2 ആഴ്‌ച വെളിച്ചെണ്ണ ഇങ്ങനെ, 10 വയസു കുറയും

വെളിച്ചെണ്ണ രണ്ടാഴ്‌ച താഴെപ്പറയുന്ന രീതികളില്‍ ഉപയോഗിച്ചാല്‍ വയസു 10 കുറയുമെന്നാണ്‌ പറയുന്നത്‌

Posted By:
Subscribe to Boldsky

വെളിച്ചെണ്ണയെ കൊളസ്‌ട്രോള്‍ കൂട്ടുമെന്ന രീതിയിലെ കാരണങ്ങള്‍ പറഞ്ഞു പലരും പുറന്തള്ളിയിരിയ്‌ക്കുകയാണ്‌. എന്നാല്‍ ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്‌ക്കുമെല്ലാം ഇത്‌ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്‌.

ചര്‍മത്തിന്റെ പ്രായം കുറയ്‌ക്കാന്‍ പറ്റിയ നല്ലൊന്നാന്തരം പ്രകൃതിദത്ത മരുന്നാണിത്‌. വെളിച്ചെണ്ണ രണ്ടാഴ്‌ച താഴെപ്പറയുന്ന രീതികളില്‍ ഉപയോഗിച്ചാല്‍ വയസു 10 കുറയുമെന്നാണ്‌ കണക്കുകള്‍ പറയുന്നത്‌.

പ്രായം കുറയ്‌ക്കാന്‍ വെളിച്ചെണ്ണ ഏതു രീതിയില്‍ ഉപയോഗിയ്‌ക്കണമെന്നു നോക്കൂ,

ഷേവിംഗ്‌ ക്രീം

ഷേവിംഗ്‌ ക്രീം ഉപയോഗിയ്‌ക്കുന്ന പുരുഷന്മാരും സ്‌ത്രീകളുമുണ്ട്‌. താടിമീശ രോമങ്ങള്‍ക്കായാലും സ്വകാര്യഭാഗത്തോ കക്ഷത്തിലോ ആണെങ്കിലും ഇതിനു പകരം വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ ചര്‍മത്തിന്‌ രാസവസ്‌തുക്കളുടെ കേടുണ്ടാകില്ല.

കിടക്കും മുന്‍പ്‌

കിടക്കും മുന്‍പ്‌ ദേഹത്തും മുഖത്തുമെല്ലാം വെളിച്ചെണ്ണ പുരട്ടി മസാജ്‌ ചെയ്യുക. ഇത്‌ ദേഹത്തു വയ്‌ക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അല്‍പം തുടച്ചു കളയാം. ചര്‍മത്തിന്‌ ചെറുപ്പം തോന്നിയ്‌ക്കാനുള്ള എളുപ്പവഴിയാണിത്‌. 1 ടീസ്പൂണ്‍ ചതച്ച വെളുത്തുള്ളി ഒരാഴ്ച, ഫലം....

കൈകാലുകള്‍

കൈകാലുകള്‍ മൃദുവാക്കാനും ഇതുവഴി പ്രായക്കുറവ്‌ തോന്നിയ്‌ക്കാനുമുള്ള എളുപ്പവഴിയാണ്‌ വെളിച്ചെണ്ണ കൊണ്ടുള്ള മസാജ്‌. അല്ലെങ്കില്‍ ഇതു കൊണ്ടുള്ള പ്രകൃതിദത്ത ക്രീം. ഇത്‌ ഫ്രിഡ്‌ജില്‍ വച്ചു കട്ടിയാക്കി പുരട്ടാം.

വെളിച്ചെണ്ണയ്‌ക്കൊപ്പം തേന്‍

വെളിച്ചെണ്ണയ്‌ക്കൊപ്പം തേന്‍ കലര്‍ത്തി പുരട്ടുന്നത്‌ സെല്ലുലൈറ്റ്‌ അഥവാ ശരീരത്തിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പ വഴിയാണ്‌. കൊഴുപ്പും തടിയും കുറയുന്നതു നിങ്ങളെ മെലിയിക്കുന്നു. 13 നിര്‍ഭാഗ്യമായതിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുന്നു.

പുരികങ്ങളില്‍

കണ്‍പുരികങ്ങളിലെ രോമങ്ങള്‍ കുറവാകുന്നത്‌ പ്രായക്കൂടുതല്‍ തോന്നിയ്‌ക്കും. പരിഹാരം കിടക്കാന്‍ നേരത്ത്‌ പുരികങ്ങളില്‍ ചെറുചൂടോടെ വെളിച്ചെണ്ണ തടവുന്നതാണ്‌. കണ്‍പീലികളിലെ രോമങ്ങള്‍ വളരാനും ഇത്‌ നല്ലതാണ്‌.

നഖത്തിനു സമീപത്തെ ക്യൂട്ടിക്കിള്‍ മൃദുവാക്കാനുള്ള എളുപ്പവഴിയാണ്‌ വെളിച്ചെണ്ണ. വെളിച്ചെണ്ണ പുരട്ടി മസാജ്‌ ചെയ്‌താല്‍ മതിയാകും.

മുടികൊഴിച്ചില്‍, മുടിനര

മുടികൊഴിച്ചില്‍, മുടിനര എന്നിവ പ്രായക്കൂടുതല്‍ തോന്നിയ്‌ക്കും. പരിഹാരമാണ്‌ വെളിച്ചെണ്ണ. ഇതു പുരട്ടി മസാജ്‌ ചെയ്യുന്നത്‌ ഏറെ ഗുണം നല്‍കും. മുടി നരയ്‌ക്കാതിരിയ്‌ക്കാന്‍ സഹായിക്കും.

ചര്‍മത്തിലെ ചുളിവുകള്‍

ചര്‍മത്തിലെ ചുളിവുകള്‍ അകറ്റുന്നതിന്‌ വെളിച്ചെണ്ണ പുരട്ടി മസാജ്‌ ചെയ്യുന്നത്‌ ഏറെ ഗുണകരമാണ്‌.

English summary

Use Coconut Oil For 2 Weeks To Get 10 Year Younger Body

Use Coconut Oil For 2 Weeks To Get 10 Year Younger Body, Read more to know about,
Please Wait while comments are loading...
Subscribe Newsletter