For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കറുത്ത വസ്ത്രം മനോഹരമാക്കുവാന്‍

By Shibu
|

ഒരുപാട് ആഗ്രഹിക്കുന്ന ഒരു ലിറ്റില്‍ ബ്ലാക്ക് ഡ്രസ് നിങ്ങള്‍ക്കുമുണ്ടാകാം. ഒരു ലിറ്റില്‍ ബ്ലാക്ക് ഡ്രസ് ഇല്ലാതെ ഒരു പാര്‍ട്ടി സീസണ്‍ അപൂര്‍ണ്ണമാണ്. നിറം കൂട്ടിയും ചെലവേറിയും നിങ്ങള്‍ക്ക് ഓരോ തവണയും വ്യത്യസ്തരാവാം. പ്രശസ്ത ഡിസൈനറായ ഹര്‍ഷ് ഗുപ്ത ഉടയാടകളില്‍ എങ്ങനെ വ്യത്യാസങ്ങള്‍ കൊണ്ടുവരാം എന്ന് പറയുന്നുണ്ട്. ബഹുവര്‍ണ്ണ നിറങ്ങളിലുള്ള ആഭരണമായ നെക്ക്പീസുകള്‍, കമ്മല്‍, കൈവള ഇവയൊക്കെ മാറ്റങ്ങള്‍ വരുത്തുവാന്‍ പര്യാപ്തമാണ്. സ്വര്‍ണ്ണം വെള്ളി വസ്തുക്കള്‍ക്കൊപ്പം ലിറ്റില്‍ ബ്ലാക്ക് ഡ്രസ് ധരിക്കുകയും ചെയ്യാം. ബ്രൂച്ച്, ബെല്‍റ്റ്, വാച്ച് എന്നിവ ഉപയോഗിക്കുക. കറുത്ത വസ്ത്രം ധരിച്ച് 1940കളിലെ ഫാഷനിലേയ്ക്ക് തിരിച്ചുപോയി ഒരു പെണ്‍മുഖം സൃഷ്ടിച്ചെടുക്കുകയുമാവാം. ലെതര്‍ ബൂട്ട് ധരിച്ചും ലിറ്റില്‍ ബ്ലാക്ക് ഡ്രസ് ആകര്‍ഷകമാക്കാം.

ഒരു നല്ല ചെറിയ കറുത്ത വസ്ത്രത്തിന് നിങ്ങളുടെ ഫാഷനെ വിവരിക്കുവാനാകും. എല്ലാവരെയും അത്ഭുതപ്പെടുത്താം. ഇത്തരം വ്യത്യസ്ത അനുഭവങ്ങളാണ് ആഗ്രഹിക്കുന്നതെങ്കില്‍ ലിറ്റില്‍ ബ്ലാക്ക് ഡ്രസ് രൂപകല്പന ചെയ്യാന്‍ ഒരുങ്ങിക്കൊള്ളൂ. കറുത്ത വസ്ത്രം ധരിക്കുന്നതിന് ചില രീതികളുണ്ട്. നിങ്ങളുടെ അഴകുള്ള ആഭരണങ്ങള്‍ക്കൊപ്പം അവ ധരിക്കുന്നതാണ് ഉചിതം. വീതി കൂടിയ വളകള്‍, നെക്‌ലസ് എന്നിവ ഉപയോഗിക്കാം.

How to style your LBD?

1)ഒരു പാര്‍ട്ടിക്ക് ചെല്ലുമ്പോള്‍ എല്ലാ കണ്ണുകളും നിങ്ങളിലേയ്ക്കായിരിക്കണമെന്നാണോ ആഗ്രഹിക്കുന്നത് അങ്ങിനെയെങ്കില്‍ കറുത്ത വസ്ത്രം ധരിക്കുമ്പോള്‍ തീര്‍ച്ചയായും പിന്തുടരേണ്ട ചില കാര്യങ്ങളുണ്ട്. പൊല്‍ക്ക ഡോട് ടൈറ്റ്‌സ് ധരിക്കുക. കാലുകള്‍ പുറത്തേക്ക് കാണുന്ന വിധത്തിലുള്ള ആവരണുള്ള ടൈറ്റ്‌സ്. അല്ലറ ചില്ലറ കോറിവരയ്ക്കലുകളുള്ള ടൈറ്റ്‌സ് നല്ല ഭംഗിയുള്ളതായിരിക്കും. നല്ല ഒരു ഫാഷന്‍ രാത്രിയാണ് നിങ്ങളുടെ മനസ്സിലെങ്കില്‍ ഇത് പരീക്ഷിച്ചുനോക്കുക.

2)നല്ല ചെറിയ കറുത്ത വസ്ത്രം ധരിച്ചതുകൊണ്ടുമാത്രം എല്ലാവരും നിങ്ങളെ ശ്രദ്ധിക്കണമെന്നില്ല. അതിനെ അലങ്കരിക്കാനും എന്തെങ്കിലും ചെയ്യണം. എന്നാല്‍ മാത്രമേ ശരിയായ മാറ്റം അനുഭവിച്ചറിയുവാനാകൂ. മുടി കെട്ടുന്ന രീതിയിലും മാറ്റമാവാം. നല്ല വലുപ്പമുള്ള മുടി കറുത്ത വസ്ത്രത്തിന് പറ്റിയ അലങ്കാരമാണ്. ആഗ്രഹമുണ്ടെങ്കില്‍ ഒരു പ്രൊഫഷണലിനെ സമീപിക്കുക.

3)ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ കൂടുതല്‍ ആകര്‍ഷണം ആവശ്യമാണെന്നു തോന്നുന്നുവെങ്കില്‍ എന്തെങ്കിലും കൂടുതലായി ചെയ്യണം. ആവശ്യത്തിനനുസരിച്ച് അലങ്കാരപ്പണികളോടെ നിര്‍മ്മിച്ച ജാക്കറ്റ് നല്ലതാണ്. ഇത് ധരിച്ച് ചെല്ലുമ്പോള്‍ കാണം നിങ്ങളെ എല്ലാവരും അഭിനന്ദനങ്ങളോടെ നോക്കുന്നത്.

4)കഴുത്തിനോട് ഇറുകി കിടക്കുന്ന നെക്‌ലെസ് ഇഷ്ടമാണോ നിങ്ങള്‍ക്ക് , അങ്ങിനെങ്കില്‍ നീളത്തിലുള്ള നെക് ലസുകള്‍ കറുത്ത വസ്ത്രത്തിനൊപ്പം നന്നായിരിക്കും. നീളനെയുള്ള മാല വര്‍ണ്ണാഭമായി തോന്നും. തടി കൂടുതലാണെന്ന ചിന്ത നിങ്ങളെ അലട്ടുന്നുണ്ടോ അങ്ങിനെങ്കില്‍ നീളമുള്ള മാല ധരിച്ചാല്‍ മതി, മെലിഞ്ഞതായി തോന്നും.

5)കറുത്ത വസ്ത്രം സൗകര്യമുള്ളതും അഴകുള്ളതുമായി തോന്നിപ്പിക്കാന്‍ ബ്രൂച്ചോ, സൂചിയോ കുത്തൂ. വസ്ത്രത്തിന്റെ അഴക് വര്‍ദ്ധിപ്പിക്കും. സുന്ദരിയാവുക ഏത് സ്ത്രീയുടേയും സ്വപ്‌നമാണ്.

English summary

How to style your LBD?

The party season will be incomplete without a little black dress (LBD). But by adding colour and bling to the party must-have, you can look different every time you step out to let your hair down. Designer Harsh Gupta, who has a label titled Harsh Harsh, suggests how to bring variation in this apparel
Story first published: Saturday, December 14, 2013, 19:21 [IST]
X
Desktop Bottom Promotion