For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കവിളിലും മൂക്കിനു ചുറ്റും കറുത്തപാടോ,ഉടന്‍ പരിഹാരം

കവിളിലും മൂക്കിനു ചുറ്റും കറുത്ത പാടോ, പരിഹാരം കൈയ്യെത്തും ദൂരത്ത്

|

ചര്‍മ്മ പ്രശ്‌നങ്ങള്‍ നമുക്കൊന്നും പുത്തരിയല്ല. എന്നാല്‍ ഇവയെ മാറ്റിയെടുക്കുന്ന കാര്യം അല്‍പം പ്രശ്‌നം തന്നെയാണ്. ചര്‍മ്മ പ്രശ്‌നങ്ങളില്‍ പ്രധാനിയാണ് മുഖത്തുണ്ടാകുന്ന കറുത്ത പാടുകള്‍. പ്രത്യേകിച്ച് മൂക്ക്, വായ, കവിള്‍ തുടങ്ങിയ സ്ഥലങ്ങളില്‍. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ബീറ്റ്‌റൂട്ട് നീരും തേനും,രണ്ടാഴ്ച മുഖം കഴുകിയാല്‍

പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ ആയതിനാല്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ലെന്നതും ഗ്യാരണ്ടി. മേക്കപ്പിലൂടെ ഒഴിവാക്കാന്‍ പറ്റുന്ന തരത്തിലായിരിക്കില്ല ഒരിക്കലും ഈ കറുത്ത പാടുകള്‍ അതുകൊണ്ട് തന്നെ ഇതിനെ ഒഴിവാക്കാന്‍ ഇനി ചില പൊടിക്കൈകള്‍ പ്രയോഗിക്കാം. image courtesy

കറ്റാര്‍വാഴ നീര്

കറ്റാര്‍വാഴ നീര്

കറ്റാര്‍വാഴ നീരാണ് പ്രധാനപ്പെട്ട ഒന്ന്, ഇത് വായക്കു ചുറ്റും കവിളിനു ചുറ്റും ഉള്ള കറുത്ത പാടുകളെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് നല്ലൊരു മോയ്‌സ്ചുറൈസര്‍ ആണ്. രാത്രി മുഴുവന്‍ ഇത് മുഖത്ത് തേച്ചാല്‍ മുഖത്തെ കറുത്ത പാടുകള്‍ മാറി മുഖം ക്ലീനാകുന്നു.

കടലമാവും പാലും

കടലമാവും പാലും

കടലമാവിന്റെ പൊടിയും പാലും മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുകയും ചര്‍മ്മം ക്ലീനാക്കുകയും ചെയ്യുന്നു. മാത്രമല്ല ചര്‍മ്മത്തിന് തിളക്കം നല്‍കാനും ഇത് സഹായിക്കും.

 മഞ്ഞളും പാലും

മഞ്ഞളും പാലും

പാലില്‍ മഞ്ഞള്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം. നല്ലൊരു ആന്റിബാക്ടീരിയല്‍ ഉപയോഗമാണ് മഞ്ഞളില്‍ നിന്നും ഉണ്ടാവുന്നത്. ഇത് കറുത്ത പാടുണ്ടാവുന്നതിനുള്ള മൂലകാരണത്തെ കണ്ടെത്തി നശിപ്പിക്കുന്നു.

 വിറ്റാമിന്‍ ഇ എണ്ണ

വിറ്റാമിന്‍ ഇ എണ്ണ

വിറ്റാമിന്‍ ഇ എണ്ണ ഉപയോഗിച്ച് മുഖത്തെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഈ എണ്ണ ഉപയോഗിച്ച് മുഖം മസ്സാജ് ചെയ്യുക. ഇത് ഫലം ഉടന്‍ തരുന്ന ഒന്നാണ്.

ആന്റി ഏജിംഗ് ക്രീം

ആന്റി ഏജിംഗ് ക്രീം

ആന്റ് ഏജിംഗ് ക്രീം ഉപയോഗിക്കുക. ഇത് ചര്‍മ്മത്തിന് ആരോഗ്യവും കരുത്തും നല്‍കുന്നു. ഇതിലൂടെ ചര്‍മ്മത്തിലെ കറുത്ത കുത്തുകള്‍ പാടുകള്‍ എന്നിവയെല്ലാം ഇല്ലാതാവുന്നു.

 പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുക

പുകവലിയ്ക്കുന്ന ശീലം പല പെണ്‍കുട്ടികളിലും ഇപ്പോള്‍ സാധാരണമാണ്. എന്നാല്‍ ഇത് ചുണ്ടിലും മുഖത്തും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. സൗന്ദര്യസംരക്ഷണത്തിലെ ഏറ്റവും വലിയ വില്ലനാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് പുകവലി നിര്‍ത്തുകയാണ് ചെയ്യേണ്ട മറ്റൊരു കാര്യം.

English summary

how to treat darkness around mouth nose and chin

Here are some tips to treat darkening of the skin around mouth, nose and chin.
X
Desktop Bottom Promotion