For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദഹി പനീര്‍ തയ്യാറാക്കാം

|

പനീര്‍ പാല്‍ ഗുണങ്ങളുള്ള ഒന്നായതു കൊണ്ടുതന്നെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ഗുണകരമാണ്.

പനീര്‍ കൊണ്ട് പല വിഭവങ്ങളുമുണ്ടാക്കാം. ദഹി പനീര്‍ ഇത്തരത്തിലൊന്നാണ്. തൈര്, പനീര്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന ഈ വിഭവം അധികം എരിലില്ലാത്തതുമാണ്.

സിംപിള്‍ പനീര്‍-ക്യാപ്‌സിക്കം ഫ്രൈസിംപിള്‍ പനീര്‍-ക്യാപ്‌സിക്കം ഫ്രൈ

ദഹി പനീര്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Dahi Paneer

പനീര്‍ ക്യൂബ്-200 ഗ്രാം
െൈതര് അടിച്ചത്-2 കപ്പ്
പെരുഞ്ചീരകം-അര ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
കരിഞ്ചീരകം-അര ടീസ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
കായം-ഒരു നുള്ള്
പച്ചമുളക്-2
മുളകുപൊടി-അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-ഒരു നുള്ള്
മല്ലിയില
ഉപ്പ്
എണ്ണ

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ ജീരകം, പെരുഞ്ചീരകം, കടുക്, കായം, കരിഞ്ചീരകം എന്നിവയിട്ടു മൂപ്പിയ്ക്കുക.

ഇതു മൂത്തു കഴിയുമ്പോള്‍ പനീര്‍ കഷ്ണങ്ങള്‍ ഇട്ട് ചെറുതായി വഴറ്റുക.

ഇതിലേയ്ക്ക് പച്ചമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കണം.

അടിച്ചു വച്ച തൈരും ഇതിലേയ്ക്കു ചേര്‍ക്കുക. ഉപ്പും ചേര്‍ത്തിളക്കണം. ഇത് അടച്ചു വച്ച് 10 മിനിറ്റ് അടച്ചു വച്ച് വേവിയ്ക്കുക. കൂടുതല്‍ ഗ്രേവി വേണമെങ്കില്‍ അല്‍പം വെള്ളവും ചേര്‍ക്കാം.

വെന്തു കുറുകിയാല്‍ വാങ്ങി വച്ച് മല്ലിയില അരിഞ്ഞതും ചേര്‍ത്ത് ഉപയോഗിയ്ക്കാം.

English summary

Dahi Paneer Recipe

Dahi paneer is basically an Indian curry that contains a curd gravy. Dahi paneer will not be very spicy because it has the soothing effects of curd in it.
Story first published: Wednesday, July 23, 2014, 12:14 [IST]
X
Desktop Bottom Promotion