For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്രീന്‍പീസ് ചട്‌നി തയ്യാറാക്കാം

|

മലയാളികള്‍ക്ക് ഒഴിവാക്കാനാവാത്ത ഒരു വിഭവമാണ് ചട്‌നി. കഞ്ഞിയും ചമ്മന്തിയും എന്നൊരു കോമ്പിനേഷന്‍ തന്നെ മലയാളികളുടെ മെനുവിലുണ്ടുതാനും.

പലതരം ചട്‌നികള്‍ തയ്യാറാക്കാം. തേങ്ങാചട്‌നി തന്നെയാണ് ഇതില്‍ പ്രധാനം. ഇതിനു പുറമെ ഉള്ളി ചട്‌നി, തക്കാളി ചട്‌നി എന്നിവയും ചട്‌നി വിഭാഗത്തില്‍ വരും.

അല്‍പം വ്യത്യസ്തമായ ചട്‌നി പരീക്ഷിയ്ക്കണമെന്നാഗ്രഹിയ്ക്കുന്നവര്‍ക്ക് പോഷകഗുണം ഏറെയുള്ള ഗ്രീന്‍പീസ് കൊണ്ട് ചട്‌നി ഉണ്ടാക്കാം. ഇതെങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Greenpeas chutney

ഫ്രഷ് ഗ്രീന്‍പീസ്-1 കപ്പ്
തേങ്ങ ചിരകിയത്-1 കപ്പ്
സവാള-1
പച്ചമുളക്-2
ഇഞ്ചി-1 ടീസ്പൂണ്‍
വെളുത്തുള്ളി-1 ടീസ്പൂണ്‍
ഉപ്പ്
വെള്ളം
എണ്ണ

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ സവാള ചേര്‍ത്തു വഴറ്റണം.

ഇതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കുക. ഇതും നല്ലപോലെ മൂപ്പിക്കണം. പിന്നീട് ഗ്രീന്‍പീസ്, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. തേങ്ങയും ചേര്‍ക്കണം.

നല്ലപോലെ ഇളക്കി ഗ്രീന്‍പീസ് വേവുന്നതു വരെ കാക്കുക. ഈ മിശ്രിതം തണുത്ത ശേഷം മിക്‌സിയിലിട്ട് പാകത്തിന് വെള്ളം ചേര്‍ത്ത് അരച്ചെടുക്കാം.

ഗ്രീന്‍പീസ് ചട്‌നി തയ്യാര്‍.

Read more about: chutney ചട്‌നി
English summary

Green Peas Chutney Recipe

Green peas is a nutritious food item. Here is the green peas chutney recipe to try out .
Story first published: Wednesday, July 9, 2014, 13:14 [IST]
X
Desktop Bottom Promotion