For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അര സ്പൂണ്‍ വെളിച്ചെണ്ണ മതി, വെളുക്കാന്‍

വെളിച്ചെണ്ണ താഴെപ്പറയുന്ന രീതികളില്‍ പരീക്ഷിച്ചു നോക്കൂ, ചര്‍മം ആരോഗ്യത്തോടെ വെളുക്കും. പാര്‍ശ്വഫലങ്

|

വികള്‍ പറയും, കറുപ്പിന് ഏഴഴകെന്ന്. എന്നാല്‍ വാസ്തവത്തില്‍ കറുപ്പിനോട് പ്രിയമുള്ളവര്‍ തീരെ കുറവാണ്. വെളുത്ത ചര്‍മത്തോട് എപ്പോഴും ഒരു പ്രത്യേക ഇഷ്ടം സൂക്ഷിയ്ക്കുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍, പ്രത്യേകിച്ചും മലയാളികള്‍.

ഇതുകൊണ്ടാണ് ഒരു കല്യാണാലോചന വരുമ്പോള്‍ വെളുത്ത പെണ്ണാണോയെന്ന് അന്വേഷിയ്ക്കുന്നവര്‍ക്കു പഞ്ഞമില്ലാത്തതും അല്‍പം നിറം കുറഞ്ഞവര്‍ക്കു വിവാഹമാര്‍ക്കറ്റില്‍ ഡിമാന്റ് കുറയുന്നതും.

ഇതെന്തെങ്കിലുമാകട്ടെ, വെളുക്കാന്‍ കൃത്രിമവഴികള്‍ അന്വേഷിയ്ക്കുന്നതിനു പകരം സ്വാഭാവിക വഴികള്‍ ഏറെ ഗുണം ചെയ്യും. പ്രത്യേകിച്ച് വെളിച്ചെണ്ണ.

വെളിച്ചെണ്ണ താഴെപ്പറയുന്ന രീതികളില്‍ പരീക്ഷിച്ചു നോക്കൂ, ചര്‍മം ആരോഗ്യത്തോടെ വെളുക്കും. പാര്‍ശ്വഫലങ്ങളൊന്നുമില്ലതാനും.

 മഞ്ഞള്‍

മഞ്ഞള്‍

അരസ്പൂണ്‍ വെളിച്ചെണ്ണയില്‍ മഞ്ഞള്‍ അരച്ചു ചാലിച്ചു പുരട്ടാം. അല്ലെങ്കില്‍ ശുദ്ധമായി പൊടിച്ചെടുത്ത മഞ്ഞള്‍പ്പൊടി. കസ്തൂരിമഞ്ഞളെങ്കില്‍ കൂടുതല്‍ ഗുണകരം. ഇതു മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകാം.

ചെറുനാരങ്ങ

ചെറുനാരങ്ങ

വെളിച്ചെണ്ണയില്‍ അല്‍പം ചെറുനാരങ്ങാനീരു പിഴിഞ്ഞു ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി മസാജ് ചെയ്ത് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

വെളിച്ചെണ്ണ, തേന്‍, ചെറുനാരങ്ങാനീര്

വെളിച്ചെണ്ണ, തേന്‍, ചെറുനാരങ്ങാനീര്

വെളിച്ചെണ്ണ, തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ന്ന മിശ്രിതം മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം

കറ്റാര്‍വാഴ ജെല്‍, വെളിച്ചെണ്ണ

കറ്റാര്‍വാഴ ജെല്‍, വെളിച്ചെണ്ണ

കറ്റാര്‍വാഴ ജെല്‍, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം. മുഖത്തിന് മിനുസവും നിറവും ഒരുപോലെ ലഭിയ്ക്കും.

വെളിച്ചെണ്ണ, അല്‍പം ബേക്കിംഗ് സോഡ, ടീ ട്രീ ഓയില്‍, ചെറുനാരങ്ങാനീര്

വെളിച്ചെണ്ണ, അല്‍പം ബേക്കിംഗ് സോഡ, ടീ ട്രീ ഓയില്‍, ചെറുനാരങ്ങാനീര്

വെളിച്ചെണ്ണ, അല്‍പം ബേക്കിംഗ് സോഡ, ടീ ട്രീ ഓയില്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നതും ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

വെളിച്ചെണ്ണ മസാജ്

വെളിച്ചെണ്ണ മസാജ്

ശുദ്ധമായ വെളിച്ചെണ്ണയെടുത്ത് മുഖത്തു നല്ലപോലെ മസാജ് ചെയ്തു പിടിപ്പിച്ച് അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയാം.

ജാതിയ്ക്ക

ജാതിയ്ക്ക

ജാതിയ്ക്ക പൊടിച്ചതും വെളിച്ചെണ്ണയും ചേര്‍ത്തു പുരട്ടുന്നത് നിറം ലഭിയ്ക്കാനും മുഖക്കുരു പാടുകള്‍ പോകാനും നല്ലതാണ്.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

വെളിച്ചെണ്ണ പുരട്ടിയ ശേഷം വെയിലത്തു പോകരുത്. ഇത് സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളുമായി പ്രവര്‍ത്തിച്ച് കൂടുതല്‍ മെലാനിന്‍ ഉല്‍പാദിപ്പിയ്ക്കും. ഇത് ചര്‍മം കറുക്കാന്‍ ഇടയാക്കും.

നല്ല ശുദ്ധമായ വെളിച്ചെണ്ണ

നല്ല ശുദ്ധമായ വെളിച്ചെണ്ണ

നല്ല ശുദ്ധമായ വെളിച്ചെണ്ണ തന്നെ ഉപയോഗിയ്ക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കലര്‍പ്പുള്ളവ പ്രയോജനം നല്‍കില്ല.

Read more about: beauty skincare
English summary

How To Use Coconut Oil For Fair Skin

How To Use Coconut Oil For Fair Skin, Read more to know about,
Story first published: Tuesday, January 31, 2017, 11:01 [IST]
X
Desktop Bottom Promotion