For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈദരാബാദി ദഹി ബിണ്ടി മസാല

|

വെണ്ടയ്ക്ക പല രീതിയിലും പാചകം ചെയ്യാവുന്ന ഒരു വിഭവമാണ്. ഇതുപയോഗിച്ചു തയ്യാറാക്കുന്ന മസാലക്കറികളും സ്വാദിഷ്ടമാണ്.

ഹൈദരാബാദ് സ്‌റ്റൈലില്‍ വെണ്ടയ്ക്ക മസാല തയ്യാറാക്കിയാലോ. ദഹി ബിണ്ടി മസാല എന്നാണ് ഇതിന്റെ പേര്. തൈരു ചേര്‍ത്തുണ്ടാക്കുന്ന മസാലയാണെന്നു പേരില്‍ നിന്നേ വ്യക്തം.

ദഹി ബിണ്ടി മസാല എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Dahi Bhindi Masala

വെണ്ടയ്ക്ക-അരക്കിലോ
സവാള-1
തക്കാളി-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
തൈര്-1 കപ്പ്
തേങ്ങ ചിരകിയത്-1 ടീസ്പൂണ്‍
കശുവണ്ടിപ്പരിപ്പ്-8
ഗരം മസാല-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മാംഗോ പൗഡര്‍-1 ടീസ്പൂണ്‍
ഉപ്പ്
വെള്ളം
എണ്ണ

വറുത്തിടാന്‍

കടുക്-1 ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്-അര ടീസ്പൂണ്‍
ഉണക്കമുളക്-3
കായപ്പൊടി-ഒരു നുള്ള്
കറിവേപ്പില
എണ്ണ

വെണ്ടയ്ക്ക കഴുകി വട്ടത്തില്‍ അധികം കട്ടിയില്ലാതെ നുറുക്കുക. വല്ലാതെ കട്ടി കുറയുകയുമരുത്.

കശുവണ്ടിപ്പരിപ്പ അല്‍പനേരം ചൂടുവെള്ളത്തിലിടുക. പിന്നീടിത് തേങ്ങയുമായി ചേര്‍ത്ത് അരയക്കുക.

ഒരു പാനില്‍ അല്‍പം എണ്ണ ചൂടാക്കുക. ഇതിലിട്ട് വെണ്ടയ്ക്ക ചെറുതായി ഫ്രൈ ചെയ്‌തെടുക്കണം. പാനില്‍ നിന്നും ഇത് മാറ്റുക.

പാനില്‍ അല്‍പം എണ്ണ കൂടി ചൂടാക്കി കടുക്, ജീരകം, ഉഴുന്നുപരിപ്പ്, കായപ്പൊടി, ഉണക്കമുളക്, കായപ്പൊടി, കറിവേപ്പില എന്നിവയിട്ടു മൂപ്പിയ്ക്കുക.

ഇതിലേയ്ക്ക സവാള ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് മസാല പൗഡറുകള്‍, മാംഗോ പൗഡര്‍, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക തക്കാളി ചേര്‍ത്ത് നല്ലപോലെ വറ്റുക.

അരച്ചു വച്ചിരിയ്ക്കുന്ന കശുവണ്ടിപ്പരിപ്പ്-തേങ്ങാ മിശ്രിതം ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. പിന്നീട് തൈരും ചേര്‍ത്തിളക്കുക. ഉപ്പും വെള്ളവും ചേര്‍ക്കണം. ഇത അല്‍പം തിളച്ചു കഴിയുമ്പോള്‍ വെണ്ടയ്ക്ക ചേര്‍ത്തിളക്കണം.

മസാല കുറുകിക്കഴിയുമ്പോള്‍ വാങ്ങി വച്ച് ചൂടോടെ ഉപയോഗിയ്ക്കാം.

Read more about: veg curry വെജ് കറി
English summary

Hyderabadi Dahi Bhindi Masala

Hyderabadi dahi bhindi masala is a gravy based, tangy and delicious vegetarian recipe. Check it out,
Story first published: Tuesday, February 25, 2014, 12:50 [IST]
X
Desktop Bottom Promotion