Mushroom Stir Fry.
Story first published: Tuesday, August 19, 2014, 12:57 [IST]
X
Desktop Bottom Promotion