For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാരി ചുറ്റി പണി വാങ്ങാതിരിക്കാന്‍

|

സാരി ഒരു കാലത്ത് ട്രെന്‍ഡായിരുന്നു പിന്നീട് ഇടക്കാലത്തെപ്പോഴോ സാരിയുടെ മാര്‍ക്കറ്റ് അല്‍പം ഇടിഞ്ഞെങ്കിലും വീണ്ടും നമ്മുടെ പെണ്‍ കൊടികളുടെ മനസ്സില്‍ സാരി കുടിയേറിയിരിക്കുകയാണ്. എന്നാല്‍ സാരി തിരഞ്ഞെടുക്കുമ്പോള്‍ കാണിയ്ക്കുന്ന മിടുക്ക് പലപ്പോഴും സാരി ഉടുക്കുമ്പോള്‍ ഇവര്‍ കാണിക്കാറില്ല.

പലപ്പോഴും അബദ്ധങ്ങള്‍ മാത്രമാണ് സാരി ഉടുക്കുമ്പോള്‍ പലര്‍ക്കും സംഭവിക്കുക. സാരി ധരിക്കുമ്പോള്‍ ആകര്‍ഷണീയതയും മനോഹാരിതയും എല്ലാം ഉണ്ടാവും എന്ന് നമുക്ക് തന്നെ അറിയാം. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാനുള്ള പലരുടേയും ശ്രമങ്ങള്‍ പാളിപ്പോകാറാണ് ഉള്ളത്. ഏറ്റവും വൃത്തിയായും അത്രയും തന്നെ വൃത്തികേടായും ധരിയ്ക്കാവുന്ന വസ്ത്രമാണ് സാരി.

സാരി ധരിയ്ക്കുമ്പോള്‍ പലര്‍ക്കും പറ്റുന്ന അബദ്ധങ്ങള്‍ എന്തൊക്കെയെന്ന് അറിയണ്ടേ? ഇപ്പോള്‍ അറിഞ്ഞിരുന്നാല്‍ വീണ്ടും സാരി ഉടുക്കുമ്പോള്‍ ഈ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കും. സാരി ഒരു പൊല്ലാപ്പായി മാറുന്നതിനു മുന്‍പ് തന്ന ഇത്തരം ചെറിയ ചെറിയ തെറ്റുകള്‍ പരിഹരിച്ചാല്‍ ഏറ്റവും നന്നായി സാരി ഉടുക്കാമെന്ന ആത്മവിശ്വാസം നിങ്ങളില്‍ വരും. സാരി ധരിക്കുമ്പോള്‍ ഒഴിവാക്കേണ്ട തെറ്റുകള്‍ എന്തൊക്കെയെന്ന് നോക്കാം.

സാരിയുടെ ഞൊറി തന്നെ പ്രശ്‌നം

സാരിയുടെ ഞൊറി തന്നെ പ്രശ്‌നം

സാരി ഉടുക്കുമ്പോള്‍ വലിയ ഞൊറികള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പലപ്പോഴും നമ്മുടെ നടത്തത്തിനു തന്നെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കംഫര്‍ട്ടബിള്‍ അല്ലാത്ത അവസ്ഥ ഉണ്ടാക്കും.

ചെരുപ്പ് ഉപയോഗിക്കുമ്പോള്‍

ചെരുപ്പ് ഉപയോഗിക്കുമ്പോള്‍

സാരി ഉടുക്കുമ്പോള്‍ ഹൈഹീല്‍സ് ഉപയോഗിക്കുന്നതാണ് ബംഗി. എന്നാല്‍ ഇത് പലപ്പോഴും അപകടത്തിലേക്കാണ് നമ്മളെ കൊണ്ടു ചെന്നെത്തിക്കുക. അതുകൊണ്ട് തന്നെ സാരി ഉടുക്കുമ്പോള്‍ പരമാവധി ഹൈഹീല്‍സ് ഉഒഴിവാക്കുക.

അടിപ്പാവാടയില്‍ ഫാഷന്‍ വേണ്ട

അടിപ്പാവാടയില്‍ ഫാഷന്‍ വേണ്ട

കോട്ടണ്‍ അടിപ്പാവാട ധരിക്കുന്നതാണ് സാരി ഉടുക്കുമ്പോള്‍ ഏറ്റവും നല്ലത്. അലങ്കാരങ്ങളുള്ള അടിപ്പാവാട പലപ്പോഴും സാരി ഉടുത്തുള്ള നമ്മുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും.

മാച്ചിങ് ബ്ലൗസ്

മാച്ചിങ് ബ്ലൗസ്

എപ്പോഴും ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്. സാരിക്ക് അനുയോജ്യവും കണ്ടാല്‍ മോശം പറയാത്തുമായ ബ്ലൗസ് ധരിയ്ക്കുക. ഇത് സാരിയുടെ ഭംഗി കൂടി വര്‍ദ്ധിപ്പിക്കും.

 ആഭരണങ്ങളില്‍ മിതത്വം

ആഭരണങ്ങളില്‍ മിതത്വം

ആഡംബരമുള്ള സാരി ഉടുത്താല്‍ അധികം ആഭരണങ്ങള്‍ ഇടുന്ന ശീലം ഒഴിവാക്കുക. ഇത് സാരിയുടെ ഭംഗി പോലും ഇല്ലാതാക്കും എന്നതാണ് കാര്യം.

English summary

Mistakes You Should Never Make While Wearing a Saree

A saree is the attire that makes you look sexy as well as gorgeous, yet in the most traditional manner. At the same time, it gives you a chance to flaunt your figure.
Story first published: Saturday, January 23, 2016, 16:08 [IST]
X
Desktop Bottom Promotion