For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാല്‍ കുടിച്ചാലല്ല വെളുക്കുന്നത്, അതിനായി

സൗന്ദര്യസംരക്ഷണത്തില്‍ പാല്‍ ഉപയോഗിക്കേണ്ടത് എങ്ങനെയെല്ലാം എന്ന് നോക്കാം

|

പാല്‍ കുടിച്ചാല്‍ വെളുക്കുമെന്നൊരു തെറ്റിദ്ധാരണ പലര്‍ക്കിടയിലും നിലനില്‍ക്കുന്നുണ്ട്. പാലു കൊണ്ട് മുഖകാന്തി വര്‍ദ്ധിപ്പിക്കാമെങ്കിലും പാല്‍ കുടിച്ചാല്‍ ഒരിക്കലും വെളുക്കില്ല. സൗന്ദര്യസംരക്ഷണമാണ് ഉദ്ദേശമെങ്കില്‍ പാല്‍ ഉപയോഗിക്കേണ്ടത് മറ്റ് ചില രീതിയിലാണ്.

മുടി വളര്‍ച്ചയ്ക്ക് മുത്തശ്ശിവഴികള്‍ ഫലപ്രദംമുടി വളര്‍ച്ചയ്ക്ക് മുത്തശ്ശിവഴികള്‍ ഫലപ്രദം

സൗന്ദര്യസംരക്ഷണത്തിന് പാല്‍ എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. പലപ്പോഴും ഏത് വസ്തുവാണെങ്കിലും ശരിയായ രീതിയിലല്ലാതെ ഉപയോഗിച്ചാല്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ പാല്‍ കൃത്യമായ രീതിയില്‍ ഉപയോഗിക്കണം. എങ്ങനെയെന്ന് നോക്കാം.

മുടിയില്‍ഈ എണ്ണയെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടമുടിയില്‍ഈ എണ്ണയെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ട

ക്ലെന്‍സര്‍

ക്ലെന്‍സര്‍

നല്ലൊരു ക്ലെന്‍സറായി ഉപയോഗിക്കാവുന്ന ഒന്നാണ് പാല്‍. അല്‍പം പഞ്ഞി പാലില്‍ മുക്കി മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തെ മൃതകോശങ്ങളേയും ഇല്ലാതാക്കുന്നു.

 എണ്ണമയം കുറയ്ക്കുന്നു

എണ്ണമയം കുറയ്ക്കുന്നു

എണ്ണമയം ശരീരത്തില്‍ ആദ്യം ബാധിയ്ക്കുന്നത് മുഖത്താണ്. പാല്‍ മുഖത്ത് തേയ്ക്കുന്നത് മുഖത്തെ എണ്ണമയത്തെ ഇല്ലാതാക്കുന്നു.

 ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം

ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും സഹായിക്കുന്ന ഒന്നാണ് പാല്‍. ഇത് ചര്‍മ്മത്തിനെ ആരോഗ്യമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു.

 സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍

സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍

സൗന്ദര്യ വര്‍ദ്ധ്ക വസ്തുക്കളിലെ അവിഭാജ്യഘടകമാണ് പാല്‍. പാലിലാകട്ടെ ആല്‍ഫാ ഹൈഡ്രോക്‌സില്‍ ആസിഡിന്റെ അളവ് കൂടുതലാണ്.

 പാലും തേനും

പാലും തേനും

പാലും തേനും മിക്‌സ് ചെയ്ത് മുഖത്ത് തേയ്ക്കുന്നത് മുഖത്തിന് മൃദുത്വം നല്‍കാന്‍ സഹായിക്കുന്നു. മുഖത്ത് ഇത് തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനു ശേഷം കഴുകിക്കളയാം.

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരം

വരണ്ട ചര്‍മ്മത്തിന് പരിഹാരമാണ് പാല്‍. വരണ്ട ചര്‍മമുള്ളവര്‍ പാലും മഞ്ഞള്‍പ്പൊടിയും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 10 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.

English summary

Wonderful Benefits Of Milk On Your Skin

Read this article to know about following benefits of using milk for the face.
Story first published: Monday, May 22, 2017, 17:19 [IST]
X
Desktop Bottom Promotion