For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിദംബരം കത്തിരിക്ക കറി

|

വഴുതനങ്ങ എല്ലാക്കാലത്തും ലഭിയ്ക്കുന്ന പച്ചക്കറികളിലൊന്നാണ്. ഇതു കൊണ്ട് സ്വാദിഷ്ടമായ പല വിഭവങ്ങളും തയ്യാറാക്കുകയും ചെയ്യാം. കത്തിരിക്ക എന്ന പേരിലും ഇത് അറിയപ്പെടുന്നു.

ചിദംബരം കത്തിരിക്കാ കറി ചിദംബരത്തു നിന്നുള്ള ഒരു വിഭവമാണ്. ചിദംബരം ക്ഷേത്രത്തില്‍ പ്രദാനമായി നല്‍കുന്ന ഒരു വിഭവം.

മസാല വഴുതനങ്ങാ കറിമസാല വഴുതനങ്ങാ കറി

ചിദംബരം കത്തിരിക്കാകറി എങ്ങിനെയുണ്ടാക്കാമെന്നു നോക്കൂ,

CHIDAMBARAM Kathrikai Curry

വഴുതനങ്ങ-4
ബേബി ഒണിയന്‍-1 കപ്പ്
പുളി പിഴിഞ്ഞത്-1 കപ്പ്
ചുവന്ന മുളക്-4
മുഴുവന്‍ മല്ലി-2 ടീസ്പൂണ്‍
കായം-ഒരു നുള്ള്
കടുക്-അര ടീസ്പൂണ്‍
ഉഴുന്നുപരിപ്പ്-1 ടീസ്പൂണ്‍
കുരുമുളക്-അര ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്
എണ്ണ

വഴുതനങ്ങ രണ്ടാക്കി പകുത്ത് അല്‍പം ഉപ്പു ചേര്‍ത്ത് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് മല്ലി, മുളക്, കായപ്പൊടി എന്നിവയിട്ടു മൂപ്പിയ്ക്കുക. ഇത് തണുത്ത ശേഷം പൊടിച്ചെടുക്കുക.

വേവിച്ച വഴുതനങ്ങ പുറത്തെടുത്ത് നല്ലപോലെ ഉടയ്ക്കുക.

പാനില്‍ എണ്ണ തിളപ്പിച്ച് ശേഷം ഇതിലേയ്ക്ക് ബേബി ഒണിയന്‍ ഇടുക. ഇത് ഇളംബ്രൗണ്‍ നിറമാകുമ്പോള്‍ പുളി പിഴിഞ്ഞതൊഴിയ്ക്കുക. ഇതിനു ശേഷം ഇത് തിളപ്പിയ്ക്കുക.

ഇതിലേയ്ക്ക് ഉടച്ചു വച്ച വഴുതനങ്ങയും പൊടിച്ച മസാലയും ചേര്‍ക്കണം. ഇത് തീ കുറച്ചു വച്ച് അല്‍പസമയം വേവിയ്ക്കുക.ഇതിനു ശേഷം വാങ്ങി വയ്ക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് കടുക്, ഉഴുന്ന്, കുരുമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കുക.

ഇത് വേവിച്ചു വച്ചിരിയ്ക്കുന്ന വഴുതനങ്ങാക്കൂട്ടിലേയ്‌ക്കൊഴിയ്ക്കുക.

ചിദംബരം കത്തിരിക്കാക്കറി തയ്യാര്‍.

Read more about: veg curry വെജ് കറി
English summary

Chidambaram Kathirikka Curry

Check out the recipe for Chidambaram kathrikai curry and give it a try. This is a special delicacy from the temple town of Chidambaram. It is served as an offering to Lord Nataraja at the Chidambaram temple along with other food items,
Story first published: Thursday, June 19, 2014, 12:42 [IST]
X
Desktop Bottom Promotion