For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുഖത്തെ കറുത്ത കുത്തുകള്‍; നൂറ് ശതമാനം പരിഹാരം

എന്തൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ മുഖത്തെ കറുത്ത പാടുകള്‍ക്ക് പരിഹാരം നല്‍കാം എന്ന് നോക്കാം.

|

സൗന്ദര്യസംരക്ഷണത്തില്‍ എത്രയൊക്കെ പണിപ്പെട്ടാലും മാറാത്ത ഒന്നാണ് മുഖത്തുണ്ടാകുന്ന കറുത്ത പുള്ളികള്‍. ഇവയെ ഫ്രക്കിള്‍സ് എന്നാണ് പറയുന്നത്. ഇവ ചിലപ്പോള്‍ മുഖത്ത് വ്യാപിക്കുന്ന പതിവും ഉണ്ട്. ചര്‍മ്മ രോഗ വിദഗ്ധനെ കാണുന്നതിനു മുന്‍പ് പ്രകൃതി ദത്തമായ ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് നോക്കാം. യോനിയിലെ വൃത്തിയില്ലായ്മ പ്രശ്‌നമാകുമ്പോള്‍

ഇവ സ്ഥിരമായി ചെയ്താല്‍ ഇത്തരത്തില്‍ മുഖത്ത് കാണപ്പെടുന്ന പാടുകള്‍ക്ക് എന്നന്നേക്കുമായി പരിഹാരം കാണാം. അതിലുപരി പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നതും പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങള്‍ നല്‍കുന്ന ഗുണമാണ്. എന്തൊക്കെ മാര്‍ഗ്ഗങ്ങളിലൂടെ മുഖത്തെ കറുത്ത പാടുകള്‍ക്ക് പരിഹാരം നല്‍കാം എന്ന് നോക്കാം.

മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും

മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും

മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്. നാരങ്ങാ നീരില്‍ രണ്ട് സ്പൂണ്‍ മഞ്ഞള്‍പ്പൊടി മിക്‌സ് ചെയ്ത് ഇത് മുഖത്ത് തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ കറുത്ത കുത്തുകള്‍ക്ക് പരിഹാരം നല്‍കും.

 തേനും നാരങ്ങ നീരും ബദാമും

തേനും നാരങ്ങ നീരും ബദാമും

തേനും നാരങ്ങ നീരും സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളില്‍ എന്നും മുന്നിലാണ്. ഇവ രണ്ടും നന്നായി മിക്‌സ് ചെയ്ത് അതില്‍ അല്‍പം ബദാം അരച്ചതും മിക്‌സ് ചെയ്ത് മുഖത്ത് കറുത്ത കുത്തുകള്‍ ഉള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

കറ്റാര്‍വാഴ സൗന്ദര്യസംരക്ഷണത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. കറ്റാര്‍ വാഴ നീര് കറുത്ത കുത്തുകള്‍ മാറ്റി ചര്‍മ്മത്തിന് നിറം നല്‍കുന്നു. മാത്രമല്ല മൃദുവായ ചര്‍മ്മത്തിനും കറ്റാര്‍വാഴ സഹായിക്കുന്നു.

തേനും ഓട്‌സും നാരങ്ങ നീരും

തേനും ഓട്‌സും നാരങ്ങ നീരും

ആരോഗ്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് തേനും ഓട്‌സും തേനും ഓട്‌സും സൗന്ദര്യസംരക്ഷണത്തിനും യാതൊരു സംശയവും കൂടാതെ ഉപയോഗിക്കാം. തേനും ഓട്‌സും നാരങ്ങ നീരും തുല്യമായ അളവില്‍ എടുത്ത് മിക്‌സ് ചെയ്ത് പുരട്ടുക. ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയുക.

 പഴുത്ത പപ്പായ

പഴുത്ത പപ്പായ

നല്ലതു പോലെ പഴുത്ത പപ്പായ മുഖത്തും കഴുത്തിലുമായി തേച്ചു പിടിപ്പിക്കുക. ഇത് കറുത്ത കുത്തുകളെ പ്രതിരോധിയ്ക്കുകയും മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നും കുളിച്ചതിനു ശേഷം ഇത് ചെയ്യുക.

ആവണക്കെണ്ണ

ആവണക്കെണ്ണ

ഉപയോഗിക്കുമ്പോള്‍ എപ്പോഴും അല്‍പം സൂക്ഷിച്ച് ഉപയോഗിക്കണം. മുഖത്തെ രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ കറുത്ത കുത്തുള്ള ഭാഗങ്ങളില്‍ മാത്രം ഉപയോഗിക്കണം. ആഴ്ചയില്‍ രണ്ട് തവണ മുഖത്ത് കറുത്ത കുത്തുകളുള്ള സ്ഥലത്ത് ആവണക്കെണ്ണ തേച്ചു പിടിപ്പിക്കുക. അല്‍പസമയം കഴിഞ്ഞ് ഇത് കഴുകിക്കളയുക.

പഞ്ചസാര സ്‌ക്രബ്ബ്

പഞ്ചസാര സ്‌ക്രബ്ബ്

പഞ്ചസാര സ്‌ക്രബ്ബ് ചെയ്യുന്നതും മുഖത്തെയും കഴുത്തിലേയും കറുത്ത കുത്തുകള്‍ മാറ്റാന്‍ സഹായിക്കുന്നു. ഇതിലെ ഗ്ലൈക്കോളിക് ആസിഡാണ് കറുത്ത കുത്തിന് പരിഹാരം നല്‍കുന്നത്.

English summary

Home Remedies to Get Rid Of Freckles

There are cosmetic treatments to remove freckles, but they can be very expensive. You can easily get rid of them by trying several natural treatments at home.
X
Desktop Bottom Promotion