For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളിച്ചെണ്ണ പുരട്ടി വെളുക്കാം

By Super Admin
|

ഒരു കണ്ണാടി എടുത്ത് മുഖത്തോട് ചേര്‍ത്ത് നോക്കു എന്താണ് കാണുന്നത് ? ചര്‍മ്മം വരണ്ടിരിക്കുന്നോ ? കറുത്ത കുത്തുകള്‍ , മുഖക്കുരു വന്ന പാടുകള്‍ എന്നിവയുണ്ടോ വിഷമിക്കേണ്ട കണ്ണാടി തല്ലിപൊട്ടിക്കുകയും വേണ്ട ഇതിനെല്ലാം ഫലപ്രദമായ പരിഹാരം വെളിച്ചണ്ണയില്‍ ഉണ്ട്. വെറും ഏഴു ദിവസംകൊണ്ട് കോക്കനട്ട് ഓയില്‍ ഫെയിസ് മാസ്‌ക്കിൂടെ ഈ പ്രശ്‌നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാം. വെളിച്ചണ്ണ നിങ്ങളുടെ മുടിയിഴകളെ പരിപോഷിപ്പിക്കന്നതുപോലെ നിങ്ങളുടെ ബാഹ്യചര്‍മ്മത്തെ സംരക്ഷിക്കുകയും മനോഹരമാക്കുകയും ചെയ്യും.

വെളിച്ചണ്ണയില്‍ ബാക്ടീരിയകളെയും , ഫംഗസുകളെയും , വിഷാണുക്കളെയും നശിപ്പിക്കാനുമുള്ള ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ചര്‍മ്മ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങി ചര്‍മ്മത്തില്‍ അടിഞ്ഞരിക്കുന്ന മാലിന്യങ്ങളെ നീക്കുന്നു. ഒപ്പം കേടു സംഭവിച്ച ചര്‍മ്മ കോശങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കി മുഖത്തിന് തിളക്കവും മൃതുത്വവും നല്‍കുന്നു.

വെളിച്ചണ്ണയില്‍ ധാരാളം ആന്റിഓക്‌സിഡന്‍സ് അടങ്ങിയിട്ടുളളതുകൊണ്ടുതന്നെ ഇതിന് ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താനും , നിറം നല്‍കാനും കഴിയും.

പണ്ടുമുതല്‍ക്കെ പഴമക്കാര്‍ നല്‍കുന്ന ഉപദേശമാണ് പ്രകൃതിദത്തമായ ഏത് സൗന്ദര്യവര‍ദ്ധന വസ്തുക്കളുടെ കൂടെയും വെളിച്ചണ്ണ ചേര്‍ക്കുമ്പോള്‍ അതിന് ഇരട്ടി ഫലം ലഭിക്കുമെന്നത്്. ചര്‍മ്മ സംരക്ഷണത്തോടൊപ്പം തന്നെ ആരോഗ്യ സംരക്ഷണത്തിനും വേണ്ടത്ര പ്രാധാന്യം കൊടുത്താല്‍ മാത്രമേ ചര്‍മ്മ സൗന്ദര്യം നിലനിര്‍ത്താന്‍ കഴിയുളളു. ചര്‍മ്മ സംരക്ഷണം ആരോഗ്യ സംരക്ഷണം പോലെ പ്രധാനമാണ്.

വെളിച്ചണ്ണ ഉപയോഗിച്ച് 7 ദിവസം കൊണ്ട് നിങ്ങളുടെ ചര്‍മ്മം ആരോഗ്യകരമാക്കാനുളള പൊടി്കൈകള്‍ താഴെ കൊടുക്കുന്നു. കേടു മാറും, പല്ലിന് വെളുപ്പും, വെളിച്ചെണ്ണ മതി !!

വെളിച്ചണ്ണയും തേനും

വെളിച്ചണ്ണയും തേനും

വരണ്ട ചര്‍മ്മം മാറാനും , മുഖത്തെ ചുളിവുകളും മുരുമുരുപ്പ് മാറാനും ഒരു ടേബിള്‍ സ്്പൂണ്‍ തേനില്‍ 10 തുളളി വെളിച്ചണ്ണ ചേര്‍ത്ത് യോജിപ്പിക്കുക. ഇത് മുഖത്തും കഴുത്തിലും പുരട്ടുക. 15 മിനിറ്റി കഴിഞ്ഞ് കഴുകി കളയുക

മുട്ടയും നാരങ്ങ നീരും വെളിച്ചണ്ണയും

മുട്ടയും നാരങ്ങ നീരും വെളിച്ചണ്ണയും

മുട്ടയുടെ മഞ്ഞയും വെളളയും വേര്‍തിരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക ഇതില്‍ ഒരു ടി സ്്പൂണ്‍ നാരങ്ങ നിര് 5 തുളളി വെളിച്ചണ്ണ എന്നിവ ചേര്‍ത്ത് നന്നായി അടിച്ചതിന് ശേഷം മുഖത്ത് പുരട്ടുക ഇത് ചര്‍മ്മത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.

വെളിച്ചണ്ണയും ജാതിക്കയും

വെളിച്ചണ്ണയും ജാതിക്കയും

മുഖക്കുരു വന്ന പാടുകള്‍ മാറാന്‍ പൊടിച്ച ജാതിക്ക ഒരു ടിസ്്പൂണ്‍ വെളിച്ചണ്ണയില്‍ നന്നായി യോജിപ്പിച്ച് മുഖക്കുരു വന്ന പാടുകളില്‍ പുരട്ടുക ഈ മാസ്‌ക്ക് ഉണങ്ങിയതിനു ശേഷം തണ���ത്ത വെളളത്തില്‍ കഴുകി കളയുക.

ബേക്കിങ് സോഡയും വെളിച്ചണ്ണയും

ബേക്കിങ് സോഡയും വെളിച്ചണ്ണയും

ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡയില്‍ അര ടേബിള്‍ സ്പൂണ്‍ വെളിച്ചണ്ണ നന്നായി യോജിപ്പിച്ച് മുഖത്ത പുരട്ടി നന്നായി മസാജ് ചെയ്യുക. ഉണങ്ങിയതിനു ശേഷം കോട്ടന്‍ ടവ്വല്‍ തണുത്ത വെളളത്തില്‍ മുക്കി തുടക്കുക..

വെളിച്ചണ്ണ മസാജ്

വെളിച്ചണ്ണ മസാജ്

വെളിച്ചണ്ണ മുഖത്ത് പരട്ടി കൈകൊണ്ട് മുകളിലേക്ക് നന്നായി മസാജ് ചെയ്യുക. ഇത് രാത്രി മുഴുവന���ം വയ്ക്കുക രാവിലെ തണുത്ത വെളളത്തില്‍ കഴുകുക. ഇത് ഓരാഴ്ച്ചയോളം ചെയ്യുക, മുഖത്തിന് തിളക്കവും മൃതുത്വവും ലഭിക്കും

കറ്റാര്‍വാഴയും വെളിച്ചണ്ണയും

കറ്റാര്‍വാഴയും വെളിച്ചണ്ണയും

മുഖത്തെ അഴുക്കുകള്‍ കളയാനും , കറുത്ത പാടുകള്‍ നീക്കാനും ചര്‍മ്മം മൃദുവാക്കനും ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴയുടെ ജെല്‍ 10 തുളളി വെളിച്ചണ്ണയുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക. രാത്രി മുഴുവനും വെച്ച് രാവ���ലെ തണുത്ത വെളളത്തില്‍ കഴുകി കളയുക.

English summary

Tips How To Use Coconut Oil For Fair Skin

Listed in this article are coconut oil face mask recipes. If you want, flawless skin that is free of marks, try this ayurvedic coconut oil mask.
X
Desktop Bottom Promotion