For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേങ്ങാവെള്ളം, ഉണക്കമുന്തിരി വെളുക്കാന്‍ വേറെന്ത്?

മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പാര്‍ശ്വഫലങ്ങളില്ലാത്ത മാര്‍ഗ്ഗങ്ങള്‍ നോക്കാം.

|

എങ്ങനെയെങ്കിലും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമാണ് സൗന്ദര്യസംരക്ഷണത്തിന്റെ മുഖ്യലക്ഷണം. അല്‍പം ഇരുണ്ട നിറമാണെങ്കില്‍ സൗന്ദര്യം കുറഞ്ഞ് പോയി എന്ന ധാരണയാണ് പലര്‍ക്കും ഉള്ളത്. അതുകൊണ്ട് തന്നെ കണ്ണില്‍ കണ്ട പല ക്രീമുകളും സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിക്കുന്നു. മുടിയഴകിനും മുഖമഴകിനും മത്തങ്ങ മൂന്ന് ദിവസം

എന്നാല്‍ ഉപയോഗ ശേഷം ഇതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളാണ് പിന്നീട് പണിയാവുന്നത്. എന്നാല്‍ പ്രകൃതിദത്തമായ രീതിയില്‍ ഈ പ്രശ്‌നങ്ങളെ ഇനി ഫലപ്രദമായി നേരിടാം. ചര്‍മ്മത്തിന് നിറം വര്‍ദ്ധിക്കുകയും ചെയ്യും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയും ഇല്ല. അതിനുള്ള ചില വഴികള്‍ നോക്കാം. ദന്തപ്രശ്‌നങ്ങള്‍ക്ക് അടുക്കളയില്‍ ഒറ്റമൂലി

 തേങ്ങാവെള്ളം

തേങ്ങാവെള്ളം

തേങ്ങാവെള്ളം കൊണ്ട് എന്നും രാവിലെ മുഖം കഴുകാം. മാത്രമല്ല തേങ്ങാ വെള്ളം കുടിയ്ക്കുകയും ചെയ്യുക. ഇത് ചര്‍മ്മത്തിന് നിറവും തിളക്കവും ലഭിയ്ക്കാനുള്ള ഉത്തമമായ വഴിയാണ്.

 റോസ് വാട്ടറും ഒപ്പിയവും

റോസ് വാട്ടറും ഒപ്പിയവും

റോസ് വാട്ടറില്‍ അല്‍പം ഒപ്പിയം മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും മുഖക്കുരുവിനെ അകറ്റുകയും ചെയ്യുന്നു.

 ജീരകവും ഉപ്പും

ജീരകവും ഉപ്പും

ജീരകവും ഉപ്പുമാണ് മറ്റൊരു പ്രശ്‌നപരിഹാരമാര്‍ഗ്ഗം. ജീരകവും ഉപ്പും സമം എടുത്ത് മുഖത്ത് അരച്ച് തേയ്ക്കുന്നത് നിറം വര്‍ദ്ധിയ്ക്കാനും ഫ്രക്കിള്‍സ് ഇല്ലാതാക്കാനും സഹായിക്കും.

വെള്ളരിയ്ക്ക മുഖത്ത്

വെള്ളരിയ്ക്ക മുഖത്ത്

വെള്ളരിയ്ക്ക മുഖത്ത് സ്ലൈസ് ആയി മുഖത്ത് ഇടുന്നത് എണ്ണമയം ഇല്ലാതാക്കുകയും മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഉണക്കമുന്തിരിയും തേനും

ഉണക്കമുന്തിരിയും തേനും

ഉണക്കമുന്തിരിയും തേനും പഴവും പഞ്ചസാരയും നെയ്യില്‍ മിക്‌സ് ചെയ്ത് എന്നും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുക. ഇത് മുഖത്തിന് നിറവും സൗന്ദര്യവും വര്‍ദ്ധിപ്പിക്കും.

പൊടിച്ച പഞ്ചസാര

പൊടിച്ച പഞ്ചസാര

പൊടിച്ച പഞ്ചസാര മുഖത്ത് തേച്ച് പിടിപ്പിക്കുന്നതാണ് മറ്റൊന്ന്. അരമണിക്കൂറിന് ശേഷം ഇത് കഴുകിക്കളയാം. ഇത് സ്‌ക്രബ്ബ് ചെയ്ത ഗുണമാണ് നല്‍കുന്നത്.

English summary

Tips for skin glow with natural home remedies

coconut water, honey, banana, kissmiss, these special tips to glow your skin.
Story first published: Wednesday, February 8, 2017, 16:39 [IST]
X
Desktop Bottom Promotion