For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുംബൈ സ്‌പെഷല്‍ ടൊമാറ്റോ പുലാവ്

|

പുലാവ് പല തരത്തിലുമുണ്ടാക്കാം. തക്കാളിയുടെ രുചിയുള്ള മുംബൈ സ്‌പെഷല്‍ പുലാവാണ് ഇതില്‍ ഒരു തരം. തക്കാളിയ്ക്കു പുറമെ ടൊമാറ്റോ കെച്ചപ്പും ഇതില്‍ ഉപയോഗിയ്ക്കും. ഇതുകൊണ്ടു പുളിയും മധുരവും കലര്‍ന്ന സ്വാദു ലഭിയ്ക്കുകയും ചെയ്യും.

രുചികരമായ, അതേ സമയം എളുപ്പമായ ഈ പുലാവ് തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കൂ,

Tomato Pulao

ബസ്മതി റൈസ്-2 കപ്പ്
സവാള-1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
തക്കാളി-3
ക്യാപ്‌സിക്കം-1
പനീര്‍-അരക്കപ്പ്
ഗ്രീന്‍പീസ്-അരക്കപ്പ്
പച്ചമുളക്-2
ടൊമാറ്റോ കെച്ചപ്പ്-കാല്‍ കപ്പ്
മുളകുപൊടി-1 ടീ്‌സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
പാവ്ബാജി മസാല-2 ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
എണ്ണ

Tomato

അരി കഴുകി പാകത്തിനു വേവിച്ചു വയ്ക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കണം. ഇത് മൂപ്പായി കഴിയുമ്പോള്‍ സവാള അരിഞ്ഞതു ചേര്‍ത്തിളക്കുക.

Tomato 2

സവാളി മൂത്തു കഴിയുമ്പോള്‍ തക്കാളി, മഞ്ഞള്‍പ്പൊടി, മുളുകുപൊടി, പാവ്ബാജി മസാല എന്നിവ ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് ടൊമാറ്റോ കെച്ചപ്പ് ചേര്‍ത്തിളക്കണം.റാഡിഷ് വട തയ്യാറാക്കാം

Tomato 3

പിന്നീട് ഇതിലേയ്ക്ക് ക്യാപ്‌സിക്കം, പച്ചമുളക്, ഗ്രീന്‍പീസ്, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കണം. ഇതിലേയ്ക്ക് പാകത്തിനു വെള്ളം ചേര്‍ത്ത് വേവിയ്ക്കുക.

Pualo

കൂട്ട് വെന്തു കഴിഞ്ഞാല്‍ വേവിച്ചു വച്ചിരിയ്ക്കുന്ന ചോറ് ചേര്‍ത്തിളക്കുക.

മല്ലിയില അരിഞ്ഞു ചേര്‍ത്തു വാങ്ങി വയ്ക്കാം.

Read more about: rice veg ചോറ് വെജ്
English summary

Mumbai Special Tomato Pulao Recipe

Check out this easy recipe for Mumbai special tomato pulao. Do give it a try. The Mumbai special tomato pulao is quite a simple recipe.
Story first published: Monday, December 15, 2014, 12:07 [IST]
X
Desktop Bottom Promotion