For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുക്കാന്‍തേച്ച് പാണ്ടാവുന്നതിനു മുമ്പ്നിര്‍ത്താം

സൗന്ദര്യസംരക്ഷണത്തിന് പലതും ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിയ്ക്കാം.

|

മുഖം വെളുക്കുന്നതിനു വേണ്ടി പല തരത്തിലുള്ള ക്രീമും കൈയ്യില്‍ കിട്ടുന്ന മറ്റ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും എല്ലാം മുഖത്ത് വാരിത്തേക്കാറുണ്ട്. എങ്ങനെയെങ്കിലും മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിച്ചാല്‍ മതി എന്ന് മാത്രമാവും പലരുടേയും ലക്ഷ്യം. അതിനായി പുതിയ സൗന്ദര്യ പരീക്ഷണങ്ങള്‍ക്ക് വരെ പലരും തയ്യാറാവും. രോമം പ്രശ്‌നക്കാരാവാതെ നോക്കാം

എന്നാല്‍ പലപ്പോഴും ഇത്തരം പരീക്ഷണങ്ങളുടെ പരിണിത ഫലം വളരെ പരിതാപകരമായിരിക്കും. മുഖത്ത് ഉപയോഗിക്കുന്നതിനു മുന്‍പ് അല്‍പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു വസ്തുവുണ്ട്. അതെന്താണെന്നു കൂടി നോക്കാം. പല്ലിലെ ഈ മഞ്ഞ ആവരണം നീക്കാം

ചൂടുവെള്ളം കൊണ്ട് കഴുകുമ്പോള്‍

ചൂടുവെള്ളം കൊണ്ട് കഴുകുമ്പോള്‍

ചൂടുവെള്ളം കൊണ്ട് മുഖം കഴുകുന്നത് സൗന്ദര്യത്തിന് നല്ലതാണ് എന്നാണ് നമ്മള്‍ കേട്ടിട്ടുള്ളത്. ഇത് മുഖത്ത് അധികമുള്ള എണ്ണമയത്തേയും ഒളിച്ചിരിയ്ക്കുന്ന അഴുക്കിനേയും ഇല്ലാതാക്കും. എന്നാല്‍ ഇത് ചര്‍മ്മത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കുകയാണ് ചെയ്യുന്നത്. ചര്‍മ്മം കൂടുതല്‍ വരണ്ടതാവാനുംചര്‍മ്മത്തിന്റെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടാനും ഇത് കാരണമാകും.

വാസ്ലിന്‍

വാസ്ലിന്‍

മഞ്ഞ് കാലത്ത് വാസ്ലിന്റെ ഉപയോഗം വളരെയധികമാണ്, ഇത് ചര്‍മ്മം മൃദുവാക്കാനും വരള്‍ച്ചയില്‍ നിന്ന് രക്ഷിക്കാനും സഹായിക്കും. എന്നാല്‍ ഇതിന്റെ പരിണിത ഫലം പിന്നീടാണ് നമ്മളറിയുന്നത്. മുഖത്ത് കൂടുതല്‍ കറുത്ത കുത്തുകള്‍ ഉണ്ടാവാനും മുഖ്കകുരു വര്‍ദ്ധിയ്ക്കാനും വാസ്ലിന്‍ കാരണമാകും.

പേസ്റ്റ്

പേസ്റ്റ്

പേസ്റ്റാണ് മറ്റൊന്ന്. പലരും മുഖക്കുരു പാട് മാറാന്‍ പേസ്റ്റ് മുഖത്ത് തേച്ച് പിടിപ്പിക്കാറുണ്ട്. എന്നാല്‍ ഇത് പിന്നീട് ഈ ഭാഗം പൊള്ളിയതു പോലെ കാണപ്പെടാന്‍ കാരണമാകുന്നു.

ഹെയര്‍സ്‌പ്രേ

ഹെയര്‍സ്‌പ്രേ

ചിലര്‍ മുഖത്തെ പാടിനെ ഇല്ലാതാക്കാന്‍ ഹെയര്‍ സ്‌പ്രേ ഉപയോഗിക്കും. ഇത് കൂടുതല്‍ ഇറിറ്റേഷന്‍ ഉണ്ടാവാനും മുഖത്ത് കുഴികള്‍ പോലുള്ള പാടുകള്‍ രൂപപ്പെടാനും കാരണമാകും.

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ്

ഹൈഡ്രജന്‍ പെറോക്‌സൈഡ് ആണ് മറ്റൊന്ന്. ഇത് മുഖത്ത് ഉപയോഗിക്കുമ്പോള്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം ഇത് മുഖത്ത് പൊള്ളലേറ്റ പോലുള്ള പാടുകളും മറ്റും ഉണ്ടാവുന്നതിന് കാരണമാകുന്നു. മാത്രമല്ല ചിലര്‍ക്ക് അലര്‍ജി പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാവും.

മദ്യം

മദ്യം

മദ്യവും പലരും സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇത് മുഖത്ത് പുരട്ടുമ്പോള്‍ പല കോശങ്ങളേയും നശിപ്പിക്കുകയാണ് ചെയ്യുന്നത്.

 ബോഡി ലോഷന്‍

ബോഡി ലോഷന്‍

ബോഡി ലോഷന്‍ ഉപയോഗിക്കുന്നവരാണ് ഇന്നത്തെ കാലത്തെ പെണ്‍കുട്ടികളില്‍ പകുതിയിലധികം പേരും. എന്നാല്‍ ഇത് ശരിയ്ക്കും വിപരീത ഫലമാണ് ശരീരത്തില്‍ ഉണ്ടാക്കുന്നത്.

പഞ്ചസാര

പഞ്ചസാര

പഞ്ചസാര കൊണ്ട് സ്‌ക്രബ്ബ് തയ്യാറാക്കുന്നത് ബ്ലാക്ക്‌ഹെഡ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്. എന്നാല്‍ പഞ്ചസാര ചര്‍മ്മത്തെ കൂടുതല്‍ കട്ടിയുള്ളതും സെന്‍സിറ്റീവും ആക്കി മാറ്റുകയാണ് ചെയ്യുന്നത്.

English summary

Stop Putting These Things On Your Face

Nowadays, the internet is piled up with DIY techniques and tips for all sorts of things including skin care
X
Desktop Bottom Promotion