For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡ്രൈ ഫ്രൂട്‌സ് പുലാവ്‌ തയ്യാറാക്കാം

|

ഭക്ഷണം കഴിയ്ക്കാന്‍ കുട്ടികള്‍ക്കു പൊതുവെ മടിയുണ്ടാകുന്നത് സ്വാഭാവികം. ഇതുകൊണ്ടുതന്നെ ഇവര്‍ക്ക് ഒറ്റക്കാഴ്ചയില്‍ താല്‍പര്യം തോന്നുന്ന ഭക്ഷണങ്ങള്‍ ഉണ്ടാക്കി നല്‍കുന്നതു ഗുണം ചെയ്യും.

പുലാവ് ഒരു സാധാരണ ഭക്ഷണമാണ്. വ്യത്യസ്ത രീതിയില്‍ ചോറ് തയ്യാറാക്കുകയെന്നു വേണമെങ്കില്‍ പറയാം.

ദഹി പനീര്‍ തയ്യാറാക്കാംദഹി പനീര്‍ തയ്യാറാക്കാം

കുട്ടികള്‍ക്കായി ഡ്രൈ ഫ്രൂട്‌സ് ചേര്‍ത്ത ആരോഗ്യദായകമായ ഡ്രൈ ഫ്രൂട്‌സ് പുലാവ് തയ്യാറാക്കാം. ഇതെങ്ങനെയെന്നു നോക്കൂ.

Dry Fruits Pulav

അരി-2 കപ്പ്
ബദാം-10
ഉണക്കമുന്തിരി-10
കശുവണ്ടിപ്പരിപ്പ്-10
നെയ്യ്-2 ടേബിള്‍ സ്പൂണ്‍
കുരുമുളക്-1 ടീസ്പൂണ്‍
വയനയില-2
കുങ്കുമപ്പൂ-ഒരു നുള്ള്

ഒരു പാനില്‍ നെയ്യു മൂപ്പിയ്ക്കുക. ഇതില്‍ വയനയില, കുരുമുളക്, ബദാം, കശുവണ്ടിപ്പരിപ്പു കഷ്ണങ്ങളാക്കിയത്, ഉണക്കമുന്തിരി എന്നിവ ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് അരി കഴുകി വെള്ളം കളഞ്ഞു ചേര്‍ത്തിളക്കണം.

പിന്നീട് ഇതിലേയ്ക്ക് ഉപ്പും കുങ്കുമപ്പൂവും ചേര്‍ത്തിളക്കുക.

3 കപ്പു വെള്ളമൊഴിച്ച് അടച്ചു വച്ചു വേവിയ്ക്കുക.

ഡ്രൈ ഫ്രൂട്‌സ് പുലാവ് തയ്യാര്‍.

Read more about: rice അരി
English summary

Dry Fruits Pulav For Kids

Here is the tasty and easy recipe of dry fruits pulav.
Story first published: Tuesday, August 12, 2014, 13:13 [IST]
X
Desktop Bottom Promotion