For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഷ്‌റൂം ആലു ഫ്രൈ തയ്യാറാക്കാം

|

ഭക്ഷണത്തിനൊപ്പം സൈഡ് ഡിഷായി അല്‍പം വ്യത്യസ്തതയുള്ള, അതേ സമയം ആരോഗ്യഗുണങ്ങളുള്ള സൈഡ് ഡിഷ് തയ്യാറാക്കിയാലോ,

ഉരുളക്കിഴങ്ങും കൂണും ഉപയോഗിച്ചുള്ള മഷ്‌റൂം ആലു ഫ്രൈ തയ്യാറാക്കി നോക്കൂ, ഉണ്ടാക്കാന്‍ വളരെ എളുപ്പം. ഒലീവ് ഓയിലിലാണ് ഇത് പാകം ചെയ്യേണ്ടത്.

ഡയറ്റെടുക്കുമ്പോള്‍ കൊഴുപ്പില്ലാത്ത വിഭവങ്ങള്‍ഡയറ്റെടുക്കുമ്പോള്‍ കൊഴുപ്പില്ലാത്ത വിഭവങ്ങള്‍

Mushroom Aloo Fry

കൂണ്‍ നുറുക്കിയത്- 2 കപ്പ്
ഉരുളക്കിഴങ്ങ് നുറുക്കിയത്-2 കപ്പ്
സവാള- 1 കപ്പ്
വെളുത്തുള്ളി-3
ഗ്രാമ്പൂ-2
കുരുമുളകു പൊടി്-1 ടീസ്പൂണ്‍
ഒലീവ് ഓയില്‍-1 ടീസ്പൂണ്‍
ഉപ്പ്
വെള്ളം

ഒരു പാന്‍ ചൂടാക്കി ഇതില്‍ ഒലീവ് ഓയില്‍ ഒഴിയ്ക്കുക. ഇത് ചൂടായിക്കഴിയുമ്പോള്‍ അരിഞ്ഞ സവാള ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. ഇതിലേയ്ക്ക് ചതച്ച വെളുത്തുള്ളി, ഗ്രാമ്പൂ എന്നിവ ചേര്‍ത്തിളക്കുക.

സവാള ബ്രൗണ്‍ നിറമായിക്കഴിയുമ്പോള്‍ കുരുമുളകുപൊടി ചേര്‍ത്തിളക്കണം. ഇതിലേക്ക ഉരുളക്കിഴങ്ങു ചേര്‍ത്തിളക്കണം. ഉപ്പും ചേര്‍ക്കുക. അല്‍പം വെള്ളം ചേര്‍ത്ത് ഇതു വേവിച്ചെടുത്തുക.

ഉരുളക്കിഴങ്ങ് ഒരുവിധം വെന്തു കഴിയുമ്പോള്‍ കൂണ്‍ ചേര്‍ത്തിളക്കണം. ഇതും വേവിയ്ക്കുക. ഇതിലെ വെള്ളം മുഴുവന്‍ വറ്റി വേവുമ്പോള്‍ വാങ്ങി വച്ച് ഉപയോഗിക്കാം.

English summary

Mushroom Aloo Fry Recipe

Mushroom Aloo fry is a tasty and simple side dish. Try this mushroom aloo fry recipe,
Story first published: Monday, January 27, 2014, 13:13 [IST]
X
Desktop Bottom Promotion