ഇരുണ്ട താടിയ്ക്ക് പ്രകൃതിദത്ത പരിഹാരം

Subscribe to Boldsky

ഇരുണ്ട ചര്‍മ്മം പലരുടെയും സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കാറുണ്ട്. പുരുഷനെയും സ്ത്രീയെയും ഒരു പോലെ വിഷമിപ്പിക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണിത്.

ഹോര്‍മോണ്‍ വ്യതിയാനം, അമിതമായ വാക്‌സിങ്, പുകവലി, അമിതമായ രോമം കളയല്‍, ഹൈപ്പര്‍ പിഗ്മന്റേഷന്‍ എന്നിവ മൂലം വായ്ക്ക് ചുറ്റും നശിച്ച ചര്‍മ്മ കോശങ്ങള്‍ രൂപം കൊള്ളും . ഇത് ചുണ്ടിന് ചുറ്റും താടിയിലും ഇരുണ്ട ചര്‍മ്മം വരാന്‍ കാരണമാകും.

ഇരുണ്ട താടിയില്‍ നിന്നും എങ്ങനെ രക്ഷനേടാമെന്ന് നോക്കാം

പപ്പായ

പപ്പായ

പപ്പായയില്‍ ചര്‍മ്മത്തെ വൃത്തിയാക്കാന്‍ സഹായിക്കുന്ന പപ്പെയ്ന്‍ എന്ന എന്‍സൈമും വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയും ധാരാളം അടങ്ങിയിട്ടുണ്ട്. താടിയിലും ചുണ്ടുകള്‍ക്കും ചുറ്റും കാണപ്പെടുന്ന ഇരുണ്ട ചര്‍മ്മം ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. പപ്പായ അരിഞ്ഞ് അതില്‍ മുള്‍ട്ടാണി മിട്ടിയും റോസ് വാട്ടറും ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. ഇരുണ്ട ചര്‍മ്മത്തില്‍ ഈ മിശ്രിതം പുരട്ടുക. പതിവായി ഇങ്ങനെ ചെയ്യുമ്പോള്‍ പപ്പായയില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങള്‍ ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. കൂടാതെ മുള്‍ട്ടാണി മിട്ടി ചര്‍മ്മത്തിന് നിറവും ഭംഗിയും നല്‍കും.

പാല്‍

പാല്‍

ചര്‍മ്മത്തിന് വെളുപ്പും നനവും നല്‍കാന്‍ പാല്‍ വളരെ നല്ലതാണ്. വൃത്തിയാക്കാന്‍ പാല്‍ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മത്തില്‍ ആഴത്തിലുള്ള മാലിന്യങ്ങള്‍ പോലും നീക്കം ചെയ്യാന്‍ കഴിയും. ആദ്യം വെള്ളം ഉപയോഗിച്ച് മുഖം കഴുകുക. അതിന് ശേഷം പാലില്‍ മുക്കിയ പഞ്ഞി ഉപയോഗിച്ച് മുഖം തുടയ്ക്കുക. ഇരുണ്ട നിറമുള്ള താടിയില്‍ വൃത്താകൃതിയില്‍ മസ്സാജ് ചെയ്യുന്നത് മാലിന്യങ്ങള്‍ എല്ലാ നീക്കം ചെയ്യാന്‍ സഹായിക്കും.

എണ്ണ

എണ്ണ

ഒലീവ് എണ്ണ, ബദാം എണ്ണ, വെളിച്ചെണ്ണ പോലുള്ള പ്രകൃതിദത്ത എണ്ണകളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ വരണ്ട ചര്‍മ്മങ്ങള്‍ക്ക് നനവ് നല്‍കി മൃദുലമാക്കും. ഒലീവ് എണ്ണയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റ് ഇരുണ്ട ചര്‍മ്മത്തിന് പരിഹാരം നല്‍കാന്‍ മികച്ചതാണ്. രാത്രിയില്‍ ഇതില്‍ ഏതെങ്കിലും ഒരു എണ്ണ താടിയില്‍ പുരട്ടിയിട്ട് കിടക്കുക.

 നാരങ്ങ

നാരങ്ങ

അര ടീസ്പൂണ്‍ ചീന കളിമണ്ണും ചന്ദന പൊടിയും എടുത്ത് അതില്‍ വെള്ളരിക്ക നീര് ചേര്‍ക്കുക. ഇതിലേക്ക് ഏതാനം തുള്ളി നാരങ്ങ നീരും തേനും ചേര്‍ത്തിളക്കി കുഴമ്പ് രൂപത്തിലാക്കുക. ഇരുണ്ട ചര്‍മ്മം ഉള്ള ഭാഗത്ത് ഇത് പുരട്ടുക. ഇളം ചൂടുവെള്ളത്തില്‍ വേണം ഇത് പിന്നീട് കഴുകി കളയുന്നത്. നാരങ്ങയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ സിയും സിട്രിക് ആസിഡും ചര്‍മ്മത്തിന് തെളിച്ചം നല്‍കുന്ന പ്രകൃതി ദത്ത ചേരുവകളാണ്. അതേസമയം വെള്ളരിക്ക നീര് ചര്‍മ്മത്തിന് നനവും മൃദുലതയും നല്‍കും.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് പൊടിച്ചത്, തക്കാളി എന്നിവ കലര്‍ത്തി പുരട്ടുക. അല്‍പം കഴിഞ്ഞു കഴുകിക്കളയാം.


Read more about: beauty
Story first published: Monday, April 17, 2017, 14:17 [IST]
English summary

Home Remedies To Get Rid Of Dark Chin

Home Remedies To Get Rid Of Dark Chin
Please Wait while comments are loading...
Subscribe Newsletter