For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെട്ടെന്നു വെളുക്കാന്‍ മഞ്ഞള്‍ വിദ്യകള്‍

|

മഞ്ഞള്‍ നല്ലൊരു ഔഷധം മാത്രമല്ല, സൗന്ദര്യ സംരക്ഷണ ഉപാധി കൂടിയാണ്. നിറം വര്‍ദ്ധിയ്ക്കാനും ചര്‍മപ്രശ്‌നങ്ങളകറ്റാനുമെല്ലാം സഹായിക്കുന്ന തികച്ചു പ്രകൃതിദത്തമായ ഒന്ന്.

മഞ്ഞള്‍ ചര്‍മനിറം വര്‍ദ്ധിപ്പിയ്ക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതുകൊണ്ടാണ് നിറം വര്‍ദ്ധിപ്പിയ്ക്കുമെന്നവകാശപ്പെട്ടു വിപണിയില്‍ ഇറങ്ങുന്ന പല സൗന്ദര്യവര്‍ദ്ധക ക്രീമുകളിലും മഞ്ഞള്‍ അടങ്ങിയിയിട്ടുണ്ടെന്നു പരസ്യങ്ങള്‍ വരുന്നതും.

മഞ്ഞള്‍ കൊണ്ടു വെളുക്കാന്‍ സഹായിക്കുന്ന ചില ഫേസ്പായ്ക്കുകളുണ്ട്, കൂട്ടുകളുണ്ട്. വെളുക്കാന്‍ മാത്രമല്ല, മറ്റു പല ചര്‍മപ്രശ്‌നങ്ങള്‍ക്കും മഞ്ഞള്‍ കൊണ്ടുള്ള കൂട്ടുകളുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,

പാല്‍, മഞ്ഞള്‍

പാല്‍, മഞ്ഞള്‍

തിളപ്പിയ്ക്കാത്ത പാല്‍, മഞ്ഞള്‍ എന്നിവ ചേര്‍ത്തു മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. മുഖം വെളുക്കാന്‍ ഏറെ നല്ലതാണ്. ഇത് സ്ഥിരം ചെയ്യാം.

കടലമാവ്, മഞ്ഞള്‍, ചെറുനാരങ്ങാനീര്

കടലമാവ്, മഞ്ഞള്‍, ചെറുനാരങ്ങാനീര്

കടലമാവ്, മഞ്ഞള്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് നല്ലൊരു ബ്ലീച്ചിംഗ് ഇഫക്ട നല്‍കും. മുഖ്ത്തിനു നിറം നല്‍കും.

മഞ്ഞള്‍പ്പൊടി, തക്കാളിയുടെ പള്‍പ്പ്, പാല്‍, അരിപ്പൊടി

മഞ്ഞള്‍പ്പൊടി, തക്കാളിയുടെ പള്‍പ്പ്, പാല്‍, അരിപ്പൊടി

മഞ്ഞള്‍പ്പൊടി, തക്കാളിയുടെ പള്‍പ്പ്, പാല്‍, അരിപ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.

ചന്ദനപ്പൊടി, പച്ചപ്പാല്‍, ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി

ചന്ദനപ്പൊടി, പച്ചപ്പാല്‍, ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി

ചന്ദനപ്പൊടി, പച്ചപ്പാല്‍, ചെറുനാരങ്ങാനീര്, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നതും ചര്‍മത്തിന് വെളുപ്പു നല്‍കും.

വെളിച്ചെണ്ണയില്‍ മഞ്ഞള്‍പ്പൊടി

വെളിച്ചെണ്ണയില്‍ മഞ്ഞള്‍പ്പൊടി

ഇളംചൂടുള്ള വെളിച്ചെണ്ണയില്‍ മഞ്ഞള്‍പ്പൊടി കലക്കി പുരട്ടുന്നത് ചര്‍മത്തിലെ രോമവളര്‍ച്ച കുറയ്ക്കും.

വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ

വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ

വെളിച്ചെണ്ണയിലോ ഒലീവ് ഓയിലിലോ മഞ്ഞള്‍പ്പൊടി കലക്കി പുരട്ടുന്നത് ഉപ്പുറ്റിയിലെ വിണ്ടുകീറല്‍ കുറയ്ക്കും.

മുട്ടവെള്ള, ചെറുനാരങ്ങാനീര്, ഒലീവ് ഓയില്‍, പനിനീര്, മഞ്ഞള്‍പ്പൊടി

മുട്ടവെള്ള, ചെറുനാരങ്ങാനീര്, ഒലീവ് ഓയില്‍, പനിനീര്, മഞ്ഞള്‍പ്പൊടി

മുട്ടവെള്ള, ചെറുനാരങ്ങാനീര്, ഒലീവ് ഓയില്‍, പനിനീര്, മഞ്ഞള്‍പ്പൊടി എന്നിവ കലക്കി പുരട്ടുന്നത് വരണ്ട ചര്‍മമൊഴിവാക്കാന്‍ സഹായിക്കും.

മഞ്ഞള്‍പ്പൊടി, തൈര്

മഞ്ഞള്‍പ്പൊടി, തൈര്

ചര്‍മത്തിലെ സ്‌ട്രെച്ച് മാര്‍ക്കുകള്‍ അകറ്റാന്‍ മഞ്ഞള്‍പ്പൊടി, തൈര് എന്നിവ കലര്‍ത്തി പുരട്ടാം.

തേന്‍, മഞ്ഞള്‍പ്പൊടി

തേന്‍, മഞ്ഞള്‍പ്പൊടി

തേന്‍, മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി പുരട്ടുന്നത് ചര്‍മത്തിലുണ്ടാകുന്ന പാടുകള്‍ അകറ്റാന്‍ സഹായിക്കും.

സെക്‌സ്‌ കൂടിയാലും കുറഞ്ഞാലും ഗര്‍ഭം വൈകും!!സെക്‌സ്‌ കൂടിയാലും കുറഞ്ഞാലും ഗര്‍ഭം വൈകും!!

English summary

Turmeric Packs For Getting Fair Skin Within Days

Here are some of the turmeric packs for getting fair skin. Read more to know about,
Story first published: Monday, August 22, 2016, 16:23 [IST]
X
Desktop Bottom Promotion