For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോളിഫഌവര്‍-തൈരു കറി തയ്യാറാക്കാം

|

റൊട്ടി വിഭവങ്ങള്‍ക്കു ചേര്‍ന്ന ഒരു ഭക്ഷണവസ്തുവാണ് കോളിഫഌവര്‍. ഇതുകൊണ്ട് സ്വാദിഷ്ടമായ പല വിഭവങ്ങളുമുണ്ടാക്കാം.

കോളിഫഌവറില്‍ തൈരു ചേര്‍ത്തുണ്ടാക്കുന്ന ഒരു കറിയാണ് താഴെപ്പറയുന്നത്. അല്‍പം മധുരമുള്ള ഒരു കറിയാണിത്.

കോളിഫഌവര്‍-തൈരു കറി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

കോളിഫഌവര്‍ അരിഞ്ഞത്-3 കപ്പ്
കടലമാവ-2 ടീസ്പൂണ്‍
തൈര്-അരക്കപ്പ്
ജീരകം-അര ടീസ്പൂണ്‍
മഞ്ഞള്‍-കാല്‍ ടീസ്പൂണ്‍
മുളകുപൊടി-കാല്‍ ടീസ്പൂണ്‍
ഗരം മസാല-കാല്‍ ടീസ്പൂണ്‍
കായം-കാല്‍ സ്പൂണ്‍
ഉലുവ-കാല്‍ സ്പൂണ്‍
കടുക്-കാല്‍ സ്പൂണ്‍
ഇഞ്ചി-1 കഷ്ണം
പച്ചമുളക്-2
മല്ലിയില
എണ്ണ
ഉപ്പ്

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്കു ജീരകം, കടുക്, ഉലുവ എന്നിവ പൊട്ടിയ്ക്കുക. കായം ചേര്‍ത്തിളക്കണം.

ഇതിലേയ്ക്കു കടലമാവ് ചേര്‍ത്തിളക്കണം.

കടലമാവ് മൂത്തു കഴിയുമ്പോള്‍ ഇഞ്ചി, പച്ചമുളക്, മസാലപ്പൊടികള്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.

Gobi

ഇതിലേയ്ക്ക് തൈരും അല്‍പം വെള്ളവും ചേര്‍ത്തിളക്കുക.

പിന്നീട് കോളിഫഌവര്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി അടച്ചു വച്ചു വേവിയ്ക്കാം.

വെന്തു കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ചൂടോടെ ഉപയോഗിയ്ക്കാം.

കൂടുതല്‍ വിഭവങ്ങള്‍ക്ക് പാചകം പേജിലേയ്ക്കു പോകൂ

Read more about: veg curry വെജ് കറി
English summary

Cauliflower Curd Curry Recipe

This yummy cauliflower with yogurt gravy recipe is going to make your tongue swirl. Take a look at this vegetarian recipe.
Story first published: Monday, November 17, 2014, 12:37 [IST]
X
Desktop Bottom Promotion